Image

വിഡിയോ ദൃശ്യങ്ങളുടെ പരിശോധന ഇന്ന് അഞ്ച് മണിക്ക്‌

Published on 14 October, 2011
വിഡിയോ ദൃശ്യങ്ങളുടെ പരിശോധന ഇന്ന് അഞ്ച് മണിക്ക്‌
തിരുവനന്തപുരം: നിയമസഭയില്‍ നടന്ന ഉന്തും തള്ളിനേക്കുറിച്ച് തീരുമാനമെടുക്കാന്‍ സ്പീക്കറുടെ ചേംബറില്‍ വെച്ച് വീഡിയോ ദൃശ്യങ്ങളുടെ പരിശോധന ഇന്ന് അഞ്ച് മണിക്ക് നടക്കും. വാച്ച് ആന്‍ഡ് വാര്‍ഡ് തങ്ങളെ മര്‍ദിച്ചെന്ന് പ്രതിപക്ഷവും മറിച്ചാണ് സംഭവിച്ചതെന്ന് ഭരണപക്ഷവും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സ്പീക്കറും ഭരണ-പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് വീഡിയോ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഭരണ-പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക