Image

കോലഞ്ചേരി പള്ളി: ഹൈകോടതി വിധി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം

Fr.Johnson Punchakonam Published on 17 October, 2013
കോലഞ്ചേരി പള്ളി: ഹൈകോടതി വിധി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം
1934 ലെ ഭരണഘടന പ്രകാരമല്ല 1913 ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി ഇടവക ഭരിക്കപ്പെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പുത്തന്‍ കുരിശു സൊസൈറ്റിയുടെ അനുഭാവികള്‍ 2007 ല്‍ രണ്ടു ഐ.എ. ഫയല്‍ ചെയ്തു. ഇടവകയുടെ താക്കോല്‍ വികാരിയെ ഏല്പ്പിക്കരുത് എന്നും കോടതി ഒരു റിസീവറെ നിയമിക്കണമെന്നും പള്ളി പൂട്ടി താക്കോല്‍ റിസീവറെ ഏല്പ്പിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ജില്ലാ കോടതി അത് അനുവദിച്ചില്ലെന്നു മാത്രമല്ല, കോലഞ്ചേരി ഇടവക 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇടവകയുടെ താക്കോല്‍ വികാരിയെ എല്പ്പിക്കണമെന്നും വിധിച്ചു. പിന്നീട് ഇവര്‍ കീഴ്‌കോടതി വിധി സ്‌റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഹൈകോടതിയില്‍ സ്‌റേപെറ്റീഷന്‍ കൊടുത്തെങ്കിലും അത് അനുവദിച്ചില്ല. ഒറിജില്‍ കേസ് തീരുന്നതുവരെ തല്ക്കാലം മാസത്തില്‍ ഒരു തവണ അനുവദിച്ചു.

2011 ആഗസ്‌റ് 16 നു ഒറിജില്‍ കേസ് വിധി വന്നു. 'കോലഞ്ചേരി ഇടവക 1934 ലെ ഭരണഘട പ്രകാരം ഭരിക്കപ്പെടണമെന്നും ഇടവകയുടെ താക്കോല്‍ വികാരിയെ എല്പ്പിക്കണമെന്നും, 1934 ലെ ഭരണഘട അഗീകരിക്കത്തവര്‍ കോലഞ്ചേരി ഇടവകയിലെ അംഗങ്ങള്‍ അല്ലെന്നും അങ്ങനെയുള്ളവര്‍ക്ക് ഇടവക ഭരണത്തിനെതിരേ കേസുകള്‍ കൊടുക്കുവാന്‍ പോലും അവകാശമില്ലെന്നും വിധിച്ചു. അതിന്‍പ്രകാരം 1934 ലെ ഭരണ ഘടന അഗീകരിക്കാത്തവര്‍ പള്ളിയിലെ സാധന സാമിഗ്രികള്‍ എടുത്തു കൊണ്ട് ഒഴിഞ്ഞു പോകണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിടുകയും അവര്‍ സാധന സാമിഗ്രികള്‍ എടുത്തു കൊണ്ട് ഒഴിഞ്ഞു പോവുകയും ചെയ്തു.

ഒര്‍ജില്‍ കേസിന്റെ വിധി വന്നു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഈ വിധി സ്‌റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വേണ്ടും ഹൈകോടതിയില്‍ അപ്പീല്‍ കൊടുത്തെങ്കിലും, അപ്പീല്‍ സെക്ഷന്‍ 92 അനുസരിച്ചു ഫയല്‍ ചെയ്ത കേസായതുകൊണ്ട് നാല് ബഞ്ച്കള്‍ അത് കേള്‍ക്കാന്‍ പോലും തയ്യാറായില്ല. അവസാനം മറ്റൊരു ബഞ്ച് അപ്പീല്‍ കേട്ടു .

കോലഞ്ചേരി പള്ളി: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂല വിധി ഹൈകോടതി ശരിവെച്ചു

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി ഭരണവും പ്രാര്‍ഥനയും 1934ലെ സഭ ഭരണഘടനയനുസരിച്ച് നടത്തണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കീഴ്‌കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു. പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നുള്‍പ്പെടെ നിര്‍ദേശിക്കുന്ന എറണാകുളം അഡീ. ജില്ലാ കോടതി ഉത്തരവിനെതിരെ യാക്കോബായ വിഭാഗം നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസുമാരായ ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 1913ലെ ഉടമ്പടി പ്രകാരമുള്ള പള്ളിഭരണം നടപ്പാക്കണമെന്നും അതിനനുസൃതമായി ഭരണ പ്രാര്‍ഥനക്രമങ്ങള്‍ പദ്ധതിയിടണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം.

1958ലെയും '95ലെയും സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ ഉത്തരവ്. 1934ലെ സഭ ഭരണഘടന ബാധകമായ മലങ്കര അസോസിയേഷനാണ് പള്ളിഭരണത്തിന് മേല്‍നോട്ടം വഹിക്കുന്നതെന്നും സഭ ഭരണഘടന പ്രകാരം അതത് കാലങ്ങളില്‍ പാരിഷ് അസംബ്‌ളി യോഗങ്ങള്‍ ചേര്‍ന്നതിന് തെളിവുകളുള്ളതായും കീഴ്‌കോടതി കണ്ടത്തെിയിട്ടുണ്ടെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഐക്കരനാട് കെ.എസ്. വര്‍ഗീസ് ഉള്‍പ്പെടെ മൂന്നുപേരാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്.

2002 ലെ ഇടവക രജിസ്ടര്‍ അനുസരിച്ചു 1631 ഇടവക അംഗങ്ങളാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഇടവകയില്‍ ഉള്ളത്. 1631 ഇടവക അംഗങ്ങളും 1934 ലെ ഭരണഘട ഞങ്ങള്‍ അംഗീകരിക്കുന്നു എന്ന് എഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. അതെ സമയം ഇവിടെ അംഗങ്ങളായിരുന്ന 700 ല്‍ പരം അംഗങ്ങള്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഇടവകയില്‍ വിട്ടു, കറുകപിള്ളി, മാങ്ങോട് എന്നീ ഇടവകകളില്‍ അംഗങ്ങളാവുകയും കുടുംബയൂണിറ്റുകള്‍ തുടങ്ങി, അവയില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മലങ്കര സഭയിലും, മറ്റു ഇതര സഭകളിലും പിളര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ആരും പള്ളികള്‍ വീതം വച്ചു കൊടുത്ത ചരിത്രം ഇല്ല. 1995 ലെ ബഹു. സുപ്രീം കോടതി വിധിപ്രകാരം മലങ്കരസഭ ഒന്നേ ഉള്ളു. അതിന്റെ തലവന്‍ മലങ്കര മെത്രപ്പോലീത്തയും, അതിലെ പള്ളികള്‍ ഭരിക്കപ്പെടേണ്ടത് 1934 ലെ ഭരണഘട പ്രകാരവുംമാത്രമാണ്. കോതമംഗലം ചെറിയ പള്ളിക്കാര്‍ സ്വയംഭരണ അവകാശത്തിനായി ബഹു.സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 1934 ഭരണഘടക്ക് വിധേയമായി മാത്രമേ ഇടവക ഭരിക്കപ്പെടുകായുള്ളൂ എന്ന് കോടതി വിധിച്ചു. 1934 ഭരണഘടക്ക് വിരുദ്ധമായി ഒരു കരാറിലും ഒപ്പിടുവാന്‍ മലങ്കര മെത്രപ്പോലീത്തക്കുപോലും അധികാരമില്ല.

ഭാരതത്തിന്റെ നീതി ന്യായ നിയമ വ്യവസ്ഥ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ രാജ്യസ്‌നേഹികള്‍ക്ക് ആശങ്കയോടെ മാത്രമെ കാണാന്‍ കഴിയൂ. കേരള ഗവണ്‍മെന്റു കോടതി വിധി ടപ്പാക്കതിരിക്കുന്നു എങ്കില്‍ അത് ദൂരവ്യാപകമായ നിയമ പ്രശ്ങ്ങള്‍ക്ക് ഭാവിയില്‍ ഇടയാകും. നിയമ ലംഘം നടത്തിയാല്‍ പ്രശ്ം ഒന്ന് ഇല്ല ഏന്ന് വരും .കുറച്ചു രാഷ്ട്രീയ പിന്‍ബലവും പണവും കുറച്ചു ആളുകളും ഉണ്ടെങ്കില്‍ എന്ത് നിയമവും കോടതിയും ഒന്നും പ്രശ്മല്ല. ഇന്ത്യയില്‍ നേതി ന്യായ വ്യ്വസ്ഥിതി തകര്‍ക്കുന്നതിനുള്ള കുത്സിത ശ്രമങ്ങള്‍ നടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി അപകടത്തിലേക്കാണ് പോകുന്നത്.

മലങ്കര സഭയില്‍ ഇന്നയോളം ഉണ്ടായ ഏറ്റവും വലിയ സമാധാ ശ്രമം ടത്തിയത് ഇന്ത്യയുടെ പരമോന്നത നീതി പീ0മായ സുപ്രീം കോടതിയാണ്. യക്കൊബായ വിഭാഗക്കാര്‍ ആവശ്യപ്പെട്ടത് പോലെ 1934 ലെ ഭരണഘടയില്‍ മാറ്റങ്ങള്‍ വരുത്തി, ഇരു വിഭാഗവും ഒന്നിച്ചു കോടതി ചെലവു കെട്ടിവച്ചു നടത്തിയ മലങ്കര അസോസിയേഷന്‍ ബഹിഷ്‌കരിച്ചു കൊണ്ട് സ്വന്തമായി ഒരു മീറ്റിംഗ് കൂടി പുതിയ സൊസൈറ്റിയുണ്ടാകി യാക്കോബായ വിഭാഗം മലങ്കര സഭയില്‍ നിന്ന് സ്വയം പുറത്തായി. ഇപ്പോള്‍ അത് മലങ്കര സഭയുടെ ഭാഗമല്ല. അവരുടെ പാത്രിയര്‍ക്കിസ് മലങ്കര സഭയുടെ ഭരണഘടയിലെ പാത്രിയര്‍ക്കീസുമല്ല.

2002 മലങ്കര അസ്സോസിയേഷനില്‍ പങ്കെടുക്കാതെ വിമതരായി പുതിയ സഭയുണ്ടാക്കി പുറത്തായ വിഭാഗത്തിനു കോടതിവിധി പ്രകാരം 1064 പള്ളികളില്‍ ഒരു പള്ളിയില്‍ പോലും അവകാശമില്ല. മലങ്കര സഭയുടെ പള്ളികളില്‍ മലങ്കരയുടെ ഭാഗം അല്ലാത്ത പുതിയ സൊസൈറ്റിക്ക് യാതൊരു അവകാശവും ഇല്ല. കോടതി വിധി ടപ്പാക്കാന്‍ പറ്റാത്ത ഒരു കീഴ്വഴക്കം ഉണ്ടാക്കുന്നത് സര്‍ക്കാരിന് തന്നെ വിനയായി തീരും. കോടതി വിധി അനുകൂലമായിട്ടും അപ്പീല്‍ വിധി തീര്‍പ്പുണ്ടാകുന്നത് വരെ പള്ളിയും സെമിത്തേരിയും ഇടവകയിലെ എല്ലാവര്‍ക്കും തുറന്നു കൊടുക്കാമെന്നും കോട്ടൂര്‍ ചാപ്പലില്‍ മാത്രം മാസത്തില്‍ ഒരു കുര്‍ബാ യാക്കൊബയക്കാര്‍ക്ക് അനുവദിക്കാമെന്നും ഉള്ള ഓര്‍ത്തഡോക്‌സ് സഭയുടെ വിട്ടു വീഴ്ച യാക്കൊബായക്കാര്‍ കഴിഞ്ഞ വര്‍ഷം നിഷ്‌കരുണം തളളി കളഞ്ഞു പ്രശ്‌നം വഷളാക്കി.

സുപ്രീം കോടതി വിധിയില്‍ 1064 പള്ളികള്‍ മലങ്കര സഭയുടെതാണെന്നും 1934 ലെ ഭരണഘട അനുസരിച്ചു മാത്രം ഭരിക്കപ്പെടണമെന്നും വിധിച്ചിരിക്കുന്നു. കോതമംഗലം പള്ളിക്കാര്‍ സ്വയം ഭരണാവകാശത്തിനായി സുപ്രീം കോടതിയില്‍ വാദിച്ചു എങ്കിലും അത് ലഭിച്ചില്ല.

ഇനി ഒരു മധ്യസ്ഥ ചര്‍ച്ചക്ക് പ്രസക്തി ഇല്ല. കോടതി വിധി നടപ്പിലാക്കുക എന്ന ഒറ്റ തീരുമാനമേ മലങ്കര സഭക്ക് ഉള്ളു. ഇതില്‍ നിന്ന് പിന്നോട്ട് പോകുവാന്‍ മധ്യസ്ഥ ചര്‍ച്ചക്ക് പോകുന്ന മലങ്കര സഭയുടെ പ്രധിനിധികള്‍ക്ക് അവകാശമില്ല. അല്ലാതെയുള്ള എല്ലാ പ്രപോസലുകളും നിയമപരമായി നിലനില്ക്കുന്നതല്ല. കോലഞ്ചേരി ചാപ്പലില്‍ ഒരു തവണ വിട്ടുകൊടുക്കാമെന്ന് പറഞ്ഞത് പോലും നിയമപരമായി നിലില്ക്കുന്നതല്ല.

1934 ലെ ഭരണ ഘടപ്രകാരം മാത്രമേ മലങ്കര സഭയിലെ ഇടവകള്‍ ഭരിക്കപ്പെടുകയുള്ളൂ. ഇി ഏത് കോടതിയില്‍ പോയാലും സുപ്രീം കോടതിയുടെ വിധി മറികടന്നു കീഴ്‌കോടതികള്‍ക്ക് ഒരു വിധിയും പുറപ്പെടുവിക്കാാവില്ല എന്നതാണ് യാഥാര്‍ദ്ധ്യം.

റോയല്‍ കോര്‍ട്ട് വിധി നവീകരണ വിഭാഗക്കാര്‍ക്ക് എതിരായിരുന്നു .അവര്‍ കോടതി വിധി മാനിച്ചുകൊണ്ട് കൊണ്ട് പള്ളികളും പഴയ സെമിനാരിയും ഒഴിഞ്ഞു പോയി. 1958 ല്‍ പോലും അന്നത്തെ ജനങ്ങള്‍ കോടതി വിധി മാനിക്കുന്നവര്‍ ആയിരുന്നു.ഞങ്ങള്‍ കാതോലിക്കയെ സ്വീകരിക്കില്ല,പള്ളികള്‍ വിട്ടു തരില്ല എന്ന് അവര്‍ പറഞ്ഞില്ല .ഇന്ന് അവരുടെ പിന്തലമുറക്കാര്‍ അതിനു തയ്യാറല്ല. മാര്‍ത്തോമ ശ്‌ളീഹക്ക് പൌരോഹിത്യം ഇല്ല എന്നുള്ള പത്രിയര്‍ക്കീസ് ബാവയുടെ കല്പയാണ് ഭാരതത്തിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ കലഹത്തിന്റെ വിത്ത് വിതച്ചത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഭാരതത്തിലെ നസ്രാണികള്‍ അന്ത്യോക്യയുടെ സഹായം സ്വീകരിച്ചു എന്നത് വിസ്മരിക്കുന്നില്ല. മലങ്കര സഭയുടെ മേല്‍ പത്രിയര്‍ക്കീസ് ബാവയ്ക്ക് ഉള്ള അധികാരം 1934 ലെ ഭരണഘടക്ക് വിധേയമായി മാത്രമാണ്. സ്വയം ശീര്‍ഷകത്വം, സ്വാതന്ത്യ്രം തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കുവാനുള്ള അധികാരം മലങ്കര അസോസിയേഷനുണ്ട്. 1934 ഭരണഘടക്ക് വിധേയമല്ലാതെ മലങ്കര സഭയില്‍ ഇടപെടാന്‍ – പ. പാത്രിയര്‍ക്കീസിനു അധികാരമില്ല.

ഇന്ത്യന്‍ ജാധിപത്യത്തില്‍ നിയമസഭയ്ക്കും, എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കും, തുല്യപങ്കാളിത്തമാണുള്ളത്. തര്‍ക്കവിഷയങ്ങളില്‍ നീതി ന്യായ വ്യവസ്ഥ അനുസരിച്ചു പുറപ്പെടുവിച്ചിട്ടുള്ള കോടതിവിധി നടപ്പാക്കിത്തരേണ്ട ചുമതല എക്‌സിക്യൂട്ടീവ് അധികാരമുള്ള കേരള സര്‍ക്കാരിനാണ്. കോലഞ്ചേരി ഇടവകയെ സംബന്ധിച്ചുണ്ടായ കോടതിവിധി നടപ്പാക്കിത്തരുന്നതിന് കേരള സര്‍ക്കാര്‍ ധൈര്യം കാട്ടണം.

കേരള സര്‍ക്കാര്‍ ഭാരത്തിന്റെ നീതി ന്യായ വ്യവസ്ഥിതിക്ക് മാന്യത നല്‍കാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും, ലാഭേച്ഛകള്‍ക്കും വേണ്ടി സാമൂഹിക നീതിവ്യവസ്ഥിതിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മക്കളുടെ സമാധാന ജീവിതത്തിനും, സ്വാതന്ത്യ്ര സംരക്ഷണത്തിനും ഭീഷണിയായി നിലകൊള്ളുന്ന വിദേശ കുടിലശക്തികള്‍ക്കെതിരെ നിലകൊള്ളുവാന്‍ സാധിക്കണം

നിയമാനുസരണം നിയമിക്കപ്പെട്ട വികാരിയെ വിശുദ്ധ കുര്‍ബാന ചൊല്ലുവാന്‍ അനുവദിക്കാതെ കഴിഞ്ഞ ദിവസം മറു വിഭാഗം പള്ളിയുടെ മുന്‍പില്‍ പന്തല്‍ നാട്ടി അഞ്ചിന്മേല്‍ കുര്‍ബാന നടത്തി. ഇത് ഹൈകോടതി വിധിയോടുള്ളതായ നിയമ ലങ്കനമാണ്.

നീതിയും ന്യായവും ആരുടെ ഭാഗത്താണെന്ന് തീരുമാനിക്കാനാ ണ് ഇവിടെ നീതി ന്യായ കോടതികള്‍ . പള്ളിക്കോടതിയുടെ വിധി ഹൈകോടതിയും അംഗീകരിച്ചു .വിധി നടത്തി കൊടുക്കേണ്ടത് നട്ടെല്ലുള്ള ജനാതിപത്യ സര്‍ക്കാരിന്റെ ചുമതലയാണ് .ഇപ്പോഴത്തെ നാടകം രാഷ്ട്രീയക്കാരുടെ അറിവോടെയുള്ള ഒരു ഗൂഢാലോചയുടെ ഭാഗമാണെന്നു തീര്‍ച്ചയാണ് .ഇി വരാനിരിക്കുന്ന വിധികളും അട്ടി മറിക്കാനുള്ള ഗൂഢ തന്ത്രം.

പുതിയ സഭക്ക് തല്‍സ്ഥിതി കോടതി അനുവദിച്ചിട്ടില്ല.പിന്നെ എന്തിനു സംഘര്‍ഷം ഉണ്ടാക്കുന്നു?

മറു വിഭാഗത്തിന്റെ മറ്റൊരു വാദം ഞങ്ങളാണ് ഭൂരി പക്ഷം എന്ന്, എന്നിട്ടെന്തേ കോടതിയുടെ പിന്നാലെ പോയി. കാശ്മീരില്‍ ഭൂരി പക്ഷം മുസ്‌ളീങ്ങളും പാക്കിസ്ഥാനിലോട്ടു ചേരുവാന്‍ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് കാശ്മീര്‍ വിട്ടുകൊടുക്കുവാന്‍ ഇന്ത്യ തയ്യാറാവുമോ? കാശ്മീരില്‍ ഹിതപരിശോധ നടക്കുമെങ്കില്‍ സഭയിലും നടക്കും. ഇവിടെ ഭൂരിപക്ഷവും ന്യുനപക്ഷവും അല്ല സത്യത്തിനും നീതിക്കുമാണ് പ്രസക്തി .

കോടതി വിധികള്‍ എതിരായപ്പോള്‍ ഇനി മധ്യസ്ഥന്മാര്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കാം എന്ന് പറയുന്നതില്‍ എന്ത്യം ന്യായം ? 1995 – ല്‍ ഭാരതത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി 2002 ല്‍ പുതിയ ഒരു സൊസൈറ്റി ഉണ്ടാക്കി പോയവര്‍ക്ക് മലങ്കര സഭയുടെ മേല്‍ ആത്മീയമായോ ഭൌതികമായോ യാതൊരു ബന്ധവുമില്ല. മലങ്കര സഭയുടെ ചരിത്രത്തിന്റെ ഏടുകള്‍ വായിക്കുമ്പോള്‍ മുന്‍പ് പല വിഭാഗങ്ങളും ഈ സഭ വിട്ടു പോയിട്ടുണ്ട്. അവരാരും ഇങ്ങ ഒരക്രമത്തിനു മുതിര്‍ന്നിട്ടില്ല. കോടതി വിധി മാനിക്കുക എന്നതാണ് എല്ലാവര്‍ക്കും അഭികാമ്യം.

പെറ്റമ്മയെ മറന്നാലും അന്തിയോക്യായെ മറക്കില്ലപോലും

പെറ്റമ്മയെ മറക്കുവാന്‍ പഠിപ്പിക്കുന്ന സംസ്‌കാരം കലിയുഗത്തിലെ രക്തദാഹിയായ രക്ഷസാണ്. 1653 ജനുവരി 3ാം തീയതി മട്ടാഞ്ചേരിയില്‍ 25000 പരം മലങ്കര സ്രാണികള്‍ ചേര്‍ന്ന് എടുത്ത കൂന്‍ കുരിശു സത്യത്തോടെ മലങ്കര സഭ വിദേശ ആധിപത്യത്തില്‍ നിന്ന് മോചിതമാക്കിയതാണ് . പക്ഷേ ഇന്നും മലങ്കര സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ക്ക് വിദേശ അറബികളുടെ അടിമനുകത്തില്‍ തുടരാനാണ് വിധി.

ഭരണപരമായി അന്ത്യോക്യന്‍ സഭക്ക് മലങ്കര സഭയുടെ മേല്‍ യാതൊരു അധികാരവുമില്ല. ഇിയും വിദേശികളായ അറബികളുടെ അടിമനുകത്തില്‍ നിന്ന് മലങ്കര സഭാ മക്കള്‍ മോചിതരാവണം. അതാണ് പൂര്‍വികര്‍ നമുക്ക് കാണിച്ചു തന്ന മാര്‍ഗം.

വിശ്വാസത്തില്‍ മാത്രമാണ് മലങ്കര സഭക്ക് അന്ത്യോക്യന്‍ സഭയുമായി ഐക്യമുള്ളത്. ഭരണ പരമായി മലങ്കര സഭ സ്വതന്ത്രമാണ്. ഇത് മസിലാകുവാന്‍ നമുക്ക് സാധിക്കണം.

ഭാഗിച്ചു പിരിയാം എന്നാണു ഇപ്പോള്‍ യാക്കോബായ വിഭാഗം പറയുന്നത്. മലങ്കര സഭക്കും അതുതന്നെയാണ് പറയുവാനുള്ളത്. നിങ്ങള്‍ അറബികളോട് വിഭജിച്ചു പിരിയൂ.. വിദേശഅടിമ നുകം വലിച്ചെറിയു.. മലങ്കര സഭ സ്വതന്ത്ര സഭയാണ്. ഈ സഭയുടെ സ്വാതന്ദ്യ്രം നാം വിദേശ അറബികള്‍ക്ക് അടിയറ വൈക്കില്ല. മലങ്കരയില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രശ്ങ്ങള്‍ പരിഹരിച്ച് ഒരുമയോടെ പോകണം.

ഭാരതത്തിലെ പരോമോന്നത നീതി പീഠം അംഗീകരിച്ച 1934 ലെ ഭരണഘടന വിഭാവം ചെയ്യുന്ന സ്‌ഹേബന്ധത്തില്‍ പരസ്പരം ക്ഷമിക്കുവാനും പൊറുക്കുവാനും, പരസ്പരം അംഗീകരിച്ചു ഐക്യത്തോടെ മുന്നേറുവാനും സാധിക്കണം. ഇനിയും കോടതികള്‍ തോറും കയറി ഇറങ്ങി മലങ്കര സഭയുടെ ധനവും സമാധാനവും നഷ്ടമാക്കുന്ന പ്രവണത ഒഴിവാക്കണം.നാം പരസ്പരം മല്ലടിക്കുന്നത് ഇഷ്ട്ടപ്പെടുന്ന ചിലര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. തീവ്രവാദികളായ ചെറിയ ഒരു വിഭാഗം ഇരു കൂട്ടരിലുമുണ്ട്. കേസുകളും വഴക്കുകളും തുടരണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം. പക്ഷേ മലങ്കരയിലെ ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ് എന്നത് മറക്കാതിരിക്കുക.
Join WhatsApp News
Peter 2013-10-17 05:05:58

ഭാരതത്തിന്റെ നീതി ന്യായ നിയമ വ്യവസ്ഥ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍...........
പെറ്റമ്മയെ മറന്നാലും അന്തിയോക്യായെ മറക്കില്ല......
പെറ്റമ്മയെ മറക്കുവാന്‍ പഠിപ്പിക്കുന്ന സംസ്‌കാരം
DEVIL 2013-10-17 13:14:24
Religion is my kingdom and all the bishops and priests report to me. I don’t like peace. Hatred and Division are my slogan. I like to be in the turmoil always and those who are in my kingdom are supposed to be in that too. For me a kingdom divided will last not the other way. Don’t think that I will be intimidated with your God and Cross because we both are coming from the same head. I love my Bishops and Achens and they are doing a good job by conflicting with the judicial system and all that challenges them. My bishops are willing to die for me by fasting to death and I will see them in hell, face to face and this is my Promise. I
Jack Daniel 2013-10-17 17:28:03
ഏതായാലും നല്ല വളകൂറുള്ള മണ്ണിലാണ് ചെകുത്താൻ അവന്റെ സാംമ്പ്രാജ്യം കെട്ടിപ്പെടുത്തിരിക്കുന്നത്, എന്റെ പള്ളി ചെകുത്താന്റെ ഒരു തലസ്ഥാനമാണ്‌ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക