ലോസ്ആഞ്ചലസ്: പ്രവര്‍ത്തനപാതയില്‍ 28-ല്‍പ്പരം വര്‍ഷങ്ങള്‍ പിന്നിട്ട മലയാളി
അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (MANCA) 2011 -2013 വര്‍ഷത്തേക്ക്
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കഴിഞ്ഞ ബോര്‍ഡിലുണ്ടായിരുന്ന പത്തുപേര്‍
പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടു പേര് പുതുമുഖങ്ങളാണ്.
കഴിഞ്ഞ രണ്ടുവര്‍ഷം വൈസ് പ്രസിഡന്റായിരുന്ന ജോസ് മാമ്പിള്ളില്‍ ആണ്
പുതിയ പ്രസിഡന്റ്. പഴയ ബോര്‍ഡിലുണ്ടായിരുന്ന സുനില്‍ മേനോന് വൈസ് പ്രസിഡന്റായും,
സാജു ജോസഫ് സെക്രട്ടറിയായും, ലിസ്സി ജോണ്‍ ജോയിന്റ് സെക്രട്ടറിയായും, ബീന രമേഷ്
ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ രണ്ടുവര്‍ഷം മങ്ക പ്രസിഡന്റ്
ആയിരുന്ന ടോജോ തോമസ്, ബോര്‍ഡ് അംഗങ്ങളായിരുന്ന ജോണ്‍ കൊടിയന്‍, ബിജു അഗസ്റ്റിന്,
റീനു ചെറിയാന്, ഡെയ്സി സജി എന്നിവര്‍ പുതിയ ബോര്‍ഡിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഗായികയും റേഡിയോ അവതാരികയുമായ റീമ പിള്ള, ബെന്‍സി അലക്സ്, സിനോയ്
ജോസഫ്, ലത രവിശങ്കര്‍, അശോക് മാത്യു, ട്യൂണി മാത്യു എന്നിവര്‍ മങ്ക ബോര്‍ഡിലെ
പുതുമുഖങ്ങളാണ്.
യൂത്ത് വിംഗ് പ്രതിനിധികളായി ജെറി മരുതനടിയില്,
ജേക്കബ് പുരയമ്പള്ളില് എന്നീ പുതുമുഖങ്ങളും ഇത്തവണ മങ്ക ബോര്‍ഡിലുണ്ട്.
രണ്ടുവര്‍ഷമാണ് മങ്ക ബോര്‍ഡിന്റെ കാലാവധി.