Image

സ്വാമിയുടെ ഹര്‍ജി നവംബര്‍ എട്ടിന് പരിഗണിക്കും

Published on 24 October, 2011
സ്വാമിയുടെ ഹര്‍ജി നവംബര്‍ എട്ടിന് പരിഗണിക്കും
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സിബിഐ പ്രത്യേക കോടതി നവംബര്‍ എട്ടിലേയ്ക്ക് മാറ്റി. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നശേഷം തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. ജഡ്ജി ഒ.പി.സെയ്‌നിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

സ്‌പെക്ട്രം ഇടപാട് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിനും സ്‌പെക്ട്രം വിതരണത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക