Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും മുഖവാര വെഞ്ചരിപ്പും

സാജു കണ്ണമ്പള്ളി Published on 17 October, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും മുഖവാര വെഞ്ചരിപ്പും
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ ശ്രേഷ്‌ഠ മെത്രാപ്പോലീത്ത, മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവിന്‌ ഗംഭീരസ്വീകരണവും, ദേവാലയത്തിന്റെ പുനര്‍നിര്‍മ്മിച്ച മുന്‍വശത്തിന്റെ വെഞ്ചരിപ്പും, ഒക്‌ടോബര്‍ 25-ാം തീയതി ചൊവ്വാഴ്‌ച നടത്തപ്പെടുന്നു.

പാശ്ചാത്യ ദേവാലയ നിര്‍മ്മാണ കാഴ്‌ചപ്പാടിന്‌ പകരം പ്രാചീന ഭാരതീയ വാസ്‌തുകലയുപയോഗിച്ചുള്ള വ്യത്യസ്‌തമായ നിര്‍മ്മാണ രീതിയാണ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ മുഖഭാവത്തിന്‌ മറ്റുകൂട്ടിയിരിക്കുന്നത്‌. വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെയും ഭാരതീയ വാസ്‌തുശില്‌പ കലയില്‍ അഗ്രഗണ്യനായ എന്‍. കുട്ടപ്പന്റെയും സംയുക്ത ആശയവീക്ഷണമാണ്‌ ഇതിന്‌ പിന്നിലെ പ്രചോദനം.

ചൊവ്വാഴ്‌ച വൈകുന്നേരം കൃത്യം 6 മണിക്ക്‌ ദേവാലയ കവാടത്തില്‍നിന്ന്‌ ആയിരത്തോളം ഇടവക ജനം ഒന്നിച്ചുകൂടി അഭി. മാര്‍ ആലഞ്ചേരി പിതാവിനെ സ്വീകരിക്കുകയും പിന്നീട്‌ പുനര്‍നിര്‍മ്മിച്ച പള്ളിയുടെ മുന്‍വശം വെഞ്ചരിച്ചതിനുശേഷം പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും ഉണ്ടായിരിക്കും.

അമേരിക്കയിലെ ക്‌നാനായ സമുദായം ആദ്യമായി ശ്രേഷ്‌ഠ മെത്രാപ്പോലീത്തായ്‌ക്ക്‌ നല്‍കുന്ന സ്വീകരണത്തിലും, വെഞ്ചരിപ്പ്‌ കര്‍മ്മത്തിലും എല്ലാ ക്‌നാനായ സമുദായാംഗങ്ങളേയും വിശ്വാസികളേയും മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ഇടവകയിലേയ്‌ക്ക്‌ ക്ഷണിക്കുന്നതായി റവ. ഫാ. എബ്രാഹം മുത്തോലത്ത്‌, ഫാ. സജി പിണര്‍കയില്‍, പോള്‍സണ്‍ കുളങ്ങര എന്നിവര്‍ അറിയിച്ചു.

സ്വീകരണ പരിപാടികള്‍ക്കും വെഞ്ചരിപ്പ്‌ കര്‍മ്മത്തിനും സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോണ്‍ പാട്ടപ്പതി, ജോയിസ്‌ മറ്റത്തിക്കുന്നേല്‍, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, സി. സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും മുഖവാര വെഞ്ചരിപ്പും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക