Image

നടന്‍ കലാഭവന്‍ മണിയില്‍ നിന്ന്‌ കസ്റ്റംസ്‌ അധികൃതര്‍ സ്വര്‍ണ്ണം പിടിച്ചെടുത്തു

Published on 01 December, 2013
നടന്‍ കലാഭവന്‍ മണിയില്‍ നിന്ന്‌ കസ്റ്റംസ്‌ അധികൃതര്‍  സ്വര്‍ണ്ണം പിടിച്ചെടുത്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച്‌ നടന്‍ കലാഭവന്‍ മണിയുടെ കൈയില്‍ നിന്ന്‌ കസ്റ്റംസ്‌ അധികൃതര്‍ സ്വര്‍ണ്ണം പിടിച്ചെടുത്തു.

കുവൈറ്റില്‍ നിന്ന്‌ മടങ്ങിയെത്തിയ മണിയെ കസ്റ്റംസ്‌ പരിശോധിക്കുന്നതിനിടെ കൈയില്‍ കിടന്ന 181 ഗ്രാമിന്റെ വള ശ്രദ്ധയില്‍പെട്ട കസ്റ്റംസ്‌ അധികൃതര്‍ സ്വര്‍ണമാണോയെന്ന്‌ മണിയോട്‌ ചോദിച്ചു. ഇതില്‍ ക്ഷുഭിതനായ മണി വള ഉദ്യോഗസ്ഥര്‍ക്കു മുമ്പിലേക്കു വലിച്ചെറിഞ്ഞ ശേഷം മോശമായി സംസാരിച്ചു എന്നും കസ്റ്റംസ്‌ അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ നേരിട്ട്‌ ഹാജരായി വിശദീകരണം നല്‍കണമെന്ന്‌ ചൂണ്ടിക്കാട്ടി മണിക്ക്‌ നെടുമ്പാശേരി കസ്റ്റംസ്‌ അധികൃതര്‍ നോട്ടീസ്‌ അയച്ചു. വള കണ്ടു കെട്ടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാണ്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഒരു സ്ഥലത്തേക്ക്‌ പോവുന്‌പോള്‍ കൈയിലുള്ള ആഭരണങ്ങളുടെ കണക്ക്‌ വിമാനത്താവള ഉദ്യോഗസ്ഥരെ കൊണ്ട്‌ സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുകയും തിരികെ എത്തുമ്പോള്‍ അത്‌ കാണിക്കുകയും വേണം എന്നാണ്‌ നിയമം. എന്നാല്‍ മണിയുടെ കൈവശം ഈ രേഖ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ്‌ വള കസ്റ്റംസ്‌ പിടിത്തെടുത്തത്‌.

അതിനിടെ കസ്റ്റംസ്‌ ഉദ്യോഗസ്ഥരോട്‌ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്ന്‌ നടന്‍ കലാഭവന്‍ മണി പറഞ്ഞു. പൊലീസിനും വനംവകുപ്പിനും പിന്നാലെ കസ്റ്റംസും തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലേക്ക്‌ പോകുമ്പോഴും എന്റെ കൈയില്‍ ഒരു വളയുണ്ടായിരുന്നതായി മണി പറഞ്ഞു.

പിടിച്ചെടുത്തത് 23 പവന്‍ തൂക്കമുള്ള ബ്രേസ്‌ലെറ്റാണ്. 22 കാരറ്റ് സ്വര്‍ണമാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഞ്ചര പവന്‍ മാത്രമാണ് ബ്രേസ്‌ലെറ്റിലുള്ളതെന്നും അകത്ത് ഇരുമ്പു വളയാണെന്നുമായിരുന്നു മണി പറഞ്ഞത്. 181 ഗ്രാം തൂക്കമുള്ള ബ്രേസ്‌ലെറ്റാണ് കസ്റ്റംസിന്റെ പക്കലുള്ളത്.

നിയമമനുസരിച്ച് ആറു മാസത്തിലധികം വിദേശത്തു കഴിഞ്ഞ ഒരാള്‍ക്കു മാത്രമേ ആഭരണങ്ങള്‍ കൊണ്ടുവരാനാകൂ
നടന്‍ കലാഭവന്‍ മണിയില്‍ നിന്ന്‌ കസ്റ്റംസ്‌ അധികൃതര്‍  സ്വര്‍ണ്ണം പിടിച്ചെടുത്തു
Join WhatsApp News
well done 2013-12-01 07:17:34
Why they checked a bangle? If Mony misbehaved, the Customs deserve it.well done Mony.
Varughese Mathew 2013-12-01 11:36:30
The Customs Authority in Indian Airports think that they are super powers in the world. They don't know the fact that they are the stupidest people in this world. There are thousands of airports in the world, and no authority will behave like the Indian Customs people. If they behave like this to a Celeberity, one can imagine how bad they are going to behave to an ordinary citizen like each one of us.
Varughese Mathew, US Tribune, Philadelphia.
Moncy kodumon 2013-12-01 18:52:08
No matter who, actor  anchor 
All people must obey the rule
Don,t act like rengini Haridas
A.C.George 2013-12-02 02:21:16
Please do not give special previlages. He should be investgated and punished. These actors and actress are mostly parasites and fakes, some people worship them like gods. Remember justice for all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക