Image

മുഖ്യമന്ത്രിമാരെ വരെ വിലയ്ക്കു വാങ്ങുന്നു: പ്രശാന്ത് ഭൂഷണ്‍

മനു തുരുത്തിക്കാടന്‍ Published on 20 October, 2011
മുഖ്യമന്ത്രിമാരെ വരെ വിലയ്ക്കു വാങ്ങുന്നു: പ്രശാന്ത് ഭൂഷണ്‍
ലോസ് ഏഞ്ചലസ് : സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും, അണ്ണാഹസാരെ ടീമിലെ മുഖ്യ സംഘാടകനും, മുന്‍ നിയമവകുപ്പ് മന്ത്രിയും അഭിഭാഷകനുമായ ശാന്തിഭൂഷന്റെ മകനുമായ പ്രശാന്ത് ഭൂഷണ്‍ അമേരിക്കയിലെത്തി. ഇന്ത്യയില്‍ ഭരണതലത്തിലും, വ്യവസായിക തലത്തിലും അഴിമതി വ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോങ്ങ് ബീച്ചിലുള്ള കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍ .

യൂണിവേഴ്‌സിറ്റി ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ്, യദുനന്ദന്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസും, ഇന്‍ഡ്യന്‍സ് ഫോര്‍ കളക്ടീവ് ആക്ഷന്‍ , ലോക്‌സ
ട്ട എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച അമേരിക്കയിലെ ആദ്യ സ്വീകരണമായിരുന്നു ലോങ് ബീച്ചിലേത് . രണ്ടാഴ്ച നീളുന്ന ഈ പര്യടനത്തില്‍ വിവിധ ങ്ങള്‍ സന്ദര്‍ശിക്കും.

ഇന്ത്യ ഒട്ടേറെ രംഗങ്ങളില്‍ പുരോഗതി നേടിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിക്കേഷന്‍ , ടെക്‌നോളജി, കമ്പ്യൂട്ടര്‍ തുടങ്ങിയ മേഖലകളില്‍ . പ്രധാനമന്ത്രി പറയുന്നത് 9 ശതമാനം വളര്‍ച്ച് നേടിയെന്നാണ്, എന്നാല്‍ സാധരണക്കാര്‍ക്ക് എന്തു പുരോഗതി? 78 ശതമാനം ആളുകളുടെ ദിവസവരുമനം 20 രൂപയാണ്, അത് 32 രൂപയാക്കാനുള്ള ശുപാര്‍ശയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു.

1991-ല്‍ തുടങ്ങിയ സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പാക്കിയതു മുതല്‍ കാര്യങ്ങള്‍ മാറിതുടങ്ങിയത്, എല്ലാ രീതിയിലും ഉദാരവല്‍ക്കരണം പറഞ്ഞിരുന്നത് എന്നാല്‍ തുടര്‍ന്ന് എല്ലാ ആഴ്ചയും അഴിമതികഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
1991-വരെ മൈനിംഗ് ലൈസന്‍സ് ഗവണ്‍മെന്റ് നിയന്ത്രണത്തിലാരുന്നു. എന്നാല്‍ അത് സ്വകാര്യമാക്കിയതോടു കൂടി, രാജ്യം തീറെഴുതി കൊടുക്കുന്ന സ്ഥിതി വന്നു. ഞെട്ടിപ്പിക്കുന്ന കഥകളാണ് കര്‍ണ്ണാടകയില്‍ നിന്ന് ഇ.സന്തോഷ് ഹെഗ്‌ഡേ പുറത്തുകൊണ്ടുവന്നത്. ഒരു ടണ്‍ ധാതുക്കള്‍ നീക്കുമ്പോള്‍ 27 രൂപ ചിലവ് വരുന്നു എന്നാല്‍ 600 രൂപ ഇതിലൂടെ ലഭിക്കുന്നു, ലാഭം 90 ശതമാനം.

ഒറീസ്സയില്‍ മാത്രം 2.2 ട്രില്യണ്‍ ബോക്‌സൈറ്റ് നിക്ഷേപമുണ്ട്, രാജ്യത്തിന്റെ മൊത്തം GDP 1.1 ട്രില്യനാണ്. മൈനിംഗിലൂടെ കാടുകള്‍ നശിക്കുകയും, കാടിനെ ആശ്രയിക്കുന്ന ജനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. നദികള്‍ നശിപ്പിക്കപ്പെടുന്നു. പരിസ്ഥിതി നഷ്ടപ്പെടുന്നു, ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നു.
ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളാണ് 90 ശതമാനം മാവോയിസ്റ്റ് പോലെയുള്ള തീവ്രവാദികളാവുന്നത്. പണം മുഴുവന്‍ മേലേതട്ടില്‍ , മുഖ്യമന്ത്രിമാരേ പോലും വിലക്കുവാങ്ങാന്‍ കഴിവുള്ളവരാണ് ഇവര്‍ . അധികാരികള്‍ കോര്‍പ്പറേഷനുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു. ഗോവയില്‍ ഖനനത്തിന് ചെലവ്1 600 കോടിരൂപയാണ്, എന്നാല്‍ 3000 കോടിരൂപയാണ് റിയലന്‍സിലെ ലാഭം. 'അസറ്റ് ടാന്‍സ്ഫര്‍ ' ആണ് നടക്കുന്നത്.
രാജ്യത്തെ ഏജന്‍സികളായ സി.ബി.ഐ, വിജിലന്‍സ് കമ്മീഷന്‍ , ജുഡീഷ്യറി, എന്നിവയുടെ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നു. സി.ബി.ഐ ഗവണ്‍മെന്റ് നിയന്ത്രണത്തിലായതിനാല്‍ അവരുടെ അഴിമതികഥകള്‍ മാത്രം അന്വേഷിക്കുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ദുര്‍ബലമായി, ജൂഡീഷ്യറിയില്‍ കേസ്സുകള്‍ കാലാകാലം കെട്ടികിടക്കുന്നു.
മുന്‍ കേന്ദ്രമന്ത്രി സുഖ് റാം, മുന്‍ പ്രധാനമന്ത്രി നരസിംഹറാവു എന്നിവര്‍ക്കെതിരെയുള്ള കേസ്സുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി കോടതികളേയും ബാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോക്പാല്‍ ബില്ലുമായി വന്നത്.

തികച്ചും സ്വതന്ത്രമായും, സുതാര്യമായും ആയിരിക്കും, ലോക്പാല്‍ പ്രവര്‍ത്തിക്കുക അഴിമതിക്കാരെ അന്വേഷണം നടത്തി ശിഷിക്കും. പല തട്ടില്‍ നിന്നുള്ളവരാണ് സമിതിയില്‍ അംഗങ്ങളാവുക. പ്രധാനമന്ത്രി അധ്യക്ഷ്യനായുള്ള 11 അംഗസമിതിയാണ് ലോക്പാല്‍ സമതി. എല്ലാകാര്യങ്ങളും വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തും. അംഗങ്ങളെ വാര്‍ഷികമായി വിലയിരുത്താം, ആര്‍ക്കും സുപ്രീം കോടതിയില്‍ പരാതി നല്‍കാം.

എല്ലാ കോണ്‍ട്രാക്ടുകളും സുതാര്യമായിരിക്കും. എല്ലാം പൊതു ലേലത്തില്‍ നല്‍കും. അഴിമതികള്‍ക്ക് പരിഹാരം ലോക്പാല്‍ മാത്രമാണ്. എല്ലാ കാര്യങ്ങളും ജനപ്രതിനിധികള്‍ തീരുമാനമെടുക്കുന്നതിനു പകരം, ഗ്രാമസഭകള്‍ തീരുമാനമെടുക്കുകയും, ജനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്യട്ടെ. പാവപ്പെട്ട ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത് കോര്‍പ്പറേഷനുകള്‍ക്ക് കൊടുക്കുന്ന രീതി അവസാനിക്കണം.
കഴിഞ്ഞ 35 വര്‍ഷം രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ നീക്കമായിരുന്നു അണ്ണാ ഹസാരെയുടെ നിരാഹാരമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അത് ഈ ടീമിന്റെ വിശ്വാസ്യതയാണ്. പ്രതീക്ഷ നശിച്ചിരുന്ന ജനങ്ങള്‍ രാജ്യ ഭാവിയ്ക്കായ് ദേശസ്‌നേഹത്തോടെ ഒത്തുചേര്‍ന്നു.

പ്രവാസികള്‍ക്കും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഘടനകളുമായി സഹകരിക്കുക, സാമ്പത്തികമായി സഹായിക്കുക, പ്രവാസി ശബ്ദം മറ്റ് സാധാരണക്കാരെക്കാള്‍ ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടി തങ്ങളുടെ ശബ്ദം അവഗണിച്ചതിനാലാണ് ഹരിയാനയിലെ ഹിസ്സാറില്‍ എതിരായി പ്രവര്‍ത്തിക്കേണ്ടി വന്നത്.

എല്ലാ കാര്യങ്ങളും വിജയം കാണാത്തതിനാല്‍ വ്യക്തിപരമായി വിഷമമുണ്ട്, എങ്കിലും എന്തെങ്കിലും ചെയ്യണമല്ലോ, അദ്ദേഹം പറഞ്ഞു. ഹസാരെ ടീമില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ട് എന്ന് പ്രശാന്ത് ഭൂഷണ്‍ സമ്മതിച്ചു. തന്റെ കാശ്മീര്‍ പ്രസ്താവനയെ തുടര്‍ന്ന് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. സംഘാടകര്‍ അത്തരം ചോദ്യങ്ങള്‍ വിലക്കുകയും ചെയ്തു.

യൂണിവേഴ്‌സിറ്റി ലിബറല്‍ ആര്‍ട്‌സ് ഡീന്‍ ഡോ.ജെറി റിപ്പോസ സ്വാഗതം പറഞ്ഞു. യദുനന്ദന്‍ സ്റ്റഡീസ് ഡയറക്ടര്‍ ആര്‍നോള്‍ഡ് കാമിന്‍കസി മോഡറേറ്ററായിരുന്നു. ഹിസ്റ്ററി വകുപ്പ് അദ്ധ്യക്ഷ നാന്‍സി വിക്ക്ഹാം യൂണിവേഴ്‌സിറ്റിയുടെ ഉപഹാരം പ്രശാന്ത് ഭൂഷണു സമ്മാനിച്ചു. ലോക്‌സ
ട്ടയുടെ ഉപഹാരം ശശിധര്‍ നല്‍കി. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള അഴിമതി വിരുദ്ധ പാര്‍ട്ടിയാണ് ലോക്‌സട്ട. ഒരു എം.എല്.എ ഇവര്‍ക്ക് ഉണ്ട്.

ഇടമലയാര്‍ കേസില്‍ പ്രശാന്ത് ഭൂഷന്റെ പിതാവ് ശാന്തിഭൂഷണായിരുന്നു വി.എസ് അച്ചുതാനന്ദനു വേണ്ടി വാദിച്ചിരുന്നത്. ഫോണ്‍ വിവാധത്തെ തുടര്‍ന്നാണ് കേസ് താന്‍ ചിലപ്പോള്‍ ഏറ്റെടുത്തേക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ഇന്ത്യക്കാരല്ലാത്തവര്‍ ഈ സെമിനാറില്‍ പങ്കെടുത്തു.

വാല്‍ക്കഷ്ണം : വാള്‍സ്ട്രീറ്റിനെതിരെയുള്ള പ്രക്ഷോഭം അമേരിക്കയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പടരുമ്പോഴാണ് ഇന്ത്യ എന്ന രാജ്യം മുഴുവന്‍ അഴിമതിയാണ് എന്ന് അണ്ണാ ഹസാരെ ടീം വിളിച്ചു പറഞ്ഞുകൊണ്ട് ഇവിടെ പര്യടനം നടത്തുന്നത്. ഹസാരേയുടെ നിരാഹാരത്തെ തുടര്‍ന്ന് ഇവിടെയും ചില അഭനവ ഗാന്ധിമാരും, ഹസാരേമാരും പ്രകടനം നടത്തുകയും, വിളിച്ചു പറയുകയും ചെയ്തത്. മാതൃരാജ്യത്തെ താഴ്ത്തിക്കെട്ടിയുള്ള ഇത്തരം പ്രചരണങ്ങള്‍ എതിരെ ഇനിയെങ്കിലും വേര്‍തിരിഞ്ഞു നില്‍ക്കുന്നവര്‍ ഒന്നിച്ചാല്‍ നന്ന്!
മുഖ്യമന്ത്രിമാരെ വരെ വിലയ്ക്കു വാങ്ങുന്നു: പ്രശാന്ത് ഭൂഷണ്‍
മുഖ്യമന്ത്രിമാരെ വരെ വിലയ്ക്കു വാങ്ങുന്നു: പ്രശാന്ത് ഭൂഷണ്‍
മുഖ്യമന്ത്രിമാരെ വരെ വിലയ്ക്കു വാങ്ങുന്നു: പ്രശാന്ത് ഭൂഷണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക