Image

എം.ജി.ഒ.സി.എസ്‌.എം നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഡയോസിസ്‌ ഏകദിന കോണ്‍ഫറന്‍സ്‌

ജോര്‍ജ്‌ തുമ്പയില്‍ Published on 10 December, 2013
എം.ജി.ഒ.സി.എസ്‌.എം നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഡയോസിസ്‌ ഏകദിന കോണ്‍ഫറന്‍സ്‌
പെന്‍സില്‍വേനിയ: നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന എം ജി ഒ സി എസ്‌ എം -ന്റെ നേതൃത്വത്തില്‍ പെന്‍സില്‍വേനിയ ഡ്രെക്‌സെല്‍ ഹിലിലെ സെന്റ്‌ ജോണ്‍സ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നവംബര്‍ 30ന്‌ നടന്ന ഏകദിന കോണ്‍ഫറന്‍സില്‍ 200ലേറെ യുവജനങ്ങള്‍ പങ്കെടുത്തു.

2010ലാണ്‌ ഇതിന്‌ മുമ്പ്‌ ഭദ്രാസനത്തില്‍ യുവജന കോണ്‍ഫറന്‍സ്‌ നടന്നത്‌. Holy Conversations: The Church's response to contemporary issues എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ചര്‍ച്ചാവിഷയം. ഇന്നത്തെ യുവസമൂഹത്തെ സംബന്ധിച്ച്‌ പ്രസക്തങ്ങളായ `റേസിസം, ബുള്ളിയിംഗ്‌, അഡിക്‌ഷന്‍, മ്യൂസിക്‌/ മീഡിയ, യൂത്തനേഷ്യ (ദയാവധം), അബോര്‍ഷന്‍, ഹോമോ സെക്‌ഷ്വല്‍സിന്റെ അവകാശങ്ങള്‍ തുടങ്ങിയ വിവാദ വിഷയങ്ങളെകുറിച്ച്‌ കോണ്‍ഫറന്‍സ്‌ വിശദമായി ചര്‍ച്ച ചെയ്‌തു.

ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍, എമ്മാവൂസ്‌ സെന്റ്‌ പോള്‍സ്‌ അന്തോഖ്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി വൈദികനും, പ്രശസ്‌ത പണ്‌ഡിതനും എഴുത്തുകാരനും ബ്ലോഗറുമായ ഫാ.ആന്‍ഡ്രൂ സ്റ്റീഫന്‍ ഡാമിക്‌ ആയിരുന്നു പ്രധാന പ്രസംഗകന്‍. വൈദികരുടെയും അത്മായപ്രമുഖരുടെയും നേതൃത്വത്തില്‍ വര്‍ക്‌ ഷോപ്പുകളും കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ നടന്നു. അഡിക്‌ഷനെ കുറിച്ച്‌ നടന്ന വര്‍ക്‌ ഷോപ്പിന്‌ ഡീക്കന്‍ ഡാനിയല്‍ (ഡെന്നിസ്‌) മത്തായി, ബന്ധങ്ങളെക്കുറിച്ച്‌ നടന്ന സെഷന്‌ ഫാ. ഗീവര്‍ഗീസ്‌ ജോണ്‍, ഫാ. ഏബ്രഹാം (വിജയ്‌) തോമസ്‌, ഡോ. സാക്‌ സഖറിയ, സുനിത സഖറിയ എന്നിവരും സെമിനാരിയന്‍ ലിജിന്‍ ഹന്നാ രാജുവും നേതൃത്വം നല്‍കി. സംഗീത പരിപാടികള്‍ക്ക്‌ ജിജി മാത്യു, ബെസി മാത്യു, ആഷ്‌ലി വര്‍ഗീസ്‌, ലീന രാജു, അന്‍സു ബെന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തദ്ദേശീയ പരിപാടികള്‍, അന്തര്‍ദേശീയ പരിപാടികള്‍, ഓര്‍ത്തഡോക്‌സ്‌ കോളജ്‌ സമ്മേളനം, സ്‌പോര്‍ട്‌സ്‌ ടൂര്‍ണമെന്റ്‌, ഫാമിലി, യൂത്ത്‌ കോണ്‍ഫറന്‍സ്‌, ഗ്രോ മിനിസ്‌ട്രീസ്‌ തുടങ്ങി യൂത്ത്‌ മിനിസ്‌ട്രിയുടെ പുതിയ സംരംഭങ്ങളും ഭാവി പരിപാടികളും കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക