Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ ആദ്യശനിയാഴ്‌ച ആചരണം

ഷോളി കുമ്പിളുവേലി Published on 22 December, 2013
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ ആദ്യശനിയാഴ്‌ച ആചരണം
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ 2014 ജനുവരി മാസം മുതല്‍ എല്ലാ ആദ്യശനിയാഴ്‌ചയും വി കുര്‍ബാനയുടെ ആരാധനയുണ്ടായിരിക്കുന്നതാണെന്ന്‌ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി അറിയിച്ചു.

ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ വി. കുര്‍ബാന, തുടര്‍ന്ന്‌ നിത്യസഹായ മാതാവിന്റെ നൊവേന, അതിനുശേഷം 11 മണി മുതല്‍ ഒരുമണിക്കൂര്‍ നേരം വി. കുര്‍ബാനയുടെ ആരാധന എന്നിവയുണ്ടായിരിക്കും.

എല്ലാ വിശ്വാസികളേയും ബ്രോങ്ക്‌സ്‌ ദേവാലയത്തിലെ ആരാധനയിലേക്ക്‌ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി സ്വാഗതം ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ പട്ടേരില്‍ (914 320 5829).
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ ആദ്യശനിയാഴ്‌ച ആചരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക