Image

ഡോ. ദേവയാനിക്ക് എതിരെ ഇന്ത്യയില്‍ ആരോപണങ്ങള്‍

Published on 21 December, 2013
ഡോ. ദേവയാനിക്ക് എതിരെ ഇന്ത്യയില്‍ ആരോപണങ്ങള്‍
വ്യാജ സത്യവാങ്മൂലം നല്‍കിയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെ മുംബൈയിലെ ആദര്‍ശ് സമുച്ചയത്തില്‍ ഫïാറ്റ് സ്വന്തമാക്കിയതെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ രണ്ടേക്കര്‍ സ്ഥലത്തിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്തിലേറെ ഇടങ്ങളില്‍ ദേവയാനിക്ക് ഭൂസ്വത്ത് ഉള്ളതായും വ്യക്തമായി.

അമേരിക്കന്‍ നടപടി ചര്‍ച്ച ചെയ്യുന്നതിനൊപ്പം വീട്ടുജോലിക്കാരിക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനവും പരിശോധിക്കണമെന്ന് നിയമ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ ആവശ്യപ്പെട്ടു.
ആദര്‍ശ് ഫïാറ്റ് അഴിമതിയില്‍ ദേവയാനിക്കും പിതാവ് ഉത്തം ഖൊബ്രഗഡെയ്ക്കും പങ്കുണ്ടെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. ഔദ്യോഗിക വസതിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ മറ്റൊരു വീടിനു അപേക്ഷിക്കാനാവില്ല എന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമം. മുംബൈയിലെ ജോഗേശ്വരിയില്‍ ഫïാറ്റുണ്ടായിരുന്നപ്പോഴാണ് 2004 ജൂലൈ 28ന് ദേവയാനി ആദര്‍ശ് സമുച്ചയത്തിലും അപേക്ഷിച്ചതെന്ന് അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആദര്‍ശ് സമുച്ചയത്തില്‍ ഫഌറ്റ് അനുവദിച്ചു കിട്ടിയതിനെത്തുടര്‍ന്ന് 2008 സെപ്റ്റംബര്‍ മുപ്പതിന് ജോഗേശ്വരിയിലെ വീട് ദേവയാനി രണ്ടുകോടിയോളം രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റതായും കമ്മിഷന്‍ കണ്ടെത്തി. ഇതിനു പുറമേ പുണെയിലും ഔറംഗബാദിലും ഓരോ ഫഌറ്റുകള്‍ ദേവയാനിയുടെ പേരിലുണ്ട്. ചന്ദ്രപൂര്‍ ജില്ലയില്‍ 25 ഏക്കര്‍, രത്‌നഗിരി ജില്ലയില്‍ എട്ടേക്കര്‍, റായ്ഗഡില്‍ രണ്ടേക്കര്‍, എറണാകുളം ജില്ലയില്‍ മൂന്നിടങ്ങളിലായി രണ്ടേക്കര്‍ തുടങ്ങി രാജ്യത്തെ പത്തിലെറെ ഇടങ്ങളില്‍ വസ്തുവകകള്‍ ഉള്ള ദേവയാനി ഇവയുടെ മൂല്യം കുറച്ചു കാണിച്ചതായും വ്യക്തമായി.

Join WhatsApp News
new yorker 2013-12-21 08:57:54
Those who support corrupted bureaucrats like devyani, have no moral right to live in the USA.
kootathil chavitti 2013-12-21 11:49:25

thanks sunny 

അല്ലാപ്പാ ആരാ ഈ ദേവയാനി , പാക്കിസ്താനിയുടെ ഭാര്യ.,പഴയ ഐ‌എ‌എസ് സിംഹം ഉത്തം ഘോബ്രഗഡേയുടെ പുത്രി , മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് നേതാക്കളുമായി നല്ല അടുപ്പം ,കൊച്ചിയില്‍ പാക്കിസ്ഥാനിഭര്‍ത്താവിനു വേണ്ടി 15 കോടിയുടെ സ്ഥലം വാങ്ങി പ്രമാണത്തില്‍ അറുപത്തയ്യായിരം എന്ന് കാനിച്ചവള്‍,മലയാളി വേലക്കാരിയെ പീടിപ്പിച്ചവള്‍, അവള്‍ക്കു വിസാ കിട്ടാതിരിക്കാന്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയവള്‍, പ്രവാസി ഇന്ത്യക്കാരെ പുച്ചത്തോടെ കാണുന്നവള്‍..... രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ജവാന്‍മാര്‍ക്ക് വേണ്ടി നിര്‍മിച്ച ഫ്ലാറ്റുകള്‍ അടിച്ചു മാറ്റിയവരുടെ കൂട്ടത്തില്‍ ദേവയാനിയുടെ പേരും ഉണ്ടായിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും ദേവയാനിയെ ഈ കേസില്‍ ചോദ്യം ചെയ്തില്ല നമ്മുടെ കൂട്ടില്‍ അടച്ച തത്തകള്‍. 

പ്രവാസി ഇന്ത്യക്കാരിലെ പാവപ്പെട്ടവരെ പുച്ഛത്തോടെ കാണുന്ന, സമ്പന്നരുടെ നിശാ പാര്‍ട്ടികളില്‍ ആടി തിമിര്‍ക്കുന്ന ഇന്ത്യന്‍ എംബസ്സികളിലെ നാടുവാഴികള്‍ ഇനിയെങ്കിലും മനസ്സിലാക്കണം ഇന്ത്യക്കാരന് പുല്ലിന്റെ പോലും വിലകല്‍പ്പിക്കാത്ത നമ്മുടെ സര്‍ക്കാരിന് മുന്നില്‍ നിങ്ങളും വെറും പിണമാണെന്ന്. 
ഒരിക്കല്‍ ഒരു ഇന്ത്യക്കാരന്‍ ഇന്ത്യന്‍ എംബസ്സിയുടെ ഫോണില്‍ വിളിച്ച് ചോദിച്ചു ഇത് പാകിസ്ഥാന്‍ എംബസ്സി ആണോ എന്നു .
അല്ല ഇന്ത്യന്‍ എംബസ്സി ആണെന്ന് മറുപടി പറഞ്ഞ ഉദ്യോഗസ്ഥനോട് അദ്ദേഹം പറഞ്ഞു , ഇന്ത്യക്കാരോടുള്ള നിങ്ങളുടെ പെരുമാറ്റം കൊണ്ട് ചോദിച്ചു പോയതാ സാറേന്ന് .
അവളുടെ ചെരുപ്പ് നക്കാന്‍ കഥയറിയാതെ കുറെ ഇന്ത്യാക്കാരും . പരിതാപകരം താന്നെ.
PT.KURIAN 2013-12-21 11:54:18
WILL THE INDIAN JUDICIARY AND THE GOVT OF INDIA ENQUIRE THE CORRUPTED DIPLOMAT DEVAYANI AND HER FATHER UTTAM KABERGADE FOR THEIR ASSET ACCRUED WHEN THEY ARE IN THE SERVICE THRU ILLEGAL MEANS. I AM SURE ALL INDIAN AMERICANS ARE LOYAL CITIZENS AND THEY CAN'T ENCOURAGE VISA FRAUD BY HYPOCRACTS.
കുതികാല് വെട്ടി 2013-12-21 16:46:27
കൂട്ടത്തിൽ ചവിട്ടി നല്ല പേര് ! എനിക്ക് ഇങ്ങനെ പേരുള്ള ഒരു സഹോദരൻ ഉണ്ടായിരുന്നു 


Janapriyan 2013-12-21 19:05:47
Those so called leaders of Malayali community should be ashamed because they are supporting the bureacrats for no reason.  Yes, there are reasons, they get invitations to attend consulate parties. They take pictures and publish.  Shame on you leaders. I am glad that now new reports are coming out.  Devayani's mughammoodi is gone.  She is a millionaire and daughter of a corrupt bureaucrat.  I applaud emalayalee for bringing out the facts behind Devayani.  Really the shame is on Malayali leaders who frequently visit consulate in the pretext of being leaders.  They are leaders of their household only.
പന്തളം ബിജു തോമസ്‌ 2013-12-22 14:43:20
മുകളില്‍ കമന്റ്‌ ഇട്ടവരുടെ പേരുകള്‍ കണ്ടാല്‍ ഇവരൊക്കെ ടെസ്റ്റ്‌ ട്യൂബ് ശിശുക്കളായി വളര്‍ന്നു വന്നവരാണന്നു തോന്നിപോകുന്നു. അല്പം മദ്യസേവ കഴിഞ്ഞാല്‍ ആരെയും രണ്ടു തെറി പറയാമെന്നും, ആരോപണ വിധേയവരെ ഒളിഞ്ഞിരുന്നു കുറ്റം വിധിക്കുകയും ചെയ്യുന്ന മലയാളിയുടെ ഈ പ്രവണതയെ ദയവായി പ്രോത്സാഹിപ്പിക്കാതിരിക്കുക.   
Jack Daniel 2013-12-22 17:44:09
വെള്ളം അടിച്ചു കമന്റു വായിച്ചാൽ താഴെ ഉള്ളത് മുകളിലും മുകളിൽ ഉള്ളത് താഴെയുമായി തോന്നും. വെള്ളം അടിക്കാതെ വായിക്കാൻ പഠിക്കണം പന്തളം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക