Image

ജേക്കബിന്‌ പകരം മന്ത്രി യാക്കോബായ സഭയില്‍ നിന്നാകണം: ജോസഫ്‌ മാര്‍ ഗ്രിഗോറിയസ്‌

Published on 01 November, 2011
ജേക്കബിന്‌ പകരം മന്ത്രി യാക്കോബായ സഭയില്‍ നിന്നാകണം: ജോസഫ്‌ മാര്‍ ഗ്രിഗോറിയസ്‌
കോതമംഗലം: കഴിഞ്ഞ ദിവസം അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി ടി.എം. ജേക്കബിന്റെ കുടുംബത്തിലെ ഒരാള്‍ യാക്കോബായ സഭയില്‍ നിന്നാകണമെന്ന്‌ യാക്കോബായ സഭാധ്യക്ഷന്‍ ജോസഫ്‌ മാര്‍ ഗ്രിഗോറിയസ്‌ അഭിപ്രായപ്പെട്ടു. അത്‌ ജേക്കബിന്റെ ഭാര്യയോ മകനോ ആകാമെന്നും തിരുമേനി പറഞ്ഞു.

എന്നാല്‍ ഭാവി പരിപാടികള്‍ മൂന്നാം തിയതി തിരുവന്തപുരത്ത്‌ ചേരുന്ന പാര്‍ട്ടിയുടെ നേതൃയോഗം തീരുമാനിക്കുമെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു. ജോണി നെല്ലൂരിന്‌ താല്‍പര്യമുണ്ടെന്നാണ്‌ ലഭിക്കുന്ന സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക