Image

കളിത്തോക്കുമായി എത്തിയ ബാലനെ പോലീസ് വെടിവെച്ചുകൊന്നു

Published on 24 October, 2013
കളിത്തോക്കുമായി എത്തിയ ബാലനെ പോലീസ് വെടിവെച്ചുകൊന്നു
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ യഥാര്‍ഥ തോക്കിന്റെ മാതൃകയിലുള്ള കളിത്തോക്കുമായി എത്തിയ 13 വയസുകാരന്‍ ബാലനെ പോലീസ് അബദ്ധത്തില്‍ വെടിവെച്ചുകൊന്നു. ആന്‍ഡി ലോപസ് എന്ന ബാലനാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. തോക്ക് താഴെയിടാന്‍ പോലീസ് നിര്‍ദേശിച്ചിട്ടും കൂട്ടാക്കത്തതിനെത്തുര്‍ന്നാണ് കുട്ടിക്കുനേരെ പോലീസ് വെടിയുതിര്‍ത്തത്. ചൊവ്വാഴ്ചയായിരുന്നും സംഭവം. കുട്ടി സംഭവവസ്ഥലത്തു തന്നെ മരിച്ചു. 

ഏഴു തവണ പോലീസ് നിറയൊഴിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുഹൃത്തിന്റേ കളിത്തോക്കാണ് മകന്‍ കൈവശം വെച്ചിരുന്നതെന്ന് ആന്‍ഡി ലോപസിന്റെ പിതാവ് റോഡ്രിഗോ ലോപസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നെവാദയില്‍ 12 വയസുകാരന്‍ അധ്യാപകനെ വെടിവെച്ചുകൊന്നതിന് തൊട്ടടുത്ത് നടന്ന സംഭവം ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
കളിത്തോക്കുമായി എത്തിയ ബാലനെ പോലീസ് വെടിവെച്ചുകൊന്നു
Join WhatsApp News
Varughese Mathew 2013-10-24 05:38:46
This is an unfortunate situation, but this 13 year boy has the guts to take the gun, eventhough it was a toy gun, to school and threaten others. Children should never do this stupid act.
Varughese Mathew, Philadelphia.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക