Image

തോമസ്‌ ജോസ്‌ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍

Published on 16 October, 2011
തോമസ്‌ ജോസ്‌ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍
ന്യൂയോര്‍ക്ക്‌: ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനായി തോമസ്‌ ജോസ്‌ (ജോസുകുട്ടി- ബാള്‍ട്ടിമോര്‍) തെരഞ്ഞെടുക്കപ്പെട്ടു. എം.ജി. മാത്യു വൈസ്‌ ചെയര്‍മാനും, ജോര്‍ജ്‌ തോമസ്‌ സെക്രട്ടറിയുമാണ്‌. പോള്‍ സി. മത്തായി, ഫ്രെഡ്‌ കൊച്ചിന്‍ എന്നിവരാണ്‌ അംഗങ്ങള്‍.

ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ ചേര്‍ന്ന ഫോമ ജനറല്‍ കൗണ്‍സില്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗങ്ങളായി അഞ്ചുപേരെ തെരഞ്ഞെടുക്കുകയായിരുന്നു. അവര്‍ പിന്നീട്‌ യോഗം ചേര്‍ന്നാണ്‌ ചെയര്‍മാനേയും മറ്റും നിശ്ചയിച്ചത്‌.

ഇലക്ഷന്‍ ഉണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചതല്ലെങ്കിലും അഞ്ചു സ്ഥാനത്തേക്ക്‌ പത്തുപേരാണ്‌ രംഗത്തുവന്നത്‌. അതില്‍ ജെ. മാത്യു, ജോര്‍ജ്‌ കോശി എന്നിവര്‍ പിന്മാറി. ജോര്‍ജ്‌ എം. മാത്യു, സഖറിയാ കരുവേലില്‍, മാത്യൂസ്‌ എടപ്പാറ എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാര്‍ത്ഥികള്‍.

എം.ജി മാത്യു -61, ജോര്‍ജ്‌ തോമസ്‌ -43, പോള്‍ സി. മത്തായി -40, ഫ്രെഡ്‌ കൊച്ചന്‍ -37, ജോര്‍ജ്‌ എം. മാത്യു -36, സഖറിയാ കരുവേലില്‍ -33, മാത്യൂസ്‌ എടപ്പാറ -18 വീതം വോട്ട്‌ നേടി. കംപ്യൂട്ടറില്‍ എണ്ണിയതും യോഹന്നാന്‍ ശങ്കരത്തില്‍ കൈകൊണ്ടെണ്ണിയതുമായ വോട്ടില്‍ എം.ജി മാത്യുവിനും, ജോര്‍ജ്‌ വര്‍ഗീസിനും ഓരോ വോട്ടിന്റെ വ്യത്യാസം കണ്ടു. എന്നാല്‍ അത്‌ മൊത്തം വോട്ടിംഗ്‌ നിലയെ ബാധിക്കില്ലെന്ന്‌ സ്ഥാനാര്‍ത്ഥികള്‍ സമ്മതിച്ചതിനാല്‍ അനിയന്‍ ജോര്‍ജ്‌, ജോര്‍ജ്‌ Parnel, യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ അടങ്ങിയ ഇലക്ഷന്‍ കമ്മീഷന്‍ റീകൗണ്ടിംഗ്‌ വേണ്ടെന്നുവെയ്‌ക്കുകയായിരുന്നു.

ജനറല്‍ കൗണ്‍സിലില്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍ തോമസ്‌ കോശിയും അംഗങ്ങളും തങ്ങളോട്‌ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ജൂഡീഷ്യറിയെപ്പോലെ നിഷ്‌പക്ഷമായും സംഘടനയുടെ ആത്യന്തിക നന്മമാത്രം ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കുവാന്‍ തങ്ങള്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്ന്‌ തോമസ്‌ കോശി പറഞ്ഞു.

സ്ഥാനമൊഴിയുന്ന അംഗങ്ങള്‍ക്ക്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌ എന്നിവര്‍ നന്ദി പറഞ്ഞു.

കംപ്യൂട്ടറില്‍ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്ന ജോസുകുട്ടി ഫോണ്ട്‌സിന്റെ സൃഷ്‌ടാവാണ്‌ തോമസ്‌ ജോസ്‌. ദീര്‍ഘകാലമായുള്ള സംഘടനാ പ്രവര്‍ത്തിനത്തിനുടമ.

പക്ഷംപിടിക്കാതെയും സത്യസന്ധമായും തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്ന്‌ തോമസ്‌ ജോസും മറ്റ്‌ അംഗങ്ങളും പറഞ്ഞു. ഫോമയുടെ ആദ്യത്തെ ട്രഷററാണ്‌ എം.ജി. മാത്യു. കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറിയായ ജോര്‍ജ്‌ തോമസ്‌ അതേ സ്ഥാനം തുടര്‍ന്നും വഹിക്കും.
തോമസ്‌ ജോസ്‌ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക