Image

എക്യൂമെനിക്കല്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്ത്മസ് കരോള്‍ ഡിസംബര്‍ 14ന് ഡാളസ്സില്‍

പി.പി.ചെറിയാന്‍ Published on 13 December, 2013
എക്യൂമെനിക്കല്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്ത്മസ് കരോള്‍ ഡിസംബര്‍ 14ന് ഡാളസ്സില്‍
ഗാര്‍ലാന്റ്(ടെക്‌സസ്) : ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഇരുപത്തിരണ്ട് ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 7ന് ഡാളസ്സില്‍ നടക്കും.  ഗാര്‍ലന്റ് എം.ജി.എം. ഓഡിറ്റോറിയത്തില്‍ നടക്കുന്ന കരോളിന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.

ഡിസംബര്‍ 14ന് ശനിയാഴ്ച വൈകീട്ട് 5മണിക്ക് പരിപാടികള്‍ ആരംഭിക്കും. മലങ്കര മെട്രാപോലീറ്റന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും , ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്യും.

സംയുക്ത കരോള്‍ സര്‍വ്വീസ് വിജയിപ്പിക്കുന്നതിന് റവ.ഫാ. ജോണ്‍ കുന്നത്തുശ്ശേരിയില്‍(പ്രസിഡന്റ്), വെരി.റവ.ജോണ്‍ വര്‍ഗ്ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ(വൈസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍(ജനറല്‍ സെക്രട്ടറി), സ്റ്റീഫന്‍ ജോര്‍ജ്(ട്രസ്റ്റി), ജോണ്‍ തോമസ്(ക്വയര്‍ കോര്‍ഡിനേറ്റര്‍, ജേക്കബ് തോമസ്(യൂത്ത് കോര്‍ഡിനേറ്റര്‍), റവ. ജോബിജോര്‍ജ്ജ്, റവ.ഫാ.രാജു. എം.ദാനിയേല്‍, റവ. ഒ.സി. കുര്യന്, റവ.ഫാ.ജോജി കണിയാംപടി, റവ. ഫാ.വി.എം. തോമസ്, റവ. ജേക്കബ് ജോര്‍ജ്ജ്, ഷാജി വി. ജോണ്‍, സാജുമോന്‍ മത്തായി, ഷാജു എബ്രഹാം എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയാണ് സംയുക്ത ക്രിസ്തുമസ് കരോള്‍ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്നത്.

എക്യൂമെനിക്കല്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്ത്മസ് കരോള്‍ ഡിസംബര്‍ 14ന് ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക