Image

കൊളംബിയയില്‍ കനത്ത മണ്ണിടിച്ചില്‍: 25 പേര്‍ മരിച്ചു

Published on 07 November, 2011
കൊളംബിയയില്‍ കനത്ത മണ്ണിടിച്ചില്‍: 25 പേര്‍ മരിച്ചു
ബൊഗോട്ട: കൊളംബിയയില്‍ കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 ലേറെ പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കൊളംബിയന്‍ നഗരമായ മനിസാലസില്‍ നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പ്രത്യേക പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ചാണ്‌ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്നത്‌. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതായി അധികൃതര്‍ പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന്‌ രണ്‌ടര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക