Image

മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -16 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 16 February, 2014
മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -16 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പത്രാധിപക്കുറിപ്പ്‌ : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പന്ത്രണ്ടാഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌ . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

II. മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ 16

ഹിത്യനാം യോദ്ധാവനന്തരം യുദ്ധത്തില്‍
മൃത്യുവരിച്ചു കണ്ടെത്തിയന്ത്യം.

സര്‍വ്വാധികാരിയാ യൂഴി ഭരിച്ചിടും
ഉര്‍വ്വീശനെന്തുണ്ടസാദ്ധ്യമായി?

ഇച്ഛിച്ച പോലവനാഗ്രഹം സാധിച്ചു
പശ്ചാത്തലവും സ്വയം മറിച്ചു.

നിഷ്‌ഠുരമാം വിധമെത്രയോ മൗഢ്യങ്ങള്‍
ദുഷ്ടരാം കശ്‌മലര്‍ ചെയ്യുന്നില്ലാ?

ശുദ്ധരാമാലംബ ഹീനന്മാരീവിധം
നിര്‍ദ്ദയം പീഡയേല്‍ക്കുന്നു, നിത്യം !

അക്രമം കൊണ്ടഭിശപ്‌തമാ മീലോകം
പാര്‍ക്കുകില്‍, സങ്കടം, നാരകീയം !

പിന്നതിവേഗത്തില്‍ ദാവീദാ നാരിയെ
ചെന്നു വരിച്ചു തന്‍ ഭാര്യയാക്കി.

ദാവീദിന്‍ ദുഷ്‌കൃത്യം കണ്ടു നിര്‍വാച്യമായ്‌
ദൈവത്തിന്‍ ഹൃത്തടം നീറുകയായ്‌.

സത്വരം സര്‍വ്വേശന്‍ തന്‍ദാസന്‍ `നാഥാനെ'
ആര്‍ത്തനായിത്ഥം വിളിച്ചു ചൊല്ലി.

(തുടരും)

മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -16 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക