Image

പെന്തെക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ 21-ാം തീയതി മുതല്‍

ജോയ് തുമ്പമണ്‍ Published on 18 October, 2011
പെന്തെക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ 21-ാം തീയതി മുതല്‍


ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള പെന്തെക്കോസ്ത് സഭകളുടെ സംയുക്ത സംഘടനയായ പെന്തെക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ അതിന്റെ വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ഒക്‌ടോബര്‍ 22, 23 തീയതികളില്‍ നടത്തുന്നു. ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 13 സഭകളുടെ ഐക്യവേദിയാണിത്.

സ്റ്റാഫോഡിലുള്ള ലിവിഗ് വാട്ടര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലായിരിക്കും മീറ്റിഗുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 6.30 ന് പൊതു മീറ്റിഗുകള്‍ ആയിരിക്കും. 21-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് സഭായോഗം ഉണ്ടായിരിക്കുന്നതാണ്. മീറ്റിഗുകള്‍ക്ക് ഹൂസ്റ്റണിലുള്ള സഭാ ശുശ്രൂഷകന്മാര്‍ നേതൃത്വം കൊടുക്കും.

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ കേരള സ്റ്റെയിറ്റ് സെക്രട്ടറി പാസ്റ്റര്‍ ഫിലിപ്പ് പീ.തോമസ് മുഖ്യപ്രഭാഷകനായി എത്തിച്ചേരും. ഈ ഫെലോഷിപ്പിന്റെ നേതൃത്വം കൊടുക്കുന്നത് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം തോമസ്, സെക്രട്ടറി ജോര്‍ജ്ജ് തോമസ് , ട്രഷറാര്‍ സോമന്‍ ഡാനിയേല്‍ , സോഗ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ സി. ദാനിയേല്‍ എന്നിവരാണ്.

യുവജനങ്ങള്‍ക്കായുള്ള പ്രത്യേക മീറ്റിഗുകള്‍ അതേസമയം ഇമ്മാനുവേല്‍ പെന്തെക്കോസ്ത് അസംബ്ലിയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഫെലോഷിപ്പിന്റെ വകയായി പ്രത്യേകം സംഘടിപ്പിച്ചിട്ടുള്ള കൊയര്‍ ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ആലപിക്കുന്നതാണ്.
പെന്തെക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ 21-ാം തീയതി മുതല്‍
പാസ്റ്റര്‍ ഫിലിപ്പ് പീ.തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക