ഷിക്കാഗോ: ഐക്യജനാധിപത്യമുന്നണിയുടെ കരുത്തനായ നേതാവും, കേരള ഭക്ഷ്യ-സിവില്‍
സപ്ലൈസ് മന്ത്രിയും, കേരളാ കോണ്‍ഗ്രസിന്റെ സമാരാധ്യനായ നേതാവുമായിരുന്ന ടി.എം.
ജേക്കബിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഷിക്കാഗോ യൂണീറ്റിന്റെ
അടിയന്തര എക്‌സിക്യൂട്ടീവ് യോഗം അനുശോചനം രേഖപ്പെടുത്തി. ടി.എം. ജേക്കബിന്റെ
വിയോഗം കേരള ജനതയ്‌ക്ക് പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു
തീരാനഷ്‌ടമാണെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് ജയ്‌ബു കുളങ്ങരയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാത്തുക്കുട്ടി
ആലുംപറമ്പില്‍, സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്,
ബിജി സി. മാണി, ജോര്‍ജ് തോട്ടപ്പുറം, ജോസ് മുല്ലപ്പള്ളി, സിബി പാറേക്കാട്ട്,
ഷിബു മുളയാനിക്കുന്നേല്‍, തോമസ് കടിയംപള്ളി, ഷിബു അഗസ്റ്റിന്‍ എന്നിവര്‍ അനുശോചന
പ്രസംഗങ്ങള്‍ നടത്തി.