Image

സഭാ പൗരന്മാരുടെ മൂന്നാം ടെലികൂട്ടായ്‌മ

Published on 12 February, 2014
സഭാ പൗരന്മാരുടെ മൂന്നാം ടെലികൂട്ടായ്‌മ
ആഗോള മലയാളികത്തോലിക്കരുടെ മൂന്നാമത്‌ ടെലികോണ്‍ഫറന്‍സ്‌ ഈ വരുന്ന ഫെബ്രുവരി 28-ന്‌ വെള്ളിയാഴ്‌ച ന്യൂയോര്‍ക്ക്‌ സമയം രാത്രി ഒമ്പതുമണിക്ക്‌ നടത്താന്‍ തീരുമാനിച്ച വിവരം യോഗത്തിന്റെ സംഘാടകന്‍ ശ്രീ തോമസ്‌ തോമസ്‌, ന്യൂജേഴ്‌സി അറിയിക്കുന്നു. യോഗത്തില്‍ പങ്കുചേരാന്‍ 18629020260, പ്രവേശന കോഡ്‌ 4107608 നമ്പരുകളും `പൗണ്ട്‌ കീ'യും ഡയല്‍ ചെയ്യണം.

(Toll free Dial-In Number: 1-862-902-0260, Access code 4107608- and pound key #.)

ആസ്‌ട്രേലിയാ, യൂകെ, ജര്‍മ്മനി എന്നീ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ടോള്‍ ഫ്രീ നമ്പരാണിത്‌

ഒന്നും രണ്ടും ടെലിയോഗങ്ങള്‍ വളരെ വിജയകരമായി നടത്തുകയുണ്ടായി. രണ്ടാം യോഗത്തിലെ വിഷയാവതാരകന്‍ ഫാദര്‍ ഡേവിസ്‌ കാച്ചപ്പള്ളിയുടെ സാന്നിദ്ധ്യവും പ്രശംസീനീയമായിരുന്നു. അദ്ദേഹം തൃശ്ശൂര്‍ കോവേന്ത ആശ്രമംവക തലോര്‍പ്പള്ളിയുടെ മുന്‍ വികാരിയായിരുന്നു. ആ പള്ളി തൃശൂര്‍രൂപത കൈവശപ്പെടുത്തിയതുകൊണ്ട്‌ കോടതി കേസുകളും വഴക്കുകളുമായി അസമാധാനത്തിലാണ്‌. ഇടവകയിലെ ഭൂരിഭാഗം ജനങ്ങളുടെയും മാര്‍പാപ്പയുടെയും വാക്കുകള്‍ ധിക്കരിച്ചുള്ള രൂപതയുടെ വിട്ടുവീഴ്‌ച്ചയില്ലാത്ത മനോഭാവമാണ്‌ നീണ്ടകാലമായിട്ടും അവിടെ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ പോയത്‌.

ആക്ഷേപകരമായ `ജ്ഞാനം കുറഞ്ഞ'വനെന്നര്‍ത്ഥമുള്ള അല്‌മേനിയെ ദൈവമക്കളെന്നോ സഭാപൗരനെന്നൊ വിളിക്കണമെന്ന്‌ രണ്ടാം ടെലിയോഗം നിര്‍ദേശിക്കുകയുണ്ടായി. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 22, വചനം 2627 ദിവ്യോപദേശമനുസരിച്ച്‌ ക്രിസ്‌തുവിന്റെ സന്ദേശവാഹകരെന്ന നിലയില്‍ സഭയെ ഭരിക്കുന്നവര്‍ 'വലിയവന്‍ ചെറിയവനെപ്പോലെയും ഇടയന്‍ ദാസനെപ്പൊലെയും ' ആയിത്തീരണമെന്നുള്ളതാണ്‌.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും പശു വളര്‍ത്തലിന്റെയും ദശാംശം, സ്‌ത്രീധനത്തിന്റെ പസാരം, മാമ്മോദീസയുടെ സംഭാവന ഇതെല്ലാമായിരുന്നു പൂര്‍വിക കാലംമുതല്‍ സഭയുടെ വരുമാനം. കൂടാതെ പള്ളി പണിയിച്ചതും ജനങ്ങളായിരുന്നു. ഇന്നതെല്ലാം ധൂര്‍ത്തടിച്ചുകൊണ്ട്‌ ഭാരതത്തിലെ ഇരുന്നൂറില്‍പ്പരം മെത്രാന്മാര്‍ സിനഡ്‌ കൂടി പാലായില്‍ നശിപ്പിച്ച കോടിക്കണക്കിന്‌ രൂപയുടെ പണത്തിന്‌ കണക്കില്ല. കഴിഞ്ഞ ക്രിസ്‌തുമസില്‍ അയ്യായിരത്തിലേറെ സാന്താക്ലോസുമാര്‍, രണ്ടായിരം മാലാഖ കുട്ടികള്‍, വഴി മുടക്കി ഘോഷയാത്ര, അമ്പത്‌ വനിതകളുടെ പാപ്പാ വേഷം, ബാന്‌ഡ്‌ മേള, ടാബ്ലോകള്‍ അങ്ങനെ ചരിത്രം സൃഷ്ടിച്ച തൃശ്ശൂര്‍ മെത്രാന്റെ പൂരം കെങ്കേമമായിരുന്നു. ഈ ആഘോഷങ്ങളെല്ലാം ' ക്രിസ്‌തുമസിനെ കമ്പോളവല്‍ക്കരണത്തിന്റെ ആഘോഷമായി മാറ്റരുതെന്നുള്ള' മാര്‍പാപ്പായുടെ വാക്കുകള്‍ക്ക്‌ വിരോധാഭാസവുമായി അനുഭവപ്പെട്ടു.

മൂന്നാം ടെലികോണ്‍ഫെറന്‍സില്‍ ക്രിയാത്മകവും ഫലപ്രദവുമായ മറ്റു ചര്‍ച്ചകള്‍ക്ക്‌ സഭാപൗരന്മാരെ ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു. മറ്റുവിവരങ്ങള്‍ താഴെപറയുന്നവരുടെ നമ്പരുകളില്‍ വിളിച്ചാല്‍ ലഭിക്കുന്നതായിരിക്കും.

ജേക്കബ്‌ കല്ലുപുരയ്‌ക്കല്‍: 7739430416

തോമസ്‌ തോമസ്‌: 2012897256

തോമസ്‌ കൂവള്ളൂര്‍: 9144095772
Join WhatsApp News
Jose Kommattam 2014-02-13 08:25:21
All the best.
samuel koodal 2014-02-14 06:11:07
i would like 2 join tel conversation .pls guid me
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക