Image

അനധികൃത സ്വത്ത്‌ സമ്പാദനം: ജയലളിത കോടതിയില്‍ ഹാജരായി

Published on 20 October, 2011
അനധികൃത സ്വത്ത്‌ സമ്പാദനം: ജയലളിത കോടതിയില്‍ ഹാജരായി
ന്യൂഡല്‍ഹി: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ബാംഗളൂരിലെ വിചാരണകോടതിയില്‍ ഹാജരായി. ജയലളിതയോടൊപ്പം കേസിലുള്‍പ്പെട്ട അടുത്തഅനുയായി ശശികലയും ഹാജരായിരുന്നു. തന്റെ പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം കോടതിയില്‍ ജയലളിത നിഷേധിച്ചു. കോടതിയിലും പരിസരത്തും വന്‍സുരക്ഷാ സന്നാഹങ്ങളാണ്‌ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരുന്നത്‌. 20 കാറുകളുടെ അകമ്പടിയോടെയാണ്‌ ജയലളിത കോടതിയിലെത്തിയത്‌.

കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ ഇളവ്‌ നല്‍കണമെന്ന ജയലളിതയുടെ അപേക്ഷ ബുധനാഴ്‌ച സുപ്രീംകോടതി തള്ളിയിരുന്നു. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ്‌ ജയലളിത കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ കോടതിയില്‍ ജയലളിത വ്യാഴാഴ്‌ച ഹാജരാകണമെന്ന്‌ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക