Image

മാരത്തണ്‍ തളര്‍ത്തിയില്ല; രണ്ടാം വരവ്‌ അവിസ്‌മരണീയമാക്കി മഞ്‌ജു വാര്യര്‍

Published on 30 December, 2013
മാരത്തണ്‍ തളര്‍ത്തിയില്ല; രണ്ടാം വരവ്‌ അവിസ്‌മരണീയമാക്കി മഞ്‌ജു വാര്യര്‍
നടന്‍ ദലീപുമായുള്ള വിവാഹത്തിനുശേഷം സിനിമയിലേക്ക്‌ രണ്ടാം വരവ്‌ നടത്തിയ നടി മഞ്‌ജു വാര്യര്‍ ആദ്യഷോട്ട്‌ അവിസ്‌മരണീയമാക്കി. റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിലെ രംഗത്തിലാണ്‌ മഞ്‌ജു അഭിനയിച്ചത്‌.

ഞായറാഴ്‌ച രാവിലെ നടന്ന പ്രഥമ കൊച്ചി ഹാഫ്‌ മാരത്തണില്‍ മഞ്‌ജു അവതരിപ്പിക്കുന്ന വീട്ടമ്മയുടെ കഥാപാത്രം മറ്റു താരങ്ങള്‍ക്കൊപ്പം ഓടുന്നതായിരുന്നു ആദ്യ ഷോട്ട്‌. കടുത്ത പര്‍പ്പിള്‍ നിറമുള്ള ടീ ഷര്‍ട്ടും ജീന്‍സുമായിരുന്നു മഞ്‌ജുവിന്റെ വേഷം.

മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടില്‍ വച്ച്‌ ഹെലിക്യാം ഉള്‍പ്പെടെ പത്തോളം ക്യാമറകള്‍ ഉപയോഗിച്ചാണ്‌ ക്യാമറാമാന്‍ ആര്‍.ദിവാകര്‍ രണ്ടാം വരവിലെ മഞ്‌ജുവിന്റെ ആദ്യ ഷോട്ട്‌ പകര്‍ത്തിയത്‌.
മാരത്തണ്‍ തളര്‍ത്തിയില്ല; രണ്ടാം വരവ്‌ അവിസ്‌മരണീയമാക്കി മഞ്‌ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക