നിര്‍മല്‍ മാധവ് പ്രശ്നം ഒത്തുതീര്‍ന്നു; സമരം പിന്‍വലിച്ചു
Published on 13 October, 2011
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവണ്മെന്റ് എന്‍ജിനീയറിങ്
കോളേജിലേക്ക് നിര്‍മല്‍ മാധവ് നേടിയ പ്രവേശനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ
നടത്തിവന്ന സമരം പിന്‍വലിച്ചു. കോഴിക്കോട് കളക്ടര്‍ പി.ബി.സലീമിന്റെ
ചേംബറില്‍ എസ്.എഫ്.ഐ നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
വെള്ളിയാഴ്ച മുതല്‍ വെസ്റ്റ്ഹില്‍ എഞ്ചിനീയറിങ് കോളേജ്
തുറന്നുപ്രവര്‍ത്തിക്കും.
നിര്‍മലിനെ കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ കോളേജിലേയ്ക്ക് സര്‍വകലാശാല
ചട്ടങ്ങളും നിയമങ്ങളുമനുസരിച്ച മാറ്റുമെന്ന കളക്ടറുടെ ഉറപ്പ് എസ്.എഫ്.ഐ
അംഗീകരിക്കുകയായിരുന്നു. രണ്ട് മാസമായി നടന്നുവന്ന പ്രക്ഷോഭ പരിപാടികള്‍
പിന്‍വലിക്കുകയാണെന്ന് എസ്.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല