Image

ജൂലിയന്‍ ബാണ്‍സിന് ബുക്കര്‍ പ്രൈസ്

Published on 19 October, 2011
ജൂലിയന്‍ ബാണ്‍സിന് ബുക്കര്‍ പ്രൈസ്

ലണ്ടന്‍ : ജൂലിയന്‍ ബാണ്‍സിന് 2011ലെ ബുക്കര്‍ പ്രൈസ് അവാര്‍ഡ്."ദ സെന്‍സ് ഓഫ് എന്‍ഡിംഗ്" എന്ന നോവലിനാണ് ബാന്‍സിന് 50000 ഡോളര്‍ തുകയുള്ള ബുക്കര്‍ പ്രൈസ് ലഭിച്ചത്.

ഇംഗ്ളീഷ് സാഹിത്യത്തിന്‍െറ ക്ളാസിക് നിര്‍മിതിയാണിത്. ഉത്കൃഷ്ടമായ എഴുത്ത് , സൂക്ഷമമായ കഥാതന്തു, ഓരോ വായനക്കും പുതിയ തലങ്ങള്‍ നല്‍കുന്നു.. 21ാം നൂറ്റാണ്ടിലെ മനുഷ്യരോട് സംവദിക്കുന്ന രചനയാണിത്. ബാന്‍സിന്‍െറ പുസ്തകത്തെ ബുക്കര്‍ അവാര്‍ഡ് സമിതി വിലയിരുത്തി. ബാന്‍സിനു പുറമേ കാരോള്‍ ബിര്‍ച്, പാട്രിക്ക് ഡെവിറ്റ്, എസി എഡുഗ്യാന്‍ , സ്റ്റീഫന്‍ കെല്‍മന്‍ , എ.ഡി മില്ലര്‍ എന്നിവരാണ് ബുക്കര്‍ ചുരുക്കപട്ടികയിലുണ്ടായിരുന്നത്.

ലണ്ടനുകാരനായ ബാണ്‍സ് മുമ്പ് മൂന്ന് തവണ ബുക്കറിന്  നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.1984,1998,2005 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക