Image

ഫൊക്കാന ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണ്ണമെന്റ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 21 October, 2011
ഫൊക്കാന ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണ്ണമെന്റ്‌
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ടെക്‌സാസ്‌ റീജിയന്‍ സംഘടിപ്പിക്കുന്ന ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണ്ണമെന്റ്‌ നവംബര്‍ 12 ശനിയാഴ്‌ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ സ്റ്റാഫോര്‍ഡ്‌ ഹൈസ്‌കൂള്‍ ജിംനേഷ്യത്തില്‍വെച്ച്‌ നടത്തുന്നതാണ്‌. വിജയിക്കുന്ന ടീമുകള്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡുകളും നല്‍കുന്നതാണെന്ന്‌ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ളയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനും അറിയിച്ചു.

ടൂര്‍ണ്ണമെന്റില്‍ 3 പോയിന്റ്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ഷൂട്ടിംഗ്‌ മത്സരവും ഉണ്ടായിരിക്കുന്നതാണ്‌. ഹൂസ്റ്റണില്‍നിന്നും ഡാളസ്സില്‍നിന്നുമായി 12 ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരത്തില്‍ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹൂസ്റ്റണില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നുമായി ധാരാളം പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഫൊക്കാന കണ്‍വന്‍ഷന്‍ വക്താവ്‌ ചാര്‍ളി പടനിലം ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്‌: റെജി കോട്ടയം 832 723 7995, സിബു മാത്യു 832 766 7669, ജസ്റ്റിന്‍ ജോണ്‍ 832 847 7818, ജോണി 832 326 6366, റോബിന്‍ 713702 8206.
ഫൊക്കാന ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണ്ണമെന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക