മുംബൈ: ബോളിവുഡ് നടന് ഹൃതിക്ക് റോഷനും ഭാര്യ സൂസൈന്‍ ഖാനും വിവാഹമോചനം നേടി. ഇതു
സംബന്ധിച്ച അറിയിപ്പ് നടന് ഇന്ന് ക്തതില്‍ വെളിപ്പെടുത്തി. സൂസൈന്‍ എന്നോടോത്ത്
കഴിയാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് 17 വര്‍ഷം നീണ്ടുനിന്ന ബന്ധം
വേര്‍പിരിയാന്‍ തീരുമാനിച്ചത്. തന്റെ കുടൂംബത്തിന് ഇതൊരു പരീക്ഷണ ഘട്ടമാണ്.
മാധ്യമങ്ങള്‍ വിവാഹമോചന വാര്‍ത്തയ്ക്ക് അമിതപ്രാധാന്യം നല്കി തങ്ങളുടെ
സ്വകാര്യതയെ തകര്‍ക്കരുതെന്നും ഹൃതിക്ക് മാധ്യമങ്ങള്‍ക്കയച്ച കത്തില്‍
പറയുന്നു.
ഹൃതിക്കിന്റെ മാതാപിതാക്കളുമായുളള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒരു
മാസം മുന്‍പ് സൂസൈന്‍ സ്വന്തം വീട്ടീലേക്ക് താമസം മാറ്റിയിരുന്നു.
ഇരുവരും
തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നും വിവാഹമോചനത്തിനൊരുങ്ങുന്നതായും കഴിഞ്ഞ കുറേ
നാളുകളായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്തകള്‍ അടുത്ത ദിവസംവരെ ഹൃതിക്ക്
നിഷേധിക്കുകയാണ് ചെയ്തിരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല