Image

ഡോ. പി.ജി. വര്‍ഗീസ്‌ ഷിക്കാഗോയില്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 20 October, 2011
ഡോ. പി.ജി. വര്‍ഗീസ്‌ ഷിക്കാഗോയില്‍ പ്രസംഗിക്കുന്നു
ഷിക്കാഗോ: ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ സ്ഥാപകനും സുപ്രസിദ്ധ അന്താരാഷ്‌ട്ര സുവിശേഷകനുമായ ഡോ. പി.ജി. വര്‍ഗീസ്‌ ഒക്‌ടോബര്‍ 21-ന്‌ വൈകിട്ട്‌ 6.30-ന്‌ ഷിക്കാഗോയില്‍ ക്രമീകരിച്ചിരിക്കുന്ന `ഗുഡ്‌ ന്യൂസ്‌ ഫെസ്റ്റിവലില്‍' ദൈവ വചനം പ്രസംഗിക്കുകയും രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഡെസ്‌പ്ലെയിന്‍സിലുള്ള ഹെര്‍ബോണ്‍ ഗോസ്‌പല്‍ സെന്ററില്‍ (Hebron Gospal Center, 2430 Ballard Road, Desplains, IL 60016) വെച്ചാണ്‌ യോഗം നടക്കുന്നത്‌. ആശിഷ്‌ ജേക്കബ്‌, സജി കുര്യന്‍ എന്നിവര്‍ പ്രെയിസ്‌ ആന്‍ഡ്‌ വര്‍ഷിപ്പിന്‌ നേതൃത്വം നല്‌കും.

അനുഗ്രഹീത എഴുത്തുകാരന്‍, പ്രാസംഗികന്‍, റോഡിയോ/ടിവി പ്രഭാഷകന്‍ , ആത്മീയ ഉപദേഷ്‌ടാവ്‌ എന്നീ നിലകളില്‍ ക്രൈസ്‌തവ ലോകത്തിന്‌ സുപരിചിതനാണ്‌ ഡോ. പി.ജി. വര്‍ഗീസ്‌.

ഫെയിത്ത്‌ ടുഡേ, ഇന്ത്യന്‍ മെസഞ്ചര്‍, സമര്‍പ്പണം, സമാധാനം എന്നിവയുടെ ചീഫ്‌ എഡിറ്ററാണ്‌ ഡോ. പി.ജി. വര്‍ഗീസ്‌.

ലോകപ്രശസ്‌ത ക്രിസ്‌ത്യന്‍ ടിവി ചാനല്‍ ഡേ സ്റ്റാറില്‍ ഒക്‌ടോബര്‍ 11-ന്‌ സെലിബ്രേഷന്‍ മുഖ്യാതിഥിയായി ഡോ. പി.ജി. വര്‍ഗീസ്‌ പങ്കെടുത്തിരുന്നു. ഇതേ പ്രോഗ്രാം വീണ്ടും കാണുവാന്‍ www.daystar.com സന്ദര്‍ശിക്കുക.
ഡോ. പി.ജി. വര്‍ഗീസ്‌ ഷിക്കാഗോയില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക