ജോയിച്ചന്‍ പുതുക്കുളംPublished on 10 December, 2013
ന്യൂജേഴ്സി: 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജിലെ
കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ഫോമാ ദേശീയ കണ്വെന്റെ വൈസ് ചെയര്‍മാനായി
ഡാളസ് മലയാളി അസോസിയേഷന് പ്രസിഡന്റും ഫോമാ നാഷണല്‍ കമ്മിറ്റി അംഗവുമായ ഫിലിപ്പ്
ചാമത്തിലിനെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.
പത്തനംതിട്ട
ജില്ലയിലെ മല്ലപ്പള്ളിയില്‍ നിന്നും അമേരിക്കയിലെ ഡാളസിലേക്ക് കുടിയേറിപ്പാര്‍ത്ത
ഫിലിപ്പ് കേരളത്തിലെ സാമൂഹ്യ-സംഘടനാ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളിലും ഒട്ടേറെ സജീവമായിരുന്നു.
ഡാളസിലെ മലയാളികളുടെ
കൂട്ടായ്മയായ ഡാളസ് മലയാളി അസോസിയേഷന്റെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള
ഫിലിപ്പ്, ഫോമയുടെ കണ്‍വന്‍ഷന്റെ വിജയത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചുകഴിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല