Image

`താങ്ക്‌സ്‌ ഗിവിങ്‌' ദിനത്തില്‍ ചില നന്ദിസ്‌തവചിന്തകള്‍ ( എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 25 November, 2013
`താങ്ക്‌സ്‌ ഗിവിങ്‌' ദിനത്തില്‍ ചില നന്ദിസ്‌തവചിന്തകള്‍ ( എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പിതൃദിനം, മാതൃദിനം, ശിശുദിനം, രാഷ്‌്‌ട്രദിനം, തുടങ്ങി അനേകം ആഘോഷങ്ങള്‍ നടക്കുന്നതിനൊപ്പം, അഥവാ അതിലും വിഭവസമൃദ്ധമായും സംതൃപ്‌തമായും ആഘോഷിക്കുന്ന ദിനം, `കൃതജ്ഞതാ ദിനം' - താങ്ക്‌സ്‌ ഗിവിംഗ്‌ഡേ. ഇംഗ്ലണ്ടില്‍ നിന്നും 1620, ഒക്ടോബര്‍ 16-നു `മേയ്‌ഫ്‌ളവര്‍' കപ്പലില്‍ യാത്ര തിരിച്ച 150 ആളുകള്‍ അനേകം യാതനകള്‍ക്കു ശേഷം ശേഷിച്ച 110 തീര്‍ത്ഥാടകര്‍ 1620 ഡിസംബര്‍ 21 -ന്‌ അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സില്‍ എത്തിയതും, അവിടുത്തെ അമേരിക്കന്‍ ഇന്‍ഡ്യന്‍സിലെ ചിലര്‍ അവരെ സ്വീകരിച്ച്‌ ഭക്ഷണപാനീയങ്ങള്‍ നല്‍കി തൃപ്‌തിപ്പെടുത്തിയതിനു പകരമായി അടുത്ത വര്‍ഷം ആ തീര്‍ത്ഥാടകര്‍ ആതിഥേയര്‍ക്ക്‌ വലിയ വിരുന്നൊരുക്കിയതിന്റെ അനുസ്‌മരണമാണ്‌്‌ അമേരിക്കയുടെ തിരുവോണമായ `താങ്ക്‌സ്‌ ഗിവിംഗ്‌'.

നമുക്ക്‌ എത്രയെത്ര അനുഭവങ്ങളാണ്‌ ഈ ജീവിതത്തില്‍ നന്ദി ചൊല്ലുവാനുള്ളത്‌. ഓരോരുത്തര്‍ക്കും ലഭിക്കുന്ന സൗഭാഗ്യങ്ങളും, ദുഃഖങ്ങളും, വേദനകളും, നന്മകളും, തിന്മകളും എല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്‌്‌. സകലത്തിനും ഈശ്വരനു നന്ദിയര്‍പ്പിക്കുക. ഈ ജീവനായി, ജീവിതത്തിനായി, അവയ്‌ക്ക്‌ കാരണഭൂതരായ മാതാപിതാക്കള്‍, നമ്മെ നാമാക്കിയ ഗ്രാമം, സഹോദരങ്ങള്‍, ഗുരുജനങ്ങള്‍, ബന്ധുമിത്രാദികള്‍, മാതൃരാജ്യം, നമുക്കു ആതിഥേയത്വം നല്‍കി ജീവിതം സംപുഷ്ടമാക്കിയ ഈ ഐക്യനാട്‌, ഏതെങ്കിലും വിധത്തില്‍ നമ്മെ സഹായിക്കാന്‍ ഒരു ചെറുവിരലെങ്കിലും കാട്ടിത്തന്നവര്‍ക്കായി - എപ്പോഴും കൃതജ്ഞതയുള്ളരായിരിക്കുക എന്നതാണ്‌്‌ ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ കടമ. നന്ദിയുള്ള ഹൃദയമാണ്‌ ഈശ്വരന്‌്‌ എറ്റം പ്രസാദകരമായ നൈവേദ്യം.

ഈ താങ്ക്‌സ്‌ ഗിവിംഗ്‌ ദിനത്തില്‍ എനിക്ക്‌ ദൈവത്തിനു നന്ദിയര്‍പ്പിക്കുവാനുള്ള ഒരു സംഭവത്തെപ്പറ്റി ഇവിടെ ഒരു കുറിപ്പെഴുതുകയാണ്‌.

അനേകം അനുഭവങ്ങള്‍ ഈ അമേരിക്കന്‍ മണ്ണിലെ 43 വര്‍ഷങ്ങളിലെ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കിലും ഈ സംഭവം ഒരു വലിയ അത്ഭുതം തന്നെയാണ്‌. ഇക്കഴിഞ്ഞ നവമ്പര്‍ 1 (2013) -ന്‌്‌ ഞങ്ങള്‍ പുതുതായി പണിയുന്ന ദേവാലയത്തിലേയ്‌ക്ക്‌ കാര്‍പ്പെറ്റ്‌ ഓര്‍ഡര്‍ ചെയ്യുന്നതിനായി ക്യൂന്‍സ്‌ വില്ലേജിലെ ഒരു കാര്‍പ്പെറ്റു കടയില്‍ പോയിട്ട്‌ ഞങ്ങള്‍ (ഞാനും പ്രിയ ഭര്‍ത്താവ്‌ യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായും) തിരികെ എകദേശം ഇരുപതു മൈല്‍ അകലെയുള്ള ലോംഗ്‌ അയലന്റിലെ ലെവിറ്റൗണിലേക്ക്‌ (പള്ളി പണി നടക്കുന്നിടത്തേയ്‌ക്ക്‌) നോര്‍തേണ്‍ സ്റ്റേറ്റ്‌ പാര്‍ക്ക്‌വേയില്‍ ക്കൂടി കാറില്‍ യാത്ര ചെയ്യവേ, എന്തോ കരിയുന്ന മണം കാറിനുള്ളില്‍ അഭവവപ്പെട്ടു, റോഡിന്റെ സൈഡിലേയ്‌ക്ക്‌ കയറ്റി കാര്‍ നിര്‍ത്തി രണ്ടുപേരും ഇറങ്ങി നോക്കി, കാറിനു കുഴപ്പമൊന്നും കണ്ടില്ല, വീണ്ടും ഞങ്ങള്‍ യാത്ര തുടങ്ങി., ദേവാലയ പണിസ്ഥലത്തെത്തി, എന്റെ സെല്‍ഫോണ്‍ നോക്കിയപ്പോള്‍ കാണുന്നില്ല, എവടെപ്പോയെന്നു ഒരു നിശ്ചയവുമില്ല, മറ്റു ഫോണില്‍ വിളിച്ചുനോക്കി, എവിടെയുമില്ല, കാര്‍പ്പെറ്റു കടയില്‍ വിളിച്ചുനോക്കി, അവിടെയില്ല, കാര്‍ നിറുത്തിയ സ്ഥലത്തു പോയതാണോയെന്നായി പിന്നത്തെ സംശയം. തിരികെ കാറോടിച്ച്‌ 20 മൈലുകളോളം പോയിട്ട്‌ കാര്‍പ്പെറ്റു കടയുടെ അവിടെ ചെന്നിട്ട്‌ തിരികെ നോര്‍തേണ്‍ സ്റ്റേറ്റു പാര്‍ക്ക്‌വേയിലൂടെ വീണ്ടും ഒന്നു കൂടി യാത്ര തുടര്‍ന്നു. എവിയൊണ്‌നിറുത്തി ഇറങ്ങിയതെന്ന്‌ യതൊരു ഊഹവും കിട്ടിയില്ല, വഴിയരികിലെല്ലാം ഒന്നുപോലെ കരിയിലകള്‍ മൂടിക്കിടക്കുന്നതുമാത്രം, അതൊരിക്കലും കിട്ടില്ല, വൃഥാ പോകുന്നുവെന്നു ഞാന്‍ പുലമ്പുന്നുണ്ടെങ്കിലും അദ്ദേഹം ഒന്നും സംസാരിക്കാതെ, പള്ളിയുടെയടുത്തുവരെ ചെന്നിട്ട്‌ വീണ്ടും കാര്‍പ്പെറ്റുകടയുടെ അടുത്തേയ്‌ക്ക്‌ കാറോടിച്ച്‌ രണ്ടാമതും പോയ വഴിയില്‍ക്കൂടി തിരികെ യാത്രചെയ്‌തു. ഒരുസ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്ന്‌്‌ റോഡിന്റെ സൈഡിലേയ്‌ക്ക്‌ കാര്‍ കയറ്റി നിറുത്തി, എന്നോട്‌ ഇറങ്ങാന്‍ പറഞ്ഞു, ഞാന്‍ ഇറങ്ങി പത്തടിയോളം പിറകിലേയ്‌ക്ക്‌ പെട്ടെന്ന്‌്‌ എന്റെ ദൃഷ്ടി പതിച്ചു, അതാ, കരിയിലകള്‍ക്കിടയില്‍ കിടക്കുന്ന എന്റെ ഫോണിലേയ്‌ക്ക്‌ തന്നെയാണ്‌്‌ ദൃഷ്ടി പതിഞ്ഞത്‌. ഞാന്‍ സന്തോഷത്തോടെ ഓടിച്ചെന്നു ഫോണ്‍ എടുത്തു. അത്ഭുതമെന്നു പറയട്ടെ, അവിടെത്തന്നെ കാര്‍ നിറുത്തുവാന്‍ തോന്നിയത്‌ ദൈവനിയോഗം തന്നെ. ദൈവത്തിനു വളരെയേറെ നന്ദി ചൊല്ലി. എല്ലാം ദൈവനടത്തിപ്പ്‌.

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

Yohannan.elcy@gmail.com
`താങ്ക്‌സ്‌ ഗിവിങ്‌' ദിനത്തില്‍ ചില നന്ദിസ്‌തവചിന്തകള്‍ ( എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക