Image

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം സാഹിത്യ സമ്മേളനം നവംബര്‍ 5 ന്‌

ജോര്‍ജ്‌ നടവയല്‍ Published on 20 October, 2011
ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം സാഹിത്യ സമ്മേളനം നവംബര്‍ 5 ന്‌
ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം കലാ-സാഹിത്യ ചര്‍ച്ചാ സമ്മേളനം നവംബര്‍ 5 ന്‌. നിരൂപകന്‍ ഡോ. എം. വി. പിള്ള, ചലച്ചിത്ര നടന്‍ തമ്പി ആന്റണി, സാഹിത്യകാരി മാനസ്സി, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. എം. കെ. കുര്യാക്കോസ്‌ , സാഹിത്യകാരി നീനാ പനയ്‌ക്കല്‍ എന്നിവര്‍ നയിക്കുന്ന `ആദാമിന്റെ മകന്‍ അബു (സിനിമ) ഓസ്‌കാറിന്നരികെ' എന്ന സിനിമാസ്വാദന ചര്‍ച്ച, സിനിമാ പ്രദര്‍ശനം 1:30-ന്‌ , ചര്‍ച്ച 3:00 ജങ മുതല്‍ വൈകുന്നേരം 4:30 വരെ., സ്ഥലം: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഓഡിറ്റോറിയം, 608 വെഷ്‌ റോഡ്‌, ഫിലഡല്‍ഫിയ 19115, കോ ഓര്‍ഡിനേറ്റര്‍മാര്‍: ജോര്‍ജ്‌ നടവയല്‍ (215 370 5318), സിബിച്ചന്‍ ചെമ്പ്‌ളായില്‍(215 869 5604).

കേരള ദിനാഘോഷത്തോടനുബന്ധിച്ചാണ്‌ ഈ സമ്മേളനം. തുടര്‍ന്ന്‌ കേരള ദിനാഘോഷ പരിപാടികള്‍. ചെയര്‍മാന്‍ സുധാ കര്‍ത്താ, ജനറല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍, ട്രഷറാര്‍ ഈപ്പന്‍ മാത്യു , കേരള ദിനാഘോഷ ചെയര്‍മാന്‍ സുരേഷ്‌ നായര്‍ , സാംസ്‌കാരികാഘോഷ കോഓര്‍ഡിനേറ്റര്‍ ഫീലിപ്പോസ്‌ ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക