Image

നൂറ് മാസങ്ങള്‍ , നൂറു പഠനക്ലാസുകള്‍ , നൂറ് അദ്ധ്യായങ്ങള്‍ ! ബ്രോങ്ക്‌സ് ഇടവകയില്‍ 100-ാം ബൈബിള്‍ ക്ലാസ് ആഘോഷിച്ചു

Published on 17 December, 2013
നൂറ് മാസങ്ങള്‍ , നൂറു പഠനക്ലാസുകള്‍ , നൂറ് അദ്ധ്യായങ്ങള്‍ ! ബ്രോങ്ക്‌സ് ഇടവകയില്‍ 100-ാം ബൈബിള്‍ ക്ലാസ് ആഘോഷിച്ചു

ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ എട്ട് വാര്‍ഡുകളിലായി നടന്നുവരുന്ന ബൈബിള്‍ പഠനക്ലാസ് 100 മാസം പിന്നിട്ട് 100 ക്ലാസ്സ്‌ തികക്കുകയും  നൂറ് അദ്ധ്യായങ്ങള്‍ ഹൃദ്യസ്ഥമാക്കിയതും വൈറ്റ് പ്ലെയില്‍സ് (സെന്റ് ജോണ്‍സ്) വാര്‍ഡിന്റെ നേതൃത്വത്തില്‍ സമംഗളം ആഘോഷിച്ചു. വാര്‍ഡിന്റെ പാരീഷ് കൗണ്‍സില്‍ പ്രതിനിധി ഷാജി സഖറിയായുടെ ഭവനത്തില്‍ നടന്ന ആഘോഷപരിപാടികള്‍ വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, അസിസ്റ്റന്റ് വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ , വന്‍സാ മുണ്ടക്കല്‍ , ജോര്‍ജ് കണ്ടംകുളം , ഷാജി സഖറിയാ , റോസ് ഷാജി, വാര്‍ഡ് സെക്രട്ടറി ജിന്‍സണ്‍ ചരളില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി  ഉദ്ഘാടനം ചെയ്തു. ഫാ. റോയിസന്‍ മേനോലിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

ബൈബിള്‍ പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉടവക വികാരി ഫാ.ജോസ് കണ്ടത്തിക്കുടിക്ക് വാര്‍ഡിന്റെ  ആദര മൂചകമായി ഉപഹാരം ജോര്‍ജ് കണ്ടംകുളം തദവസരത്തില്‍ സമ്മാനിച്ചു. യുവജന സംഘടനയ്ക്കുള്ള ഉപഹാരം കെസിയാ കുമ്പിളുവേലില്‍ ജോസച്ചന് നല്‍കി. മുന്‍കാല വാര്‍ഡു സെക്രട്ടറിമാരായ രാജു കാളിക്കാട്ട് , ജോണ്‍സണ്‍ കുറ്റിയറ, സണ്ണി മാത്യു ഇലവങ്കല്‍, ടോം മുണ്ടക്കല്‍, ഇപ്പോഴത്തെ സെക്രട്ടറി ജിന്‍സണ്‍ ചരളില്‍ എന്നിവര്‍ക്ക് പ്രവര്‍ത്തന മികവിനുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ ഫാ. ജോസ് കണ്ടത്തിക്കുടി നല്‍കി ആദരിച്ചു.

ട്രസ്റ്റി സഖറിയാസ് ജോണ്‍, ഡോ. ബേബി പൈലി , ജോസഫ് കാഞ്ഞമല , ടോം മുണ്ടക്കല്‍, ജോജി ഞാറകുന്നേല്‍ (യൂത്ത് പ്രതിനിധി), എവിന്‍ ബെന്നി മുട്ടപ്പള്ളി (കുട്ടികളുടെ പ്രതിനിധി) , വല്‍സാ ടോം മുണ്ടക്കല്‍ (വനിത പ്രതിനിധി) തുടങ്ങിയവര്‍ സംസാരിച്ചു. കെന്നിറ്റാ ജോസ്, ഡോണ്‍ റോയി കണ്ണേറ്റുമാലിയില്‍ , ടെന്നി മുട്ടപ്പള്ളില്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ പരിപാടികള്‍ക്ക് മോടികൂട്ടി.
ഷാജി സഖറിയാ സ്വഗതവും, ഷോളി കുമ്പിളുവേലിക്ക് നന്ദിയും പറഞ്ഞു.

വാര്‍ഡ് സെക്രട്ടറി ജിന്‍സണ്‍ ചരളില്‍ എം.സി.യായി പരിപാടികള്‍ നിയന്ത്രിച്ചു.


നൂറ് മാസങ്ങള്‍ , നൂറു പഠനക്ലാസുകള്‍ , നൂറ് അദ്ധ്യായങ്ങള്‍ ! ബ്രോങ്ക്‌സ് ഇടവകയില്‍ 100-ാം ബൈബിള്‍ ക്ലാസ് ആഘോഷിച്ചു
നൂറ് മാസങ്ങള്‍ , നൂറു പഠനക്ലാസുകള്‍ , നൂറ് അദ്ധ്യായങ്ങള്‍ ! ബ്രോങ്ക്‌സ് ഇടവകയില്‍ 100-ാം ബൈബിള്‍ ക്ലാസ് ആഘോഷിച്ചു
നൂറ് മാസങ്ങള്‍ , നൂറു പഠനക്ലാസുകള്‍ , നൂറ് അദ്ധ്യായങ്ങള്‍ ! ബ്രോങ്ക്‌സ് ഇടവകയില്‍ 100-ാം ബൈബിള്‍ ക്ലാസ് ആഘോഷിച്ചു
നൂറ് മാസങ്ങള്‍ , നൂറു പഠനക്ലാസുകള്‍ , നൂറ് അദ്ധ്യായങ്ങള്‍ ! ബ്രോങ്ക്‌സ് ഇടവകയില്‍ 100-ാം ബൈബിള്‍ ക്ലാസ് ആഘോഷിച്ചു
നൂറ് മാസങ്ങള്‍ , നൂറു പഠനക്ലാസുകള്‍ , നൂറ് അദ്ധ്യായങ്ങള്‍ ! ബ്രോങ്ക്‌സ് ഇടവകയില്‍ 100-ാം ബൈബിള്‍ ക്ലാസ് ആഘോഷിച്ചു
Join WhatsApp News
Vinu 2013-12-17 11:18:16
2013-ലെ മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ്‌ ലഭിക്കട്ടെ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക