Image

തേവര എസ്.എച്ച്. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന രൂപീകൃതമായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 21 October, 2011
തേവര എസ്.എച്ച്. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന രൂപീകൃതമായി
ന്യൂയോര്‍ക്ക്: ഏകദേശം ഏഴു പതിറ്റാണ്ടുകളുടെ പൈതൃകം പേറുന്ന തേവര തിരുഹൃദയ കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നമായിരുന്ന അന്താരാഷ്ട്ര വേദിയുടെ(Heartian Alumni International) വടക്കെ അമേരിക്കന്‍ ഘടകത്തിന് തുടക്കമായി.

കലാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ഡോ. ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിയുടെ സാന്നിധ്യത്തില്‍ ന്യൂയോര്‍ക്കിലാണ് ഈ വേദിക്ക് തുടക്കമിട്ടത്. യു.എസ്.എ., കാനഡ എന്നിവിടങ്ങളിലെ ഇരുപത്തിയഞ്ചോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 3 തിങ്കളാഴ്ച നടന്ന ടെലി-കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ തിളങ്ങി നില്ക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്ജ് പാലമറ്റം സി.എം.ഐ., മുന്‍ അദ്ധ്യാപകന്‍ റവ. പോള്‍ കണ്ണര്‍കാട്ട് എന്നിവരും കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.

അടുത്ത ഒരു വര്‍ഷംകൊണ്ട് ഈ മേഖലയിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ഈ ശൃംഖലയില്‍ ചേര്‍ക്കുവാന്‍ ശ്രമിക്കണമെന്ന് യോഗം തീരുമാനിച്ചു. വിവിധ മേഖലകളില്‍ സംഘാടകരായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും യോഗം നന്ദിപൂര്‍വ്വം അനുസ്മരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സമ്മേളനം 2012 ജനുവരി പതിനാലാം തിയ്യതി (രണ്ടാം ശനിയാഴ്ച) തേവരയില്‍ വെച്ച് നടക്കും. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട കോണ്‍ഫറന്‍സ് പത്തര മണിയോടെ അവസാനിച്ചു. താഴെ പറയുന്നവരാണ്‌വിവിധ മേഖലകള്‍ക്കുവേണ്ടി സംഘടനാപ്രവര്‍ത്തനം നടത്തുന്നത്.

ഹെറാള്‍ഡ് ഫിഗരെദോ (ഷിക്കാഗോ) 630 963 7795, ഇന്നസന്‍റ് ഉലഹന്നാന്‍ (ന്യൂയോര്‍ക്ക്) 212 832 4542, 646 542 4070, സുധ കര്‍ത്താ (ഫിലഡല്‍ഫിയ) 267 575 7333, 215 831 1095, അനില്‍ കെ. സത്യന്‍ (ഫ്ലോറിഡ) 813 326 7727, വിന്‍സന്‍ സേവ്യര്‍ (വാഷിംഗ്ടണ്‍) 703 568 8070, ജോസ് പോള്‍ (ഹൂസ്റ്റണ്‍) 281 323 1394, ജെസ്‌ലിന്‍ പുത്തന്‍പറമ്പില്‍ (കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ) 408 238 9912, തോമസ് സെംബാസ്റ്റ്യന്‍ (കാനഡ) 905 512 2492, ഗീത പുതുശ്ശേരി (കാനഡ) 613 700 4999.


തേവര എസ്.എച്ച്. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന രൂപീകൃതമായി
തേവര എസ്.എച്ച്. കോളേജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക