Image

വാറന്‍ ബഫറ്റിന്റെ വരുമാനം 62,855,038 ഡോളര്‍ !

ജോര്‍ജ്ജ് തുമ്പയില്‍ Published on 17 October, 2011
വാറന്‍ ബഫറ്റിന്റെ വരുമാനം 62,855,038 ഡോളര്‍ !
വാഷിംഗ്ടണ്‍ : ബില്യണയര്‍ വാറന്‍ ബഫറ്റിന്റെ 2010 ലെ വരുമാനം 62,855,038 ഡോളര്‍ . അതായത് 30,170, 41824 രൂപ. 39 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബഫറ്റ് ബില്‍ ഗേറ്റ്‌സ് കഴിഞ്ഞാല്‍ അമേരിക്കയിലെ ഏറ്റവും ധനവാനാണ്. വരുമാനം ഇത്രയേറെയുണ്ടെങ്കിലും നികുതിയിനത്തില്‍ താന്‍ അടച്ചത് 6.9 മില്യന്‍ ഡോളര്‍ മാത്രമാണെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധി ടീം ഹ്യൂയല്‍സ് കാമ്പിനെഴുതിയ കത്തില്‍ വാറന്‍ ബഫറ്റ് വെളിപ്പെടുത്തി. നികുതി ഈടാക്കാവുന്ന വരുമാനത്തിന്റെ 17.4 ശതമാനം മാത്രമാണ് ലോകത്തെതന്നെ മൂന്നാമത്തെ ധനാഢ്യനായ ബഫറ്റില്‍ നിന്ന് ഗവണ്‍മെന്റ് ഈടാക്കിയിരിക്കുന്നത്.

തന്റെ കീഴിലുള്ള ജോലിക്കാര്‍ നികുതിയിനത്തില്‍ നല്‍കുന്ന തുകയിലും വളരെ കുറവാണ് നികുതിയിനത്തില്‍ തനിക്ക് നല്‍കേണ്ടി വരുന്നതെന്ന് ബഫറ്റ് പറയുന്നു. അമേരിക്കയിലെ കോടീശ്വരന്‍മാരായ 1400 പേര്‍ 2009ല്‍ നികുതി അടച്ചിട്ടേയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. അമേരിക്കയില്‍ , വര്‍ഷത്തില്‍ ഒരു മില്യന്‍ ഡോളറിലേറെ സമ്പാദിക്കുന്ന ആളുകളില്‍ നാലിലൊന്ന് പേരും, മിഡില്‍ ക്ലാസ് വരുമാനക്കാര്‍ നല്‍കുന്ന നികുതി നിരക്ക് മാത്രമേ അടയ്ക്കുന്നുള്ളൂവെന്ന് പഠനങ്ങളില്‍ കാണുന്നു.

സമ്പന്നരുടെ നികുതി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, 'വംശനാശ ഭീഷണി നേരിടുന്ന ഏതോ സ്പീഷിസി'നെ പരിപാലിക്കുന്നതുപോലെയാണ് കോണ്‍ഗ്രസ് തങ്ങളെ വീക്ഷിക്കുന്നതെന്ന് ബഫറ്റ്, ന്യൂയോര്‍ക്ക് ടൈംസില്‍ അഭിപ്രായപ്പെട്ടിരുന്നു.

ലളിത ജീവിതം നയിക്കുന്ന ബഫറ്റ്, ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കുവേണ്ടി പണം വാരിക്കോരി ചെലവിടുന്നയാളും മറ്റ് ധനാഢ്യരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നയാളുമാണ്.
വാറന്‍ ബഫറ്റിന്റെ വരുമാനം 62,855,038 ഡോളര്‍ !
വാറന്‍ ബഫറ്റിന്റെ വരുമാനം 62,855,038 ഡോളര്‍ !
വാറന്‍ ബഫറ്റിന്റെ വരുമാനം 62,855,038 ഡോളര്‍ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക