Image

വെള്ളിയാഴ്ച ലോകാവസാനം?

ജോര്‍ജ് തുമ്പയില്‍ Published on 20 October, 2011
വെള്ളിയാഴ്ച ലോകാവസാനം?

ന്യൂയോര്‍ക്ക് : ഈ മാസം 21ന് വെള്ളിയാഴ്ച ലോകം അവസാനിക്കുമോ? കഴിഞ്ഞ മെയ് 21ന് ലോകം അവസാനിക്കുമെന്ന് പ്രചരിപ്പിച്ച കാലിഫോര്‍ണിയാ ക്രിസ്റ്റ്യന്‍ ബ്രോഡ് കാസ്റ്റര്‍ ഹാരോള്‍ഡ് കാമ്പിംഗ് തന്നെയാണ് ഇപ്പോഴത്തെ പ്രവചനത്തിനും പിന്നിലുള്ളത്. അഞ്ചുമാസം മുമ്പ് നടത്തിയ ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഫലിച്ചില്ലെങ്കിലും ഈ മാസം 21ന് വെള്ളിയാഴ്ച ലോകാവസാനമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

കാമ്പിംഗ്, മെയ് 21ന് ലോകാവസാനം പ്രവചിച്ചപ്പോള്‍ ഇതെക്കുറിച്ചുള്ള ലഘുലേഖകളും വാര്‍ത്തകളുമായി ജനം ഒപ്പം നിന്നു. ആയിരക്കണക്കിനാളുകള്‍ ജോലി ഉപേക്ഷിച്ചും ലോകാവസാനവാര്‍ത്തകള്‍ പ്രചരിപ്പിച്ചും ഒപ്പമുണ്ടായിരുന്നു. ഇന്നു പക്ഷേ കാമ്പിംഗ് നിശബ്ദനാണ്. രക്ഷപെടുന്നവരൊഴികെ, ഈ ലോകം മുഴുവനും ഒക്‌ടോബര്‍ 21ന് ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്നാണ് ബൈബിള്‍ കണക്കുകള്‍ ഉദ്ധരിച്ച് കാമ്പിംഗ് പറയുന്നത്.

വെള്ളിയാഴ്ച ലോകാവസാനം?
ഹാരോള്‍ഡ് കാമ്പിംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക