Image

ഹാപ്പി താങ്ക്‌സ്‌ഗിവിങ്ങ്‌ (കവിത: എസ്‌.കെ. നിരപ്പത്ത്‌)

Published on 27 November, 2013
ഹാപ്പി താങ്ക്‌സ്‌ഗിവിങ്ങ്‌ (കവിത: എസ്‌.കെ. നിരപ്പത്ത്‌)
പെരുത്ത ടര്‍ക്കിക്കോഴിയെ പൊതിഞ്ഞുകെട്ടി
വിറ്റഴിക്കും വിപണിയില്‍ നിന്ന്‌
വാങ്ങി വീട്ടിലെത്തിച്ച എന്നെ
കണ്ണുരുട്ടി തുറിച്ചുനോക്കി ഭാര്യ

ഇതാണെടീ! `ടര്‍ക്കി എന്ന കോഴി'
താങ്ക്‌സ്‌ഗിവിങ്ങിന്‌ ചുട്ടുതിന്നണ സാധനം
അമേരിക്കയില്‍ തീര്‍ഥാടകര്‍ കാലുകുത്തി
വിശപ്പടക്കി നന്ദിചൊല്ലിയ സുദിനം

പന്തുപോലിരിക്കും ടര്‍ക്കിയെ ഉരുട്ടിയിട്ട്‌
എടുത്തുപൊക്കാന്‍ ശ്രമിച്ചു ഭാര്യ
എന്റഅമ്മോ! എന്ന്‌ നിലവിളിച്ച്‌
രണ്ടുകൈയ്യും നടുവിനെ താങ്ങി
കലങ്ങിയ കണ്ണുമായ്‌ വളഞ്ഞുകുത്തി
ചുരുണ്ടുകൂടി കിടന്നു സോഫയില്‍

എന്തു ചെയ്യണമെന്നറിയാതെ ഞാന്‍
മാറിമാറിനോക്കി ഭാര്യയെ ടര്‍ക്കിയെ
നന്ദിയേകണ ടര്‍ക്കിയേ നീ ഒരു
പാരയായിമാറിയോ എന്റെ ജീവിതത്തില്‍

എന്തു ചെയ്യും ഞാനീ ടര്‍ക്കിയെ
ചികയും കോഴിപോലെ ഗൂഗിളില്‍
ചികഞ്ഞു ഞാന്‍ കണ്ടുപോല്‍
ടര്‍ക്കിക്കോഴിയുടെ നൂറു റിസ്സീപ്പികള്‍

തടിമുണ്ടന്‍ടര്‍ക്കിയില്‍ പുരട്ടി മസ്സാല
ചൂളക്കുള്ളിലൊതുക്കി ക്ഷമകെട്ട
നാലഞ്ചു മണിക്കൂറാലെ ചുട്ടെടുത്തത്‌
ഇതിഹാസ്സമായി ജീവിക്കുന്നെന്നില്‍

വളഞ്ഞു കുട്ടികള്‍ ഉരുണ്ടിരിക്കും
ടര്‍ക്കിയെ ഒരുനോക്കു കാണുവാന്‍
നന്ദിയോടെ സ്‌മരിച്ചതിനെ ആഹ്ലാതത്തോടെ
ചൊല്ലി `ഹാപ്പി താങ്ക്‌സ്‌ഗിവിങ്ങ്‌`

തുടച്ചുമാറ്റി വേദനകള്‍ ചിരിച്ചുകൊണ്ട്‌
പത്‌നി തന്‍ ആന്മഗതം ചൊല്ലി
നമ്മള്‍ തീര്‍ത്ഥാടകര്‍ക്ക്‌ നേരുന്നു
ടര്‍ക്കിക്കോഴിയുടെ `ഹാപ്പിതാങ്ക്‌സ്‌ഗിവിങ്ങ്‌`

എസ്‌.കെ. നിരപ്പത്ത്‌
ഹാപ്പി താങ്ക്‌സ്‌ഗിവിങ്ങ്‌ (കവിത: എസ്‌.കെ. നിരപ്പത്ത്‌)
ഹാപ്പി താങ്ക്‌സ്‌ഗിവിങ്ങ്‌ (കവിത: എസ്‌.കെ. നിരപ്പത്ത്‌)
Join WhatsApp News
വിദ്യാധരൻ 2013-11-27 20:38:51
ടർക്കികൊണ്ട് ദേഹം തുടച്ചു 
മിടുക്കനായി നാട്ടിൽ നടന്നപ്പച്ചൻ 
ഇവിടെ വന്നു ടർക്കി തിന്നാൻ പറഞ്ഞപ്പോൾ 
ഞെട്ടി പൊട്ടി തെറിച്ചു
ടർക്കി തീറ്റിച്ചെന്നെ
കൊല്ലാൻ തുടുങ്ങുന്നോ 
കുരുത്തം കേട്ടവന്മാരെയെന്നു വിളിച്ചു 
തട്ടികേറി ത്ട്ടിതെറുപ്പിച്ചു 
മുന്നിൽ വച്ച ടർക്കി പാത്രം 
പത്രം വിടർത്തി ടർക്കി 
പറന്നു ഭാര്യയുടെ മുഖത്തു 
വീണു അത് കണ്ടു നിന്ന 
തുർക്കി കാരി ഞെട്ടി 
നിലത്തു വീണ ടർക്കി 
തൂറ്റി ചുറ്റും മസാല 
ഇത് കണ്ടു നിന്നപ്പച്ചൻ 
തോളിൽ കിടന്ന ടർക്കി 
എടുത്തു തുടച്ചു പറഞ്ഞു 
നല്ലൊരു താങ്ക്സ് ഗിവിങ്ങ് 
കലക്കിയ ടർക്കിയെ 
അടിച്ചു 'നിരപ്പാക്കി'നെടാ  എന്ന്  

Chandran Pillai 2013-11-28 05:36:31
Vidhyaadharan is uttering as a street drunkard, emalayaalee is spoiling its standard by letting Vidhyadharan his perversions. The readers of Emalayalee is being forced to make movements to boycott Emalayalee unless Emalayalee stops Vidhyadharan from his street literauture. vidyaadharan enna zalyam ii malayaaLiye thani niRam pathRaththinte nilayilEkk thaazhththunnu, alamp, vaayanakkaare ii malayaaLi ingane pariikshikkaruht~.
siraj amran 2013-11-28 05:59:26
ഈ വിടിയാഥരനെ എന്തിനിങ്ങനെ ഉന്മത്തനായി വിടുന്നൂ , ഇത്~ സാംസ്കാരിക അമേരിക്കൻ മലയാളത്തിൻ~ വിനകളാണ്‍~ വരുത്തി വയ്ക്കുന്നത്~; മേല്വിലാസം പരത്തുന്ന ഏതു പുലമ്പലുകാരനും ചിലയ്ക്കാനുള്ള വേദിയാണോ ഈ മലയാളി? സിറാജ് അമ്രാൻ
Moncy kodumon 2013-11-28 09:07:44
My friends ,if you people don,t like vidyadharan , he will change
his name but he will come back with other name like Kerala
Bend change like harthal
P K S Nair 2013-11-28 09:42:05
The responsibility belongs to emalayalee editor.  They are not editing the comments.  They may be getting money from Vidyadharan.  Emalayalee is the worst and spoiled publication among American Malayalees.  They publish any garbage in their publication.  This publication is completely a trash.  This is a publication of trash writers and commenters.
John Varghese 2013-11-28 10:03:48
ദൈവത്തിൽ നിന്ന് വിട്ടു പോയ ശക്തിയാണ് ചെകുത്താൻ എന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഏതോ സംഘടനയിൽ നിന്ന് സുബോധം വന്നപ്പോൾ ഇറങ്ങി പോയ ആളായിരിക്കണം വിദ്യാധരൻ 
Mathew Varghese, Canada 2013-11-28 11:33:34
നമ്മുടെ കൈൽ ഇരിക്കുന്ന സ്വർണ്ണം ചീത്തയാണെങ്കിൽ തട്ടാനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? നമ്മളുടെ കയ്യിൽ ഇരിക്കുന്നതു   ചീത്തയായതിനു  ഈ മലയാളിയോ വിദ്യാധരനയോ ചീത്ത വിളിച്ചിട്ട്ല കാര്യം ഇല്ല.  ചിലർക്ക് എഴുതണം അത് എവിടെയെങ്കിലും പബ്ലിഷ് ചെയ്യണം നല്ല അഭിപ്രായം കേൾക്കുകയും വേണം. ചിലരോട് എത്ര നന്നാകാൻ പറഞ്ഞാലും കേൾക്കുകയില്ല. അപ്പോൾ അവർക്ക് മനസിലാകുന്ന തരത്തിൽ പറഞ്ഞു കൊടുക്കണം, എന്റെ അഭിപ്രായത്തിൽ അതിനു പറ്റിയ ഒരാളാണ് വിദ്യാധരൻ. അമേരിക്കയിലെ ചില പഴയ താപ്പാനകൾ (കാനഡായും)  ചില സംഘടന ഒക്കെ ഉണ്ടാക്കി, കിംഗ്‌ മേയിക്കേഴ്സ് ആയി, മലയാള സാഹിത്യത്തെ അവരുടെ ഇഷ്ട പ്രകാരം രൂപാന്തരപെടുത്താം എന്ന് വിചാരിക്കുന്നുണ്ടായിരിക്കും. അത് ശരിയല്ല.  അത് കാരണം വിദ്യാധരനേം ഈ മലയാളിയേം ചീത്ത വിളിക്കാതെ അവനവന്റെ കഴിവിനെ വികസിപ്പിക്കാൻ നോക്കുക. അപ്പോൾ അത് വായനക്കാരനെയും വിദ്യാധരനെയും ഒക്കെ ശാന്തരാക്കും.  പലപ്പോഴും മറ്റുള്ളവരെ നാം ട്രാഷ് എന്ന് വിളിക്കുമ്പോൾ,  വിളിക്കുന്നവർ മറന്നു പോകുന്ന ഒന്നുണ്ട് അവരും ആ ട്രാഷിന്റെ ഭാഗം ആണെന്നുള്ള കാര്യം 
സാഹിത്യ തിലകൻ വിക്രമൻ 2013-11-28 11:43:17
പല സാഹിത്യകാരന്മാരുടേയും സംഘടനകളുടെയും സ്വൈര്യം കെടുത്തുന്ന നിങ്ങൾ ആരാണ് വിദ്യാധരാ? ഞാൻ നിങ്ങളെ അങ്ങോട്ട്‌ വന്നു ഒന്ന് കാണം. എന്റെ ചിരകാല അഭിലാക്ഷമായാ ഒരു സാഹിത്യം സൃഷ്ടി ഒന്ന് പബ്ലിഷ് ചെയ്യണം എന്നുണ്ട്. എന്ത് വേണങ്കിലും ചെയ്യാം


andrews 2013-11-28 15:10:03
to: anti-vidhyadaran group

He never criticized good writers. Instead he praised and encouraged them.

Bad writers must be criticized. That is the only way they may try for improvement or stop writing for good. He is doing a fantastic job. Educated and civilized people support him.

My hats up salute to you Vidhyadharan for your courage, humor & beautiful presentation.

 

E-malayalee editor too is doing a great job. We have to admire his tolerance. Remember he has the right and freedom to publish what ever he wants in his paper. He published anti- vidhadahran group’s trash too. No one has the right to bully him and threaten to leave or stop reading E-malayalee. If you are courageous and capable start a news paper.

We like E- malayalee and we support him.

Long live –E-Malayalee and Vidhyadharan.

Chandran P{illai 2013-11-28 15:25:01
Vidyadharan did not prove his credentials to be a good critic, he very subjectively praise some writings and ridicule some other writings, he uses illicit type of language, not acceptable for normal Malayalam literate level people. That is why good writers abstain to write in Emalayalee, substandard writers always writes with their pre K level Malayalam and get the image as writers. We have to stop this hijacking, their leader is Vidyadharan. Even some of Lana people also in the same quality of Vidyadharan. Chandran Pillai
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക