Image

കൈകള്‍ ശുദ്ധമെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിന്‌: രാമചന്ദ്രന്‍ മാസ്റ്റര്‍

Published on 28 October, 2011
കൈകള്‍ ശുദ്ധമെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിന്‌: രാമചന്ദ്രന്‍ മാസ്റ്റര്‍
കൊച്ചി : ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ കൈകള്‍ ശുദ്ധമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന്‌ മുന്‍മന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ ചോദിച്ചു.

അഴിമതി സംബന്ധിച്ച്‌ എന്തൊക്കെ നടന്നുവെന്ന്‌ തനിക്കറിയാം . എന്നാല്‍ എന്തൊക്കെയെന്നു ഇപ്പോള്‍ പറയുന്നില്ല. അന്വേഷണം നടക്കുകയാണെങ്കില്‍ അന്വേഷണ ഏജന്‍സിക്ക്‌ കൊടുക്കാനുള്ള തെളിവുകള്‍ കയ്യിലുണ്ട്‌. അഴിമതി നടക്കാന്‍ സാധ്യത ഉണ്ടെന്നു അറിഞ്ഞത്‌ കൊണ്ടാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നല്‍കേണ്ട ക്‌ളിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാതിരുന്നത്‌. എന്നാല്‍ അതു നല്‍കാതിരുന്നത്‌ കൊണ്ടാണ്‌ വകുപ്പ്‌ മന്ത്രി സ്ഥാനം എടുത്തു മാറ്റി സുജനപാലിനു നല്‍കിയതെന്ന്‌ സംശയിക്കുന്നതായും രാമചന്ദ്രന്‍ പറഞ്ഞു.

അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ നിഷ്‌പക്ഷമായി അന്വേഷണം നടത്തേണ്ടതുണ്ട്‌. ഈ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. കോണ്‍ഗ്രസ്സിനെ ജന മധ്യത്തില്‍ അവഹേളിക്കരുതെന്നും അടിത്തറ തകര്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക