Image

ലാനയുടെ ത്രൈമാസിക അംഗീകാരം

വാസുദേവ് പുളിക്കല്‍ Published on 25 November, 2013
ലാനയുടെ ത്രൈമാസിക അംഗീകാരം
അമേരിക്കന്‍ മലയാള സാഹിത്യത്തെ വികസിപ്പിക്കാനും  ഇവിടത്തെ ഏഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും കഴിയുന്നതെല്ലാം ചെയ്യുക തന്നെ ലക്ഷ്യവുമായാണ് ഈ ഭരണ സമിതി ഭരണം ഏറ്റെടുക്കുന്നത് . എഴുത്തുകാരെ അംഗീകരിക്കുകയും മികച്ചും എഴുത്തുകാര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുക എന്നത് ഈ ഭരണസമിതിയുടെ മുഖ്യ അജണ്ടയായിരുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമായി ഈ ഭരണസമിതിയുടെ സമയത്ത് ഓരോ മൂന്നു മാസം കൂടുമ്പോഴും കവിത,കഥ , ലേഖനം എന്നീ വിഭാഗങ്ങളില്‍ മികച്ച എഴുത്തുകാരെ തെരഞ്ഞെടുക്കാനുള്ള ലാനയുടെ സംരംഭം വിജയമാക്കിത്തീര്‍ക്കാന്‍ എഴുത്തുകാരില്‍ നിന്ന് നല്ല സഹകരണം ഉണ്ടായിട്ടുള്ളത് നന്ദിയോടെ സ്മരിക്കുന്നു. ഈ ഭരണസമിതി അവസാനത്തെ ത്രൈമാസിക വിജയികളെ തെരഞ്ഞെടുക്കുന്നത് കുറച്ച് വൈകിയാണെങ്കിലും പ്രഖ്യാപിക്കുകയാണ്.

കവിതാ വിഭാഗത്തില്‍ മീനു പ്രേമിന്റെ “ ഇണയായ് തണലായ” ് എന്ന കവിതയും, കഥാവിഭാഗത്തില്‍ ജോസഫ് നമ്പി മഠത്തിന്റെ “ നാറാണത്തു ഭ്രാന്തന്‍ “ എന്ന മിനി കഥയും ലേഖന വിഭാഗത്തില്‍ എ.സി ജോര്‍ജിന്റെ “ മലയാളികളുടെ വിവിധ ഓണാഘോഷങ്ങള്‍ ഒരവലോകനം “ എന്ന ലേഖനവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ സാഹിത്യ പ്രതിഭകള്‍ക്ക് ലാനയുടെ അഭിനന്ദനങ്ങള്‍.
ത്രൈമാസങ്ങളില്‍ ലാന ഓരോ വിഭാഗത്തിലും ഇതുവരെ തെരഞ്ഞെടുത്ത രചനകളില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് അവയുടെ രചയിതാക്കള്‍ക്ക് നവംബര്‍ 29.30, ഡിസംബര്‍ 1-2013 എന്നീ തിയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന ലാനയുടെ നാഷ്ണല്‍ കണ്‍വെന്‍ഷനില്‍  വച്ച് അവാര്‍ഡുകള്‍  നല്‍കി ആദരിക്കുന്നതാണ്. 2012 -ല്‍ ഡിട്രോയിറ്റില്‍ നടന്ന ലാനയുടെ റീജിയണില്‍ വച്ച് രൂപീകരിച്ച ലാന സാഹിത്യ അക്കാഡമിയുടെ പേരിലായിരിക്കും ഈ അവാര്‍ഡ് നല്‍കുന്നത് . ഇങ്ങനെ എഴുത്തുകാരെ ആദരിക്കുന്നത് ലാനയുടെ ചരിത്രത്തില്‍ ആദ്യമായാണ്. അതിന് സഹകരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

ഈ കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
വാസുദേവ് പുളിക്കല്‍


ലാനയുടെ ത്രൈമാസിക അംഗീകാരം
Join WhatsApp News
Sudhir Panikkaveetil 2013-11-25 18:47:18
Hearty Congratulations to all !!
വിക്കി ലീക്ക് 2013-11-26 04:56:46
മൂന്ന് മാസത്തിൽ ഒരിക്കൽ  മൂന്നു അവാർഡ്‌.  അപ്പോൾ പന്ത്രണ്ട് മാസത്തിൽ പന്ത്രണ്ടു അവാർഡു. അപ്പോൾ അഞ്ചു വർഷം കൊണ്ട് എല്ലാവർക്കും ഒരു അവാർഡു കൊടുത്തിരിക്കണം എന്നുള്ള വാശിയിലാണ് ലാനാ. കേരളം മംഗ്ലീഷ് ഭാഷയിലൂടെ മലയാളത്തെ നശിക്കുമ്പോൾ ലാനാ അവാർഡു കൊടുത്ത് മലയാളത്തെ നശിപ്പിക്കും. എന്തായാലും ഈ ശ്രേഷ്ഠ ഭാഷയുടെ ശ്രേഷ്ടത വലിയ കാല താമസം ഇല്ലാതെ നശിക്കുകയും, ശ്രേഷ്ഠത നശിച്ചു കിട്ടി കഴിഞ്ഞാൽ ഉടനെ ഭാഷയ്ക്ക്‌ അനുവദിച്ചു കിട്ടിയ ഒരു കോടി രൂപ അതിന്റെ പാരവാഹികൾ വീതിച്ചു എടുക്കുന്നതുമായിരിക്കും 


vaayanakkaaran 2013-11-26 14:06:13

കൊടുക്കുന്നവർക്ക് സംതൃപ്തി
കിട്ടുന്നവർക്ക് സന്തോഷം
കാണികളായ ഞങ്ങൾക്ക്
കണ്ടിരിക്കാൻ നല്ല തമാശ.
അമേരിക്കൻ മലയാളിക്ക്
വിറ്റാമിൻ ഊ വിനെക്കാൾ
എത്രയോ ഫലവത്തായ
ആരോഗ്യശക്തി ദായിനി!


Vasudev Pulickal 2013-11-27 17:45:44

വായനക്കാർ  വാർത്തകൾ ശ്രദ്ധിച്ച് വായ്ക്കാനപേക്ഷ. ലാന, കവിത, കഥ, ലേഖനം ഇവയിൽ നിന്ന് മികച്ച രചനകൾ ഓരോ മൂന്നു മാസം കൂടുമ്പോഴും തിരഞ്ഞെടുക്കുന്നു. വിജയികളെ പ്രഖ്യാപിക്കുന്നു. ഇത് അവാർഡല്ല. ലാനയുടെ വാര്ഷിക സമ്മേളനത്തിൽ വച്ച് ഇങ്ങനെ രണ്ടു വര്ഷമായി തിരഞ്ഞ്ഞ്ഞെടുക്കുന്നവ്രിൽ നിന്നും ഓരോ വിഭാഗത്തിൽ മികച്ച രചനകൾ നടത്തിയവരെ തിരഞ്ഞ്ഞ്ഞെടുക്കുന്നു. അങ്ങനെ മൂന്നു പേര്ക്ക് ലാന അവാർഡ് നല്കുന്നു.

Vasudev Pulickal, President

Chndran Pillai 2013-11-27 18:42:38
For selecting of best articles; what are the criteria, who are the selecting panel. If you genuinely interested in promoting Malayalam quality writings, seek the help of well known teachers from Kerala Universities or well known writers to evaluate and judge the articles of American Malayalees. Most of the Malayalam writings of E malayalee pages are very low quality, now a days everybody writes few nursery type of sentences, arrange it in various lines, call it as poem, stories, essays. Pathetic. Chandran Pillai
വിദ്യാധരൻ 2013-11-27 19:30:29
ലനായിക്ക് കിട്ടുന്ന ലേഖനങ്ങളും കഥകളും കവിതയും വായനാക്കാർ ഏറ്റവും കൂടുതൽ ഉള്ള ഈ മലയാളിയിൽ പ്രസിദ്ധികരിക്കുകയും, വായനക്കാരുടെ വിലയിരുത്തലിനു ശേഷം പ്രഗത്ഭരായ എഴത്തുകാരെ തിരഞ്ഞെടുക്കുകയും ആണ് വേണ്ടത്. പിന്നെ പ്രസിഡണ്ട് പറഞ്ഞതുപോലെ ശ്രദ്ധിച്ച് വായിക്കാൻ ഈ മൂന്നു പേരെ തിരഞ്ഞെടുത്തു എന്നല്ലേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ അവരുടെ ലേഖനങ്ങളോ, കഥയോ, കവിതയോ ഒന്നും ഇല്ലായിരുന്നല്ലോ.  ഇതിന്റെ ഭാരവാഹികൾ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം അല്ലാതെ ആ ചുമതല വായനക്കാരുടെ മേൽ അടിച്ചേല്പ്പിക്കുന്നത് ഒരു ശരിയായ നടപടിയല്ല. അത് വായനക്കാരെ കഴുത ആക്കി അതിന്റെ പുറത്തു ഇരുന്നു എല്ലാകാലത്തും സഞ്ചരിക്കാം എന്നുള്ള വ്യാമോഹത്തിൽ നിന്ന് ഉണ്ടാക്കുന്നതും ആവാം അല്ലെങ്കിൽ കലാകലാങ്ങളായി തുടർന്ന് പോന്നിരുന്ന  മാടമ്പി പാരമ്പര്യത്തിന്റെ അടിച്ചേൽപ്പിക്കലും ആകാം. നീ എന്റെ മുതുകു ചൊറിഞ്ഞു താ ഞാൻ നിന്റെ മുതുകു ചൊറിഞ്ഞു തരാം  എന്ന മനോഭാവം ശരിയല്ല.  ഞങ്ങൾ വായനാക്കാരുടെ സംഘടന ഇത്തരം പ്രവണതകളെയാണ് ശ്രദ്ധിക്കുന്നത്. അല്ലാതെ ഒരു സംഘടന കവികളെ കലകാരേം തിരഞ്ഞെടുത്തു പബ്ലിഷ് ചെയ്തത് കൊണ്ട്  അവർ കവികളോ കലോകാരന്മാരോ  ആകുന്നില്ല. ആ പാവങ്ങളെ വഴിതെറ്റിക്കുകയാണ്. അതിന്റെ അനന്തരഫലം ലേഖനം എഴുതുന്നവൻ അവരുടെ വായിൽ തോന്നുന്നത് എഴുതും അങ്ങനെ  മലയാള ഭാഷ അന്യനാട്ടിൽ കിടന്നു ശ്വാസംമുട്ടി മരിക്കും. എഴുത്തുകാർ എഴുതുന്നത്‌ വായനാക്കാർ കുനിഞ്ഞിരുന്നു വായിച്ചോണം അങ്ങോട്ടൊന്നു പറയരുത് എന്ന് വിചാരിക്കാൻ രാജഭരണം ഒന്നും അല്ലെല്ലോ. വേലിതന്നെ വിളവു തിന്നന്ന പരിപാടി നിറുത്തണം.  കേരളത്തിൽ നിന്നും കുറെ പ്രസിദ്ധരായവരെ കൊണ്ടുവന്നു ചില വേലത്തരം കാണിച്ചതുകൊണ്ട് വായനക്കാരുടെ വാ മൂടികെട്ടാം എന്ന് ചിന്തിക്കുന്നതും ശരിയല്ല.

"നാ കവിത്വമധർമ്മായ 
വ്യാധയേ ദണ്ണ്ടനായ വാ 
കുകവിത്വം പുന:സാക്ഷാ-
ന്മൃതി മാഹൂർമനീഷിണ"

കവിത്വം ഇല്ലായിമ ആർക്കും അധർമ്മത്തിനൊ വ്യാധിക്കോ ദണ്ഡ്നത്തിനൊ  കാരണം ആകുന്നില്ല. എന്നാൽ കുത്സിതമായ കവിത്വം സാക്ഷാൽ മരണം തന്നെ എന്ന് ജ്ഞാനികൾ പറയുന്നു.  അതുകൊണ്ട് ചെയ്യുന്ന കാര്യം വളരെ ശ്രദ്ധയോടെ ചെയ്യുക 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക