Image

താങ്ക്‌സ്‌ ഗിവിങ്ങ്‌ കവിതകള്‍ (ജോസഫ്‌ നമ്പിമഠം)

Published on 21 November, 2013
താങ്ക്‌സ്‌ ഗിവിങ്ങ്‌ കവിതകള്‍ (ജോസഫ്‌ നമ്പിമഠം)
തലവെട്ടി താലത്തിലാക്കി
കൈ കോര്‍ത്ത്‌ വട്ടത്തിലാക്കി
ഇനി നന്ദി ചൊല്ലുക,
ടര്‍ക്കി കോഴികള്‍ക്ക്‌!!

നന്ദി ചൊല്ലാനറിയാത്ത മലയാളിക്ക്‌
നന്ദി ചൊല്ലാനൊരു ദിനം
ടര്‍ക്കി ദിനം!

തീര്‍ഥാടകര്‍ നാം, ദേശാടകര്‍ നാം,
അപ്പൂപ്പന്‍ താടികള്‍ നാം.
വീണിടം വിഷ്‌ണുലോകമാക്കണം
നന്ദി ചൊല്ലണംപറന്ന വാനിനും
വീണു കിളിര്‍ത്ത മണ്ണിനുമീശ്വരനും
താങ്ക്‌സ്‌ ഗിവിങ്ങ്‌ കവിതകള്‍ (ജോസഫ്‌ നമ്പിമഠം)
താങ്ക്‌സ്‌ ഗിവിങ്ങ്‌ കവിതകള്‍ (ജോസഫ്‌ നമ്പിമഠം)
ജോസഫ്‌ നമ്പിമഠം
Join WhatsApp News
vaayanakkaaran 2013-11-21 20:40:51
കൾഗിയാസനത്തിൽ കിടത്തി
ആസനത്തിൽ സ്റ്റഫിങ്ങ് കയറ്റി
വേവിച്ച്, കാർവ് ചെയ്ത്
ഗാർബേജിൽ കളഞ്ഞ്
മഞ്ഞമോരും വറുത്ത മീനും കഴിക്കുക.
നന്ദി, വീണ്ടും കാണാം
വരും വർഷങ്ങളിലും.


വിദ്യാധരൻ 2013-11-22 19:35:59
കൊഴിയാസനത്തിൽ സ്റ്റഫ് ചെയ്യതാലും 
കോഴികൾ താങ്ക്സ് ഗിവിങ്ങിനെത്തിടുമേ 
നാണം ഇല്ലാത്ത കോഴീടെ ആസനത്തിൽ 
സ്റ്റുഫ് ചെയ്യതാൽ അതവർക്കു  സുഖമായി മാറിടുമേ 
ഇന്നാലും ഇവിടെത്തെ കൊഴിയല്ലേ 
നാട്ടിലെ പോലത്ര ശല്യം ഇല്ല
നാട്ടിലെ കൊഴിടെ ശല്യം മൂലം.
പിടക്കോഴികൾ കൊക്കര വച്ചോടിടുന്നു  
കോഴികൾമൂലം പിടകൊഴികൾക്ക് 
മുറ്റത്തു പോലും ഇറങ്ങാൻ വയ്യാതെയായി 
ബന്ധങ്ങൾ ഒന്നുമേ നോക്കിടാതെ 
പെട്ടന്ന് ചാടി പുറത്തുകേറും
ഇങ്ങനെ നാട്ടിലെ കോഴികൾ പോയിടികിൽ 
പിടക്കോഴിവർഗ്ഗം നശിചിടുമേ 
അതുകൊണ്ട് നാട്ടിലെ പൂവൻ കോഴികളെ 
ഒന്നായി ഓടിച്ചിട്ട്‌ പിടിച്ച ശേഷം 
ലിംഗം അരിഞ്ഞു ദൂരത്ത് എരിഞ്ഞിടെണം
എന്നിട്ട് ഏവരും ഒന്നായി വന്നു 
താങ്ക്സ് ഗിവിങ്ങ് നന്നായി ഘോഷിക്കണം
കോഴികളെ നിങ്ങൾ സൂക്ഷിക്കുവിൻ 
പിടക്കോഴികളെ വെറുതെ വിട്ടിടിൻ 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക