Image

സന്തോഷ പെരുമഴയില്‍ (ക്രിസ്‌മസ്‌ കവിത: സി.എസ്‌. ജോര്‍ജ്‌, കോടുകുളഞ്ഞി)

Published on 27 December, 2013
സന്തോഷ പെരുമഴയില്‍ (ക്രിസ്‌മസ്‌ കവിത: സി.എസ്‌. ജോര്‍ജ്‌, കോടുകുളഞ്ഞി)
വിണ്ണില്‍ അന്നൊരു പൂത്തിരി
പുണ്യനക്ഷത്രദീപ്‌തിയായി
കൂരിരുള്‍ താഴ്‌വരയില്‍ വെള്ളിവെളിച്ചം
ഒരിക്കലും കെടാവിളക്കായി!

നന്മതന്‍ നെയ്‌ത്തിരി എയാടവും
ഇരിട്ടിന്റെ അന്ത്യമായ്‌ എങ്ങും
അന്ന്‌ പെയ്‌തിറങ്ങിയ വചനം
നിതാന്തസത്യമായി ജീവപൊരുളായി.

തിരുനാമമഹത്ത്വമായി
ബേതലേം വാനം അത്‌ ആര്‍ത്തുപാടി.
പുല്‍ക്കൊടികളും, പൂക്കളും
കിളികളും മരങ്ങളും അത്‌ ഏറ്റുപാടി
വാനിലെ ദൈവദൂതര്‍ക്കൊപ്പം
ആ സന്തോഷപെരുമഴയില്‍


നഗരത്തിലെ കൂരിരുട്ട്‌

സുഖലോലുപതയുടെ പട്ടുമെത്ത
അതിലെ ഉറക്കം
അതിലെ ഉണര്‍വ്വ്‌
അപ്പോഴും മനസ്‌ മരവിച്ചിരുന്നു.

ചുറ്റുവട്ടത്തില്‍
പരിഷ്‌കാരികളുടെ പാട്ടുംകൂത്തും
കേട്ട്‌ ഉറങ്ങുമ്പോഴും
ഉറങ്ങി ഉണരുമ്പോഴും
മനസ്‌ മരവിച്ചിരുന്നു.

കൈ നനയാതെ
മീന്‍പിടിക്കാനുള്ള
ശാസ്‌ത്രദാഹികളുടെ ഉപദേശവും
പ്രവര്‍ത്തനങ്ങളും കണ്ടും കേട്ടും
അവരുടെ ചുവടു മറക്കും
പ്രവര്‍ത്തികള്‍ കണ്ടും കേട്ടും
മനസ്‌ മരവിച്ചിരുന്നു.

അവര്‍ക്കായി യന്ത്രങ്ങള്‍ തന്ത്രങ്ങള്‍
മെനയുമ്പോഴും
സ്‌തുതിഗീതികള്‍ മീട്ടുമ്പോഴും
മനസ്‌ മടുത്തിരുന്നു.
ആ ചില്ലുകൊട്ടാരത്തിലെ
ഒരു അന്തേവാസിയായതില്‍ പിന്നെ.
സന്തോഷ പെരുമഴയില്‍ (ക്രിസ്‌മസ്‌ കവിത: സി.എസ്‌. ജോര്‍ജ്‌, കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക