Image

ഓര്‍മ്മയിലെ ഒരു ക്രിസമസ്‌ (ജോര്‍ജ്‌ ഓലിക്കല്‍)

Published on 18 December, 2013
ഓര്‍മ്മയിലെ ഒരു ക്രിസമസ്‌ (ജോര്‍ജ്‌ ഓലിക്കല്‍)
ക്രിസ്‌മസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പല ഓര്‍മ്മകളും മനസില്‍ തെളിഞ്ഞുവരുന്നു. ജീവിതയാത്രയില്‍ നമ്മള്‍ എവിടെയെല്ലാം എത്തിയാലും എന്തെല്ലാം സ്ഥാനമാനങ്ങള്‍ അലങ്കരിച്ചാലും നമ്മുടെ ബാല്യകൗമാരകാലസ്‌മരണകള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കും. അങ്ങനെയുള്ള ഒരു ക്രിസ്‌മസ്‌ക്കാല ഓര്‍മ പങ്കുവെക്കുകയാണ്‌.

വാഴക്കുളം എന്ന പുണ്യപുരാതന ദേശത്താണ്‌ ഞാന്‍ ജനിച്ചുവളര്‍ന്നത്‌. എതൊരാള്‍ക്കും സ്വന്തംനാടിനോട്‌ തോന്നുന്ന അഭിമാനം എനിക്കും ഉണ്‍ടാകാം എന്ന്‌ ഒരു പക്ഷെ നിങ്ങള്‍ കരുതും. എന്നാല്‍ വാഴക്കുളത്തിന്റെ ചരിത്രത്തിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ഞാന്‍ പറഞ്ഞത്‌ വാസ്‌തവമാണെന്ന്‌ മനഇജിലാക്കുവാന്‍ സാധിക്കും. മൂവാറ്റുപുഴക്കും തൊടുപുഴക്കും മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന വാഴക്കുളം ഇന്ന്‌ ലോക ഭൂപടത്തില്‍ പൈനാപ്പിള്‍ സിറ്റി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന.

ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിള്‍ വിപണിയായ വാഴക്കുളം കേരനിരകളും,വാഴത്തോട്ടങ്ങളും, വിശാലമായ പൈനാപ്പിള്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും,റബ്ബര്‍തോട്ടങ്ങളും കൊണ്ട്‌ പ്രകൃതിരമണിയമാണ്‌.്‌ വാഴക്കുളത്തെ മൂന്ന്‌ കുന്നകളിലായി സ്ഥിതിചെയ്യുന്ന ഒരു നുറ്റാണ്ടിലധികം ചരിത്രമുള്ള സെന്റ്‌ ജോര്‍ജ്‌ പള്ളിയും കര്‍മ്മലീത്ത ആശ്രമവും, കര്‍മ്മലീത്ത മഠവും, ഇവയോടനുബന്ധിച്ചുള്ള വി്യാഭ്യാസ സ്ഥാപനങ്ങളായ ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ സ്‌ക്കുളും,ഗേള്‍സ്‌ ഹൈസ്‌കൂളും,ഇന്‍ഫന്റ്‌ ്‌ ജീസഇജ്‌ ബോയിസ്‌ ഹൈസകൂളും, വിശ്വജ്യോതി എന്‍ജീയിനിറിഗ്‌ കോളേജും, സെന്റ്‌ ജോര്‍ജ്‌ആശുപത്രിയുംഉള്ള വാഴക്കുളം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ഇതെല്ലാം ചേര്‍ന്ന വാഴക്കുളത്തിന്‌ ഇന്നൊരു നഗര പരിവേഷമാണുള്ളത്‌. .എന്നാല്‍ മുപ്പത്‌ വര്‍ഷം മുമ്പുള്ള ഒരു കാലഘട്ടത്തിലേക്കാണ്‌ നിങ്ങളെ കൂട്ടികൊണ്ടു പോകുന്നത്‌.

ഇത്രയൊന്നം പുരോഗതി കൈവരിക്കാത്ത അക്കാലത്ത്‌ ഞങ്ങളുടെയൊക്കെ കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ പള്ളിയുമായി ബന്ധപ്പെട്ടാണിപുന്നത്‌. ആയിടക്ക്‌ ഞങ്ങളുടെ ഇടവകയായ സെന്റ്‌ ജോര്‍ജ്‌ഫൊറോന പള്ളിയിലേക്ക്‌ സ്ഥലം മാറി വന്ന പുതിയ കൊച്ചച്ചന്‍, ഫാദര്‍ അഗസ്റ്റിന്‍ കുന്നപ്പള്ളി നാടകത്തോടും കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളോടും കമ്പമുള്ള വ്യക്‌തിയായിരുന്നു. .അച്ചന്‌ വലിയൊരു ആഗ്രഹമായിരുന്ന സമ്പുര്‍ണ്ണ മിശിഹാചരിത്രം നാടകം ക്രിസ്‌തുമസിിനോടനുബന്ധിച്ച്‌ അവതരിപ്പിക്കണമെന്ന.്‌ ഞാന്‍ അന്ന്‌ പത്താം ക്ലാസില്‍ പഠിക്കുന്ന സമയമാണ്‌്‌, എന്നോടൊപ്പം പലര്‍ക്കും,നാടകത്തോടും മറ്റ്‌ കലാപ്രവര്‍ത്തനങ്ങളോടും താത്‌പര്യമുണ്ടെന്നു മനസിലാക്കിയ അച്ചന്‍ എര്‍ണാകുളത്തു നിന്ന്‌ ബൈബിള്‍ നാടകങ്ങള്‍ സംവിധാനം ചെയ്‌തു പരിചയമുള്ള ഒരു സംവിധായകനെ പള്ളിയില്‍ കൊണ്‌ചു വന്ന്‌ താമസിപ്പിച്ച്‌ നാടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും,യുവാക്കളും, കാര്‍ന്നോന്മാരുമടക്കം അമ്പതോളം അഭിനേതാക്കളെ കണ്ടെത്തി റിഹേഴ്‌സല്‍ തുടങ്ങി. ഇതിന്റെ ചിലവിലേക്കായി ടിക്കറ്റുകള്‍ അടിച്ച്‌ വില്‍പനയും ആരംഭിച്ചു. ക്രിസ്‌മസിനോടനുബന്ധിച്ച്‌ അവതരിപ്പിക്കത്തക്ക രീതിയില്‍ റിഹേഴ്‌സല്‍ പുരോഗമിച്ചുകൊണ്ടിരുന്ന. മേക്കപ്പ്‌ വസ്‌ത്രാലങ്കാരം എന്നിവക്ക്‌ അക്കാലത്ത്‌ പ്രസിദ്ധരായിരുന്ന ശാസ്‌ത്രികള്‍ എന്നറിയപ്പെടുന്ന ഗ്രൂപ്പിനെ എറണാകുളത്തു നിന്ന്‌വരുത്താനുള്ള എര്‍പ്പാടുകളുംചെയ്‌തിരുന്ന.

നാടകം അരങ്ങേറുന്നതിന്‌ തലേ ദിവസം ഫൈനല്‍ റിഹേഴ്‌സല്‍ നടത്തി. സ്റ്റേജ്‌ ഒരുക്കുന്നതിനും ചമയത്തിനുമായി ശാസ്‌ത്രികളും കൂട്ടരും തലേദിവസം തന്നെ എത്തി. ക്രിസ്‌മസിനുള്ള ഒരുക്കവും മിശിഹാചരിത്രം നാടകത്തിനുള്ള തയ്യാറെടുപ്പുകളും കൊണ്‍ട്‌ നാട്‌ ഒരു ഉത്‌സവ പ്രതീതിയിലായിരുന്നു.

നാടക ദിവസം എത്തി നിരവധി കഥാപാത്രങ്ങള്‍ ഉള്ളതുകൊണ്ട്‌ ഒരാള്‍ പല കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്ന. എനിക്ക്‌ അവതരിക്കേണ്‌ചിയിരുന്ന പ്രധാന റോള്‍ യൗസേപ്പിതാവിന്റെതായിന്ന. മറിയത്തെ അവതരിപ്പിക്കാന്‍ കണ്‍ടെത്തിയത്‌ ഞങ്ങളുടെ നാട്ടിലെ എറ്റവും സുന്ദരിയയിരുന്ന ലീന എന്ന പെണ്‍കുട്ടിയെയായിരുന്ന.

മുന്ന്‌ മണിക്കുര്‍ നീളുന്ന ഈ ചരിത്ര നാടകം ആസ്വദിക്കാന്‍ മറ്റു ഇടവകകളില്‍ നിന്നും അന്യനാടുകളില്‍ നിന്നും ജനങ്ങള്‍ എത്തിയിരുന്ന. ആയിരത്തില്‍പ്പരം ആള്‍ക്കാര്‍ നിറഞ്ഞ ഓഡിറ്റോറിയത്തില്‍ നാടകം ആരംഭിച്ചു. കലാനിലയം നാടകസംഘത്തിന്റെ ന്നേജിനെ ഓര്‍മിപ്പിക്കുന്ന സെറ്റുകള്‍ കൊണ്ട്‌്‌ മനോഹരമായിരുന്ന ന്നേജിലെ സെറ്റിംഗുകള്‍.

ഈ നാടകത്തിനിടയില്‍ രസകരമായ പലതും സംഭവിച്ചു. നരകത്തിന്റെ ഒരു സീനില്‍ കുറെ ചെകുത്താന്മാരുടെ നൃത്തമുണ്ടായിരുന്ന. കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ നൃത്തം പൊടി പൊടിക്കുന്ന. പക്ഷെ അതിലൊരു ചെകുത്താന്‍ `സീക്കാ' ഫൈവ്‌വാച്ച്‌കെട്ടിയിരുന്നത്‌ കാണികളില്‍ വലിയൊരുചിരിയുളവാക്കി.

പിന്നീട്‌ ഇടവക ജനങ്ങളെ അമ്പരപ്പിച്ചത്‌ ഞങ്ങളുടെ കൊച്ചച്ചന്‍ ലൂസിഫറായി വേഷമിട്ട്‌ സ്റ്റേജിലേക്ക്‌ പറന്നിറങ്ങിയപ്പോഴായിരുന്ന. ഒരു റിഹേഴ്‌സലിലും അച്ചന്‍ അഭിനയിച്ചിരുതായി ആരും കണ്‍ടിരുന്നില്ല. ഇതെങ്ങനെ സംഭവിച്ചു എന്ന അമ്പരപ്പോടെ ഇടവക വികാരി ഫാദര്‍ ഇമ്മാനുവല്‍ കുര്യനാല്‍ അന്തം വിട്ടിരിക്കുന്നത്‌ കാണാമായിരുന്ന.

മുപ്പത്‌ രംഗങ്ങളുള്ള ഈ നാടകത്തിന്റെ ഒരോ രംഗങ്ങളും വേഗത്തില്‍ തന്നെ മാറിക്കൊണ്‍ടിരുന്ന അടുത്ത സീന്‍ ഓശാനയാണെന്ന്‌ സംവിധായകന്‍ പറഞ്ഞു, ക്രിസ്‌മസ്‌ കാലത്ത്‌ നാട്ടില്‍ ചെറിയൊരു തണപ്പുണ്ടല്ലോ? യേശുക്രിസ്‌തുവിന്റെ റോള്‍ കൈകാര്യം ചെയ്‌തിരുന്ന ജോണ്‍സന്‌ തണപ്പറ്റാന്‍ ഒരു ബീഡി വലിക്കണമെന്ന്‌ തോന്നി ജോണ്‍സണ്‍ ബീഡി വലിച്ച്‌ പുക ചുരുളുകള്‍ സ്‌ ഷ്‌ടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ സംവിധായകന്‍ ഓശനയുടെ സീനാണ്‌ അടുത്തത്‌ എന്ന്‌ ഓര്‍മ്മിപ്പിച്ചത്‌.

ഓശനയുടെ സീന്‍ കൂടുതല്‍ പൊലിമയുള്ളതാക്കാന്‍ സ്‌റ്റേജിനു പിറകില്‍ ഒരു വെളുത്ത കര്‍ട്ടന്‍ കെട്ടി അതിലേക്ക്‌ ലൈറ്റ്‌ പിറകില്‍ നിന്ന്‌ പ്രെജക്‌ട്‌ ചെയ്‌ത്‌ അതിനു പിന്നിലൂടെ ജനം നടക്കുന്ന രീതിയിലാണ്‌സെറ്റു ചെയ്‌തിരുന്നത്‌. കര്‍ട്ടന്‍ പെങ്ങിയപ്പോള്‍ ജനം കണ്ടത്‌ ഓട്ട്‌ കമ്പനിയില്‍ നിന്നം പുകപോകുന്ന പോലെ കഴുതപ്പുറത്ത്‌ പേകുന്ന യേശുവിന്റെ വായില്‍ നിന്നം പുക വമിക്കുന്ന. ജോണ്‍സണ്‍ എന്ന യേശുക്രിസ്‌തു തിരക്കിനിടയില്‍ ബീഡി കളയാന്‍ മറന്നിരുന്ന. ഇതിന്നിടയില്‍ കഴുതയുടെ ചെവി ഒടിഞ്ഞുപോയി ഒരാള്‍ അത്‌ ആരുമറിയാതിരിക്കാന്‍ കഴുതയുടെ ചെവിയുടെ ഭാഗത്തേക്ക്‌ ചേര്‍ത്തുപിടിക്കുമെന്ന്‌ കരുതി യേശുവിന്റെ കൈയ്യില്‍ കൊടുത്തു, ഒലിവ്‌ഇല കൊമ്പുകളാണെന്ന്‌ കരുതി യേശു അത്‌ പൊക്കി പിടിച്ചതും കാണികളില്‍ ചിരി പടര്‍ത്തി, എന്നാല്‍ പിന്നീടുള്ള രംഗങ്ങളില്‍ കയ്യാപ്പാസും, യൂദാസും, പീലാത്തോസും,ബറാബസും, തുടര്‍ന്നള്ള യേശുവിന്റെ കുരിശ്‌ മരണവും അരങ്ങു തകര്‍ത്തു. ചില പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ നാടകം വിജയമായിരുന്നെന്ന്‌ കൊച്ചച്ചനും സംഘാടകരും വിലയിരുത്തി. പിന്നീട്‌ ഈ നാടകം കുറ്റമറ്റതാക്കി നിരവധി സ്റ്റേജുകളില്‍ അവതരിപ്പിക്കുകയു
ണ്ടായി.
ഓര്‍മ്മയിലെ ഒരു ക്രിസമസ്‌ (ജോര്‍ജ്‌ ഓലിക്കല്‍)
ഓര്‍മ്മയിലെ ഒരു ക്രിസമസ്‌ (ജോര്‍ജ്‌ ഓലിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക