Image

ദേവയാനി കോബ്രഗെഡെയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലന്നെ് അമേരിക്കന്‍ അംബാസഡര്‍

Published on 31 December, 2013
ദേവയാനി കോബ്രഗെഡെയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലന്നെ് അമേരിക്കന്‍ അംബാസഡര്‍

വാഷിങ്ടണ്‍ :ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗെഡെയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലന്നെ് അമേരിക്കന്‍ അംബാസഡര്‍  നാന്‍സി ജെ. പവല്‍. ഇന്ത്യക്കുള്ള പുതുവത്സര സന്ദശത്തേിലാണ് പവല്‍ 'ഖേദം' പ്രകടിപ്പിച്ചത്. താനും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇക്കാര്യത്തില്‍ ഖേദം അറിയിക്കുന്നുവെന്നാണ് സന്ദശത്തേിലുള്ളത്. 

ഇന്ത്യയുടെ കടുത്ത പ്രതികരണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മികവുറ്റതാക്കാന്‍ കഴിയുമെന്നും നാന്‍സി പവല്‍ കത്തിലൂടെ അറിയിച്ചു.

അതസമയം, ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കാനാവില്ലന്നെ് യു.എസ് വ്യക്തമാക്കി. ദേവയാനിക്കെതിരായ നിയമനടപടികളില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ളെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുമെന്നും യു.എസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

ദേവയാനിക്കെതിരായ വിസാ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 13 ആണ്. എന്നാല്‍ ദേവയാനിക്ക് യു.എന്‍ പരിരക്ഷ ലഭിക്കാവുന്ന യു.എന്നിലെ തസ്തികയിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും പരിരക്ഷ ലഭിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 

തല്‍ക്കാലം നിയമനടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നാലും ദേവയാനി ഇന്ത്യയിലേക്ക് പോയി തിരികെയത്തെിയാല്‍ അറസ്റ്റുചെയ്യന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു.

ദേവയാനിക്കെതിരായ നിയമനടപടികള്‍ പരിശോധിക്കാന്‍ യു.എസ് ആഭ്യന്തര വകുപ്പിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അവലോകന യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു.

വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്‍െറ പരാതിയിലാണ് ഈ മാസം 12ന് ദേവയാനിയെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തത്. മതിയായ വേതനം നല്‍കിയില്ളെന്നും വിസ രേഖകളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നുമാണ് കേസ്.

അറസ്റ്റിലാകുമ്പോള്‍ ദേവയാനിക്ക് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ സംഘത്തിന്‍െറ ഉപദേശക എന്ന നിലയില്‍ പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടായിരുന്നെന്ന് വെളിപ്പെട്ടതും യു.എസിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

ദേവയാനി കോബ്രഗെഡെയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലന്നെ് അമേരിക്കന്‍ അംബാസഡര്‍
Join WhatsApp News
വിദ്യാധരൻ 2013-12-31 12:10:51
2012- ൽ 706 ബലാൽസംഗമാണ് ഡൽഹിയിൽ നടന്നത്. ഒരാള് മാത്രമേ ശിക്ഷിക്കപെട്ടിട്ടുള്ളൂ. ഭാരതത്തിലെ മൊത്തം കണക്കു പറഞ്ഞാൽ മനസാക്ഷി ഉള്ളവര ബോധംകെട്ടു നിലത്തു വീഴും. ഇതൊന്നും ബഹുഭൂരിപക്ഷം ആണുങ്ങളെയും ബാധിക്കാറില്ല. കാരണം സ്ത്രീകളോടുള്ള അന്നുങ്ങളുടെ മനോഭാവം അങ്ങനെയാണ്. ഇപ്പോൾ നിങ്ങൾ പലരും ചോദിക്കും ഇവനാരടാ? സ്ത്രീകളുടെ രക്ഷകനോ? അല്ല! സ്വന്തം പെണ്മക്കളെ കുറിച്ചോ ഭാര്യെകുറിച്ചോ ചിന്തിച്ചാൽ നമ്മളുടെ മനോഭാവം മാറാൻ ഉള്ളതെ ഉള്ളു.. ദേവയാനി എന്ന നയതന്ത്ര ഉധൊഗസ്തയെ തുണിപരിച്ചു പരിശോധിച്ചതും, അവരുടെ കാവിട്ടിയിൽ പരിശോധിച്ചതും ഒന്നും നമ്മള്ക്ക് അംഗീകരിക്കാൻ ആവില്ല. പക്ഷെ അവര്ക്കും, പി. ജെ. കുരിയനും ഒക്കെ നിയമങ്ങള വളച്ചൊടിച്ചു ഭാരത സര്ക്കാര് സംരക്ഷണം നല്കിയെന്നിരിക്കും. എന്നാൽ ഇവരെ പോലെയുള്ളവരുടെ കയ്യില പിടഞ്ഞ സൂര്യനെല്ലി പെണ്‍കുട്ടിയും അതുപോലെ ഒള്ള അനെകായിരങ്ങല്ക്കും ആര് സംരക്ഷണം നല്കും? ഭാരത സര്ക്കാരിന്റെ ലിസ്റ്റിൽ ഇവരുടെ പേരുകള ഇല്ല എന്നത് ഒരു ന്ഗന്ന സത്യമാണ്. ഇവരെക്കുറിച്ച് എഴുതാൻ ഇവിടെ എഴുത്തുകാരില്ല. അനേകായിരങ്ങളുടെ മനം ഭാരതത്തിൽ നിമിഷം തോറും നഷ്ടപ്പെട്ട്കൊണ്ടിരിന്നിട്ടു അതെല്ലാം അവഗണിച്ചു ഭാരത മാതാവിന്റെ മാനം സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ഒരു പട്ടം പ്രവാസി എഴുത്ത്കാരെക്കുരിച്ചു ലജ്ജ തോന്നുന്നു. ഈ എഴുത്തുകളെ ശരിക്ക് വിശകലനം ചെയ്യുന്ന ഒരു മന്ശാസ്ത്രന്ജന് ഒരു സത്യം മനസിലാക്കാൻ കഴിയും. ടെവായാനിയോടുള്ള കാരുണ്യവും, അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളും ഒക്കെ കള്ള കാമത്തിൽ അധിഷ്ടിതം ആണെന്ന്. ഇവന്മാരെ അവരോടൊപ്പം, അരണ്ട വെളിച്ചത്തിൽ ഒരു മുറിയില അടച്ചാൽ അറിയാം ഇവന്റെ ഒക്കെ തനി നിറം. 2011 ൽ മാത്രം ഇന്ടിയിൽ റിപ്പോര്ട്ട് ചെയ്യാത്തത് 24506 ബലാൽ സ്മ്ഗങ്ങൾ ആണ്. റിപ്പോര്ട്ട് ചെയ്യപെടാത്തത് അതിന്റെ പാതി മടങ്ങാണ്. നീതി ഓരോ ഭാരത പൗരനും തുല്യമായി ലഭിക്കണം. അതിനു വേണ്ടി നിങ്ങളുടെ തൂലിക ചാലിച്ച്ഹിരുന്നെങ്കിൽ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക