Image

ടെലികോം രംഗത്ത്‌ സുതാര്യത ഉറപ്പാക്കും: മന്ത്രി കപില്‍ സിബല്‍

Published on 21 October, 2011
ടെലികോം രംഗത്ത്‌ സുതാര്യത ഉറപ്പാക്കും: മന്ത്രി കപില്‍ സിബല്‍
ന്യൂഡല്‍ഹി: ടെലികോം രംഗത്ത്‌ സുതാര്യത ഉറപ്പാക്കുമെന്ന്‌ കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. ടെലികോം രംഗത്ത്‌ സമൂല മാറ്റങ്ങള്‍ക്കാവും ഇനി വരുന്ന വര്‍ഷങ്ങളില്‍ രാജ്യം സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ പുരോഗതിക്ക്‌ ഏറ്റവും വലിയ പങ്കു വഹിക്കുന്ന മേഖലകള്‍ എന്ന നിലക്ക്‌ വിദ്യാഭ്യാസം, ടെലികോം രംഗങ്ങളില്‍ വര്‍ധിത ഊന്നലാണ്‌ യു.പി.എ സര്‍ക്കാര്‍ നല്‍കുന്നത്‌. നവീനവും ശാസ്‌ത്രീയവുമായ രീതികളും പദ്ധതികളും ഇതിന്‍െറ ഭാഗമായി ആവിഷ്‌കരിച്ചു വരുകയാണ്‌്‌. അടിസ്ഥാന സൗകര്യ മേഖലയിലെ വികസനം ഉറപ്പാക്കുന്നതില്‍ ഏറെ വിജയിച്ചതായും മന്ത്രി അവകാശപ്പെട്ടു.

മുന്‍ ടെലികോം മന്ത്രിമാരുടെ അഴിമതി പുറത്തായ സാഹചര്യത്തിലാണ്‌ ഈ മേഖലയില്‍ കൂടുതല്‍ സുതാര്യതയും മാറ്റങ്ങളും വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു കൊണ്ട്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക