Image

ഒക്യുപൈ ഷിക്കാഗോ പ്രക്ഷോഭം: 130 പേരെ അറസ്റ്റു ചെയ്തു(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 24 October, 2011
ഒക്യുപൈ ഷിക്കാഗോ പ്രക്ഷോഭം: 130 പേരെ അറസ്റ്റു ചെയ്തു(അങ്കിള്‍സാം വിശേഷങ്ങള്‍)


ഷിക്കാഗോ: യുഎസില്‍ ഗ്രാന്റ് പാര്‍ക്ക് വിടാന്‍ കൂട്ടാക്കാത്ത നൂറ്റി മുപ്പതോളം 'ഒക്യുപൈ ഷിക്കാഗോ' പ്രക്ഷോഭകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കില്‍ ഒരു മാസം മുന്‍പു തുടങ്ങിയ 'ഒക്യുപൈ വാള്‍സ്ട്രീറ്റ്' പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ചാണ് ഗ്രാന്റ് പാര്‍ക്കില്‍ നൂറുകണക്കിനു പ്രക്ഷോഭകര്‍ തടിച്ചുകൂടിയത്.

രാത്രി 11 മണിക്ക് ആണ് പാര്‍ക്ക് അടയ്ക്കുന്നത്. ഇതിനു ശേഷവും പ്രക്ഷോഭകര്‍ ഇവിടെ തുടരുകയായിരുന്നു. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് അര്‍ധരാത്രിയോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

ഷിക്കാഗോ കയ്യടക്കുന്നതിന്റെ ഭാഗമാണ് അറസ്‌റ്റെന്നു പ്രക്ഷോഭകര്‍ പറയുന്നു. നീതിന്യായ വ്യവസ്ഥയിലേക്കു സ്വയം എടുത്തെറിയപ്പെട്ടാലേ തങ്ങളുടെ ആവശ്യങ്ങള്‍ നേടാനാവൂ എന്നാണ് ഇവരുടെ വാദം. തങ്ങളുടെ പിന്‍തലമുറക്കാരുടെ ഭാവി അപകടത്തിലാണെന്നും പ്രക്ഷോഭക്കാര്‍ പറയുന്നു. ഈ ആഴ്ച ഇതു രണ്ടാംതവണയാണ് ഗ്രാന്റ് പാര്‍ക്കില്‍ അറസ്റ്റ് ഉണ്ടാവുന്നത്. നിരോധനാജ്ഞ
ലംഘിച്ചതിന് നേരത്തേ 175 പേര്‍ അറസ്റ്റിലായിരുന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് സിന്‍സിനാറ്റിയില്‍ നടന്ന 'ഒക്യുപൈ സിന്‍സിനാറ്റി' പ്രക്ഷോഭത്തില്‍ 11 പേരെ പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു നീക്കി.

സ്റ്റീവ് ജോബ്‌സ് യഥാര്‍ഥത്തില്‍ 'ചൂട'നായിരുന്നില്ലെന്ന് ഐസാക്‌സണ്‍

വാഷിംഗ്ട
ണ്‍ ‍: ജോലിക്കാരോട് ചിലപ്പോള്‍ ദേഷ്യപ്പെടുകയും ചീത്തവിളിക്കുകയുമെല്ലാം ചെയ്യുമായിരുന്നെങ്കിലും ആപ്പിള്‍ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സ് യഥാര്‍ഥത്തില്‍ ഒരു ചൂടനായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ആത്മകഥാകാരന്‍ വാള്‍ട്ടര്‍ ഐസാക്‌സണ്‍. പൂര്‍ണതയ്ക്കുവേണ്ടിയുള്ള പരിശ്രമത്തില്‍ സഹപ്രവര്‍ത്തകരോട് ജോബ്‌സ് ചിലപ്പോള്‍ ദയയില്ലാതെയും ക്രൂരമായും പെരുമാറിയെന്നിരിക്കാം. ചിലസന്ദര്‍ഭങ്ങളില്‍ അദ്ദേഹം ക്ഷിപ്രകോപിയാണെന്നും തോന്നാം. എന്നാല്‍ യഥാര്‍ഥത്തില്‍ ജോബ്‌സ് ഇതൊന്നുമായിരുന്നില്ലെന്ന് സിബിഎസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഐസാക്‌സണ്‍ പറയുന്നു.

ചെയ്യുന്ന ഏതു കാര്യത്തിലും പൂര്‍ണത കണ്‌ടെത്താനുള്ള ശ്രമമാണ് ജോബ്‌സിനെ ക്കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിക്കുന്നത്. തന്നെ ദത്തെടുത്ത് വളര്‍ത്തിയ പിതാവ് പോള്‍ ജോബ്‌സില്‍ നിന്നാണ് ചെയ്യുന്ന ഏതു കാര്യത്തിലും പൂര്‍ണതയ്ക്കുവേണ്ടി പരിശ്രമിക്കണമെന്ന പാഠം ജോബ്‌സ് പഠിച്ചത്.

ഐപോഡും, ഐഫോണും, മക്കിന്റോഷ് കമ്പ്യൂട്ടറുമെല്ലാം കണ്ടുപിഠിച്ച പ്രതിഭയാണെങ്കിലും ജോബ്‌സ് ഒരിക്കലും ഒരു നല്ല മാനേജരല്ലെന്നും ഐസാക്‌സണ്‍ പറയുന്നു. ഒരുപക്ഷെ അദ്ദേഹം ലോകത്തിലെ തന്നെ മോശം മാനേജരായിരിക്കാമെന്നും ഐസാക്‌സണ്‍ വ്യക്തമാക്കി. ധാരാളം പണം സമ്പാദിച്ചുവെങ്കിലും അതൊന്നും തന്റെ ജീവിതത്തെ മാറ്റിമറിക്കുകയോ ബാധിക്കുകയോ ചെയ്യില്ലെന്ന് ജോബ്‌സ് പറഞ്ഞിരുന്നു. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു ടെലിവിഷന്‍ സെറ്റ് നിര്‍മിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നുവെന്നും ഐസാക്‌സണ്‍ പറഞ്ഞു.

തൊഴില്‍ ബില്ല് പാതിവഴിയി
ല്‍ ‍; പുതിയ പ്രഖ്യാപനങ്ങളുമായി ഒബാമ

വാഷിംഗ്ടണ്‍ : തന്റെ അഭിമാനപദ്ധതിയായിരുന്ന 447 ബില്യണ്‍ ഡോളറിന്റെ തൊഴില്‍ ബില്ല് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഒബാമ രംഗത്തുവരുന്നു. പുതിയ ഭവനവായ്പാ പുനസംഘടനാ നയവും കോളജ് വിദ്യാര്‍ഥികളുടെ വായ്പാ തിരിച്ചടവ് നയവും ഒബാമ ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണാര്‍ഥം വടക്കന്‍ സംസ്ഥാനങ്ങളായ നെവാഡ, കൊളൊറാഡോ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ മുന്നോടിയായി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 'വി കാണ്ട് വെയ്റ്റ്' ക്യാംപെയിനുമായാണ് ഒബാമ രംഗത്തുവരുന്നത്.

തൊഴില്‍ ബില്ല് പാസാക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് വി കാണ്ട് വെയ്റ്റ് ഫോര്‍ ലോ മോക്കോഴ്‌സ് ക്യാപെയിന്‍ ഒബാമ സംഘടിപ്പിക്കുന്നത്. തൊഴില്‍ ബില്ലിന് ജനങ്ങളുടെ പിന്തുണ ഉണ്ടെന്ന് അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു. ഇ
താണ് പുതിയ പ്രചാരണ തന്ത്രങ്ങളുമായ മുന്നോട്ടുപോകാന്‍ ഒബാമയെ പ്രേരിപ്പിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വരെ ഓരോ ആഴ്ചയും ഓരോ ജനപ്രിയ പദ്ധതികള്‍ പ്രേരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ ഓരോ ആഴ്ചയും ഓരോ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് ഒബാമ ഉദ്ദേശിക്കുന്നെതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്റ്റേജ് ഷോയ്ക്കിടെ ജെന്നിഫര്‍ ലോപസ് പൊട്ടിക്കരഞ്ഞു.

ലോസ് ഏയ്ഞ്ചല്‍സ് : സ്റ്റേജ് ഷോയ്ക്കിടെ ഗായിക ജെന്നിഫര്‍ ലോപസ് പൊട്ടിക്കരഞ്ഞു. കണക്ടികട്ടില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെ തന്റെ പൂര്‍വ്വപ്രണയത്തെക്കുറിച്ചുള്ള ഗാനമാലപിക്കുമ്പോഴാണ് ജെന്നിഫറിന് നിയന്ത്രണം വിട്ടത്.

ഗാനാലാപനത്തിനുശേഷം പ്രണയത്തെക്കുറിച്ച് താനെഴുതിയ അവസാന ഗാനമാണ് ആരാധകര്‍ക്ക് വേണ്ടി ആലപിച്ച
തെന്ന് പറഞ്ഞായിരുന്നു ജെന്നിഫറിന്റെ പൊട്ടിക്കരച്ചില്‍ . ഭര്‍ത്താവ് മാര്‍ക് ആന്റണിയുമായുള്ള ബന്ധം ജെന്നിഫര്‍ അടുത്തിടെ വേര്‍പ്പെടുത്തിയിരുന്നു.

ഒബാമയുടെ നേതൃത്വത്തിന് ഹിലരിയുടെ പ്രശംസ

ന്യൂയോര്‍ക്ക് : പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിന് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെ പ്രശംസ. സങ്കീര്‍ണമായ ഇന്നത്തെ ലോകക്രമത്തില്‍ മികവുറ്റ രീതിയിലാണ് ഒബാമ അമേരിക്കയെ നയിക്കുന്നതെന്ന് ഹിലരി പറഞ്ഞു. അല്‍ക്വയ്ദ തലവന്‍ ഉസാമാ ബിന്‍ ലാദനെ വധിക്കാന്‍ പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചതും ലിബിയയില്‍ ഗദ്ദാഫി വിരുദ്ധ പ്രക്ഷേഭകര്‍ക്ക് സഹായം നല്‍കിയതും ഒബാമയുടെ കരുത്തുറ്റ തീരുമാനങ്ങളായിരുന്നുവെന്ന് ഹിലരി പറഞ്ഞു.

യുഎസ് ജനതയെ നല്ലപോലെ മനസ്സിലാക്കിയിട്ടുള്ള ഒബാമയെപ്പോലൊരു നേതാവിനെ വൈറ്റ്ഹൗസില്‍ ലഭിച്ചത് അനുഗ്രഹമാണ്. ലോകത്തെ നയിക്കുന്ന യുഎസിന് വേണ്ടി ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കാന്‍ ഒബാമയ്ക്ക് കഴിയുന്നുണ്ടെന്നും ഹിലരി പറഞ്ഞു

ഒബാമയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പെറിക്ക് ഇപ്പോഴും സംശയം?

ന്യൂയോര്‍ക്ക് :  പ്രസിഡന്റ് ബറാക് ഒബാമയുടെ ജനന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥയാവാന്‍ തയ്യാറെടുക്കുന്ന ടെക്‌സാസ് ഗവര്‍ണര്‍ റിക് പെറിക്ക് ഇപ്പോഴും സംശയമെന്ന് റിപ്പോര്‍ട്ട്. പരേഡ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പെറി പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ചത്.

ഒബാമ യുഎസിലാണ് ജനിച്ചതെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതിനെപ്പറ്റി യാതൊരു അറിവും ഇല്ലെന്നായിരുന്നു പെറിയുടെ മറുപടി. ഒബാമയുടെ ജനന സര്‍ട്ടിഫിക്കറ്റ് മുമ്പ് താങ്കളും കണ്ടതല്ലേ എന്ന ചോദ്യത്തിന് താന്‍ കണ്ടെത്തായി ഓര്‍ക്കുന്നില്ലന്നും പെറി വ്യക്തിമാക്കി.

എന്തായാലും ഒബാമ ഇപ്പോള്‍ യുഎസിന്റെ പ്രസിഡന്റായതിനാല്‍ ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം കഴിഞ്ഞ കഥയാണെന്നുകൂടി പെറി പറഞ്ഞു. ഈ വര്‍ഷമാദ്യം റിയല്‍ എസ്റ്റേറ്റ് രാജാവ് ഡൊണാള്‍ഡ് ട്രംപാണ് ഒബാമ യുഎസിലല്ല ജനിച്ചതെന്ന ആരോപണവുമായി രംഗത്തുവന്നത്. പിന്നീട് താന്‍ യുഎസില്‍ തന്നെയാണ് ജനിച്ചതെന്ന് വ്യക്തമാക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഏപ്രിലില്‍ ഒബാമ പരസ്യപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് യുഎസ് ഉന്നത ബഹുമതി സമ്മാനിച്ചു.

വാഷിംഗ്ടണ്‍ : ഇന്ത്യന്‍ വംശജരായ മൂന്നു പ്രഗത്ഭ ശാസ്ത്രജ്ഞര്‍ക്കു യുഎസിന്റെ അത്യുന്നത ശാസ്ത്ര ബഹുമതി പ്രസിഡന്റ് ബറാക് ഒബാമ സമ്മാനിച്ചു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഡോ.ശ്രീനിവാസ എസ്.ആര്‍ . വരദനു ദേശീയ ശാസ്ത്ര മെഡലും പര്‍ദൂ യൂണിവേഴ്‌സിറ്റിയിലെ ഡോ. രാകേഷേ അഗ്രവാള്‍ , നോര്‍ത്ത് കാരലീന സ്റ്റേറ്റ് യൂണിവേഴേസിറ്റിയിലെ ഡോ. ബി.ജയന്ത് ബാലിഗ എന്നിവര്‍ക്കു ദേശീയ സാങ്കേതിക മെഡലുമാണ് വൈറ്റ്ഹൗസില്‍ നടന്ന നിറപകിട്ടാര്‍ന്ന ചടങ്ങില്‍ സമ്മാനിച്ചത്.

പരീക്ഷണ ശാലയിലെ കണ്ടുപിടിത്തങ്ങള്‍ വിപണിയില്‍ എത്തിച്ചു ധനവര്‍ധനയ്ക്കും തൊഴില്‍ വര്‍ധനയ്ക്കും നിദാനമാക്കിയ പ്രതിഭകള്‍ ഏതു രാജ്യക്കാരായാലും ആദരണീയരാണെന്ന് ചടങ്ങില്‍ ഒബാമ പറഞ്ഞു. ജനസംഖ്യാ ശാസ്ത്രം, ധനം, ട്രാഫിക്ക് എന്‍ജിനീയറിങ് എന്നീ രംഗങ്ങളില്‍ പ്രോബബിലിറ്റി തിയറിയെ അടിസ്ഥാനമാക്കി പുതിയ ഗവേഷണ പഥം വെട്ടിത്തുറന്നതിനാണു ഡോ.വരദനു ബഹുമതി.

ദ്രവീകൃത വാതക ഉല്‍പാദനത്തില്‍ ഊര്‍ജലാഭവും ചെലവും വെട്ടിക്കുറയ്ക്കലും സാധ്യമാക്കി വ്യവസായ ഉല്‍പാദന രംഗത്തു വലിയ നേട്ടമുണ്ടാക്കിയതിനാണു ഡോ. അഗ്രവാളിനു പുരസ്‌ക്കാരം. വൈദ്യുതി മേഖലയില്‍ സെമി കണ്ടക്ടറുകളുടെ വ്യാവസായിക ഉല്‍പാദനം വര്‍ധിപ്പിച്ച കണ്ടുപിടിത്തമാണു ഡോ. ബാലിഗയെ ദേശീയ സാങ്കേതിക മെഡലിന് അര്‍ഹനാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക