വാഷിങ്ടണ്‍ : മേരിലാന്‍ഡിലെ പൊട്ടോമാക്
കമ്യൂണിറ്റി സെന്ററില്‍ സെപ്റ്റര്‍ 17ന് നടന്ന മല്‍സരത്തില്‍ ഏഴാം ക്ലാസ്
വിദ്യാര്‍ഥിനിയായ മഹിത വിജിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന
തലത്തില്‍ പല മല്‍സരങ്ങളിലെ വിജയിയും സംഗീതം, നൃത്തം എന്നിവയില്‍
നിപുണയുമാണ് മഹിത. ഡോ. വിജിലി ബാഹുലേയന് - ഡോ. സായ ദമ്പതികളുടെ മകളാണ്
മഹിത.
മാഗ്നറ്റ് സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ കെവിന് ബോബി രണ്ടാം
സ്ഥാനം നേടി. വാഷിങ്ടണ്‍ ഡിസി ഗവണ്മെന്റിലെ ടെക്നോളജി ഓഫിസര്‍ ബോബി
അഗസ്റ്റിന് - സിസ്റ്റം അനലിസ്റ്റ് സാനി ജോസഫ് ദമ്പതികളുടെ മകനാണ് ഈ
കൊച്ചുമിടുക്കന്.
മൂന്നാം സ്ഥാനം നമിതാ തോമസ് കരസ്ഥമാക്കി. മേരിലാന്‍ഡിലെ അറിയപ്പെടുന്ന
സാമൂഹിക പ്രവര്‍ത്തകനായ റെക്സ് തോമസ് - മിനി ദമ്പതികളുടെ മകളാണ് നമിത.
ഈ വിജയികളോടൊപ്പം മറ്റനവധി പേര് ഒക്ടോബര്‍ 29ന് ന്യൂയോര്‍ക്കില്‍
നടക്കുന്ന ഫൊക്കാന നാഷനല്‍ സ്പെല്ലിങ് ബീയില്‍ പങ്കെടുക്കും. 7000 ഡോളറാണ്
വിവിധ സമ്മാനങ്ങളായി നല്‍കുന്നത്.
മഹിത വിജിലി
കെവിന് ബോബി
നമിതാ തോമസ്