Image

“അപ്പൂപ്പന് നൂറു വയസ്സ് “ നാടകം ആസ്വാദകന്റെ കാഴ്ചപ്പാടില്‍ (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 18 February, 2014
“അപ്പൂപ്പന് നൂറു വയസ്സ് “ നാടകം ആസ്വാദകന്റെ കാഴ്ചപ്പാടില്‍ (ഷോളി കുമ്പിളുവേലി)

രക്ത ബന്ധങ്ങളെക്കാള്‍ സ്ഥാനം പണത്തിനു മാത്രമായി ചുരുങ്ങിയിരിക്കുന്ന ഈ കമ്പോളവല്‍ക്കരണ കാലഘട്ടത്തില്‍ , എല്ലാം ലാഭകണ്ണുകളിലൂടെ മാത്രം കാണാന്‍ ശ്രമിക്കുന്ന പുതിയ തലമുറയുടെ കുടുംബ ബന്ധങ്ങളും നേര്‍ക്കാഴ്ചയാണ്, ന്യൂജേഴ്‌സി നാട്ടുകൂട്ടത്തിന്റെ മൂന്നാമത് നാടകം “അപ്പൂപ്പന് നൂറുവയസ്സ “്. തൊണ്ണൂറു കഴിഞ്ഞ മുത്തച്ഛന്‍ , അപ്പനെ ഇന്നും അനുസരിച്ചു ജീവിക്കുന്ന ഭാര്യ മരിച്ചുപോയ വയോധികനായ മകന്‍ , ആ മകന്റെ കെട്ടിച്ചയച്ച പെണ്‍മക്കള്‍, സ്വത്തു ലാഭത്തിനായി മുത്തച്ഛന്റെ മരണം കാത്തിരിക്കുന്ന പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാര്‍ - ഇവര്‍ അടങ്ങിയ  ഒരു കൂട്ടുകുടുംബത്തിലെ , മാതാപിതാക്കളോടുള്ള പുതു തലമുറയും കാഴ്ചപ്പാടുകളും, പഴയ തലമുറയുടെ മനസ്സിന്റെ നന്മയും ഒക്കെ മുന്നിട്ടു നില്‍ക്കുന്ന ഒരു ക്രിസ്തീയ കുടുംബ പശ്ചാത്തലത്തിലാണ് നാടകം നടക്കുന്നത്.

അഭിനയത്തിന്റെ കാര്യത്തിലും പശ്ചാത്തല സംവിധാനങ്ങളുടെ കാര്യത്തിലുമെല്ലാം , ഈ നാടകം നാട്ടിലെ ഏതു പ്രൊഫഷണല്‍ നാടക ട്രൂപ്പുകളേയും വെല്ലുവിളിക്കുന്ന തരത്തിലാണ്. രംഗപടം , ലൈറ്റ് ,സൗണ്ട് , കലാസംവിധാനം, സംഗീതം എല്ലാം എടുത്തു പറയേണ്ടതുതന്നെയാണ്.

നാടകത്തില്‍ അപ്പൂപ്പനായ വേഷമിട്ട സണ്ണി കല്ലൂപ്പാറ തന്റെ സ്വതസിദ്ധമായ അഭിനയ മികവില്‍, അപ്പൂപ്പനായി സ്റ്റേജില്‍ നിറഞ്ഞഭിനയിച്ചു. സണ്ണിയുടെ ശരീരഭാഷ, അപ്പൂപ്പന്റെ കഥാപാത്രം മികവുറ്റതാക്കിയതില്‍ നല്ല പങ്കുവഹിച്ചു. കൃത്യതയാര്‍ന്ന അഭിനയത്താല്‍, മകനായി അഭിനയിച്ച കുര്യന്‍ തോമസ് തന്റെ കഥാപാത്രത്തെ അനശ്വരമാക്കി മാതാപിതാക്കളെ ബഹുമാനിച്ചിരുന്ന നമ്മുടെ മുന്‍ തലമുറയുടെ മനസ്സിന്റെ നന്മ, ഒട്ടും ഓവറാകാതെ തന്നെ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ കുര്യന്‍  തോമസ് വിജയിച്ചു. ഒരു മകളുടെ ഭര്‍ത്താവായി അഭിനയിച്ച ജോബിച്ചനാണ് ഈ നാടകത്തിലെ ഹാസ്യ കഥാപാത്രം. ഭാര്യയുടെ ചൊല്‍പ്പടിയില്‍, അവരുടെ വീട്ടില്‍ ഒരു ഇത്തിക്കണ്ണിയായി ജീവിക്കുന്ന മരുമകന്റെ യഥാര്‍ത്ഥരൂപം കാണികളില്‍ എത്തിക്കുന്നതിന് ബോബിച്ചന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്#ു വിരിയുന്ന ഫലിത ഭാവങ്ങള്‍ എടുത്തു പറയേണ്ടതാണ് . മറ്റൊരു മരുമകനായ മാത്യൂസ് , ഈ നാടകത്തിന്റെ സംവിധായകന്‍ കൂടിയായ ദേവസ്വം പാലാട്ടിയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. നാടകത്തിലെ വില്ലരും അദ്ദേഹമായിരുന്നു.

ഒട്ടും ഓവര്‍ ആക്ടിങ്ങ് ഇല്ലാതെ , ഒതുങ്ങി, കഥാപാത്രമായി മാത്രം അഭിനയിച്ചു എന്നത് എടുത്തുപറയണം. നാടുവിട്ടുപോയ കൊച്ചുമകന്‍ തിരിച്ചുവരുന്നതും, വന്നത് , ശരിക്കുമുള്ള മകന്‍ തന്നെയാണോ എന്ന സംശയവുമാണ് കഥയിലെ മുഖ്യ വഴിത്തിരിവ്. മകനായി അഭിനയിച്ച സന്തോഷ് ന്യൂയോര്‍ക്ക് നല്ല അഭിനയം തന്നെ കാഴ്ചവച്ചു. നാടോടിയായിയുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് കാണികളില്‍ കൗതുകമുണര്‍ത്തുന്നതായിരുന്നു. കെട്ടിച്ച് വിട്ടിട്ടും , സ്വന്തം വീട്ടില്‍ തന്നെ , വല്യപ്പന്റെ സ്വത്തും പ്രതീക്ഷിച്ചു കഴിയുന്ന മകളായി എല്‍സി ജയിംസ് സ്റ്റേജില്‍ ജീവിക്കുകയായിരുന്നു. അതുപോലെ അപ്പൂപ്പന്റെ വലംകൈയായി അഭിനയിച്ച കൊച്ചുമകള്‍, സോമിപോള്‍, നാടുവിട്ടുപോയ കൊച്ചുമകന്റെ നാടോടി ഭാര്യയായി അഭിനയിച്ച  അജ്ഞലി ഫ്രാന്‍സിസ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത് . രാഷ്ട്രീയക്കാരനായ വന്ന ഫ്രാന്‍സിസ് കാരേക്കാടും നന്നായി.

ഓരോ രംഗത്ത് തിരശീല വീഴുമ്പോഴും ആസ്വാദകര്‍ നിറഞ്ഞ കൈയടിയാണ് നല്‍കിയത്. ദേവസ്വം പാളാട്ടിക്ക് , അഭിമാനിക്കാം.. അദ്ദേഹത്തിന്റെ സംവിധാനമികവില്‍ അപ്പൂപ്പന് നൂറുവയസ്സ് എന്ന നാടകം ഒരു വന്‍ വിജയമാക്കിത്തീര്‍ത്തിരിക്കുന്നു. സഹസംവിധായകന്‍ ബെന്നി കോലാഞ്ചേരിക്കും സന്തോഷിക്കാം. അധ്വാനം വൃഥായായില്ല.

നാടകം കണ്ടിറങ്ങുമ്പോള്‍ എന്റെ മനസ്സ് സരളമായിരുന്നു. നാടുവിട്ടിട്ട് കാലങ്ങളേറെയായെങ്കിലും , ഈ നാട്ടിലും ലാഭേഛ കൂടാതെ നാടകത്തിനുവേണ്ടി ജീവിക്കുന്ന ഒരു പറ്റം കലാകാരന്‍മാര്‍. അവരെ പൊതുജനം തിരിച്ചറിയണം. അവരെ ബഹുമാനിക്കാന്‍ നമ്മുടെ മലയാളി സംഘടനകള്‍ മുന്നോട്ട് വരട്ടെ ..ഈ കലാകാരന്മാരുടെ അധ്വാനത്തിനു മുന്നില്‍ നമുക്ക് നമ്ര ശിരസ്സരായി നില്‍ക്കും.

നാടകബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും,

ജോയി ചാക്കപ്പന്‍ (ട്രൂപ്പ് മാനേജര്‍ ) - 2015636294

ദേവസി പാലാട്ടി -(സംവിധായകന്‍)- 201921909





“അപ്പൂപ്പന് നൂറു വയസ്സ് “ നാടകം ആസ്വാദകന്റെ കാഴ്ചപ്പാടില്‍ (ഷോളി കുമ്പിളുവേലി)
“അപ്പൂപ്പന് നൂറു വയസ്സ് “ നാടകം ആസ്വാദകന്റെ കാഴ്ചപ്പാടില്‍ (ഷോളി കുമ്പിളുവേലി)
“അപ്പൂപ്പന് നൂറു വയസ്സ് “ നാടകം ആസ്വാദകന്റെ കാഴ്ചപ്പാടില്‍ (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക