Image

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 14-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2013
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 14-ന്‌
ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 14-ന്‌ മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ചില്‍ (Mary Queen of Heven Catholic Church, 426 N west Ave, Elmhurst, IL 60126) വെച്ച്‌ ആഘോഷിക്കുന്നു.

ഫാ. തോംസണ്‍ പനയ്‌ക്കലിന്റേയും, ഫാ. ജോസിലാല്‍ കോയിപ്പറമ്പിലിന്റേയും നേതൃത്വത്തില്‍ വൈകിട്ട്‌ 6 മണിക്ക്‌ വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്ന്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ച്‌ സാന്റാ വരവേല്‍പ്‌, ക്രിസ്‌മസ്‌ കരോള്‍, കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും.

എല്ലാ ലാറ്റിന്‍ കാത്തലിക്‌ അംഗങ്ങളേയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗരെദോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോസിലാല്‍ കോയിപ്പറമ്പില്‍ (630 303 7064), ഹെറാള്‍ഡ്‌ ഫിഗരെദോ (630 963 7795-വീട്‌, 630 400 1172-സെല്‍).
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 14-ന്‌
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 14-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക