Image

ഒബാമാകെയറും നോക്കുകുത്ത്‌ കൂലിയും (കവിത: എസ്‌.കെ. നിരപ്പത്ത്‌)

Published on 07 October, 2013
ഒബാമാകെയറും നോക്കുകുത്ത്‌ കൂലിയും (കവിത: എസ്‌.കെ. നിരപ്പത്ത്‌)
സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിലച്ചമേരിക്കയില്‍
സര്‍ക്കസ്സു കളിക്കുന്ന നേതാക്കന്മാര്‍
തട്ടി മുട്ടി കാര്യങ്ങള്‍ ഓടുന്ന
നാടായി മാറുന്നമേരിക്കാ

സ്വപ്‌ന ഭൂമിയില്‍ വരുവാന്‍
ഞാന്‍ എത്ര കൊതിച്ചു
സ്വപ്‌നങ്ങള്‍ എത്ര കണ്ടു ഞാന്‍
കോരിത്തരിപ്പിച്ചെന്നെയീനാട്‌

വന്നുപെട്ടു ഞാനീ ഏഴാംകടനിക്കരെ
ജോലിതേടി മുട്ടി ഒത്തിരിവാതിലുകള്‍
കഷ്ടപ്പെട്ടൊരു ജോലി കിട്ടി
കഷ്ടിച്ചു ജീവിതം തള്ളിനീക്കി

തര്‍ക്കം തുടങ്ങി രാഷ്ടീയ പാര്‍ട്ടികള്‍
ആരോഗ്യ പരിപാലത്തിന്റെ മറവില്‍
ആരോഗ്യവാന്മാരായി മാറുന്നു ഒരുകൂട്ടര്‍
ആരോഗ്യം കച്ചവടമാക്കുന്നു മറുകൂട്ടര്‍

ദൈനംദിനചര്യകളില്‍ മുടക്കമായി വീട്ടില്‍
തൊഴില്‍ രഹിതരായി കുത്തിയിരിക്കുന്നു
ശമ്പളമില്ലാതെ കഷ്ടത്തിലായ ജോലിക്കാര്‍
ശപിക്കുന്നു സര്‍ക്കാരിനെ

ജോലി ചെയ്യുന്നവന്റെ പകുതി ശമ്പളം
ആരോഗ്യ രക്ഷാഭോഗത്തിലേക്ക്‌
ജോലി ചെയ്യാത്തവന്‍ സര്‌ക്കാരിന്റെ
ആരോഗ്യ പരിപാലനത്തിലും

പണിയെടുക്കാത്തവന്റെ രക്ഷക്ക്‌
ഇളക്കുന്നമേരിക്കയുടെ അടിത്തറ
ഇതെന്തൊരു കെയര്‌ ഒബാമാ കെയര്‍
പാരയായി മാറുന്നു പണിയെടുത്താല്‍

ജോലി ചെയ്യുന്നവന്റെ നെഞ്ചത്ത്‌കുത്തി ഒരുകൂട്ടര്‍
ജോലി ചെയ്യാതെകാശ്‌ മേടിക്കുന്നു മറുകൂട്ടര്‍
ഇതിലുമെത്രയോ ഭേദമാണെന്റെ കൊച്ചു
കേരളത്തിന്റെ നോക്കുകുത്തു കൂലി

എസ്‌.കെ. നിരപ്പത്ത്‌
ന്യൂയോര്‍ക്ക്‌
Join WhatsApp News
John Chacko 2013-10-08 05:38:26
Excellent Article. Some people in this country will not work, because they get food stamps and Obama Care. Where does this Money come from, people working for $10 / Hr. Take the money from the working class and give it to the so called "poor" (will never do any job, free money from the government). This is called Socialism. Hats off to this writer. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക