Image

എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള ന്യൂയോര്‍ക്കില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 14 October, 2011
എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ ക്വീന്‍സിലെ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ്മാ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും, ഇന്ത്യയിലെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടിയുള്ള ധനസമാഹരണത്തിനായി ശാഖാ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ `സമന്വയം-2011' എന്ന പേരില്‍ ഒരു സംഗീതപരിപാടി ഒക്ടോബര്‍ 30 ഞായറാഴ്‌ച വൈകീട്ട്‌ 5 മണിക്ക്‌ ക്വീന്‍സിലുള്ള ജീന്‍ നുസ്സി ഇന്റര്‍മീഡിയറ്റ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച്‌ നടത്തപ്പെടുന്നു.

പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകന്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേളയും, ന്യൂയോര്‍ക്കിലെ നൂപുര ഡാന്‍സ്‌ സ്‌കൂളിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ക്കുപുറമെ വോഡഫോണ്‍ കോമഡി സ്റ്റാര്‍സ്‌ അവതരിപ്പിക്കുന്ന മിമിക്രിയും ഉണ്ടായിരിക്കുന്നതാണ്‌. ഈ പരിപാടിയുടെ ടിക്കറ്റിന്റെ ആദ്യവില്‌പനയും, ബ്രോഷറിന്റെ പ്രകാശനകര്‍മ്മവും ഇടവക വികാരി റവ. ജേക്കബ്ബ്‌ വര്‍ഗീസ്‌ നിര്‍വ്വഹിച്ചു.

ഈ പരിപാടിയില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌?വികാരി റവ. ജേക്കബ്ബ്‌ വര്‍ഗീസ്‌, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്ജ്‌ തോമസ്‌, സെക്രട്ടറി സ്റ്റാന്‍ലി പാപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സ്റ്റാന്‍ലി പാപ്പച്ചന്‍ 516 717 7182.
എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക