Image

വി ഫോര്‍ ഇവന്റ്‌സ്‌ ആന്‍ഡ്‌ എന്റര്‍ടൈന്‍മെന്റ്‌സ്‌ വസ്‌ത്രശേഖരണം നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 21 October, 2011
വി ഫോര്‍ ഇവന്റ്‌സ്‌ ആന്‍ഡ്‌ എന്റര്‍ടൈന്‍മെന്റ്‌സ്‌ വസ്‌ത്രശേഖരണം നടത്തുന്നു
ന്യൂയോര്‍ക്ക്‌: വി ഫോര്‍ ഇവന്റ്‌സ്‌ ആന്‍ഡ്‌ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ പാവപ്പെട്ടവരെ സഹായിക്കാനായി വസ്‌ത്രശേഖരണം നടത്തുന്നു. ശേഖരിക്കപ്പെടുന്ന വസ്‌ത്രങ്ങള്‍, ആലപ്പുഴ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ആന്‍ഡ്‌ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വഴി അര്‍ഹരായിട്ടുള്ള പാവപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യും.

ഷര്‍ട്ട്‌, പാന്റ്‌സ്‌, സാരി, ചുരിദാര്‍, കുട്ടികളുടെ വസ്‌ത്രങ്ങള്‍ തുടങ്ങിയ ഉപയോഗപ്രദമായ വസ്‌ത്രങ്ങള്‍ മാത്രം നല്‍കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ന്യൂഹൈഡ്‌ പാര്‍ക്കിലെ `Bangles & Bindis' എന്ന സ്ഥാപനം വഴിയാണ്‌ വസ്‌ത്രശേഖരണം നടത്തുന്നത്‌. (1618 Hillside Ave, Newhide Park, NY 11040).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സിബു ജേക്കബ്‌ (646 852 2302), ലാജി തോമസ്‌ (പ്രമോദ്‌) 516 849 0368).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക