Image

അമ്മക്കെതിരെ കേസെടുക്കാനാവില്ല -ചെന്നിത്തല

Published on 21 February, 2014
അമ്മക്കെതിരെ കേസെടുക്കാനാവില്ല -ചെന്നിത്തല
തിരുവനന്തപുരം: ആരോപണത്തിന്‍െറ പേരില്‍ അമൃതാനന്ദമയിക്കെതിരെ കേസ് എടുക്കാനാവില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുസ്തകത്തിന്‍റെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ല. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് പരാതി ലഭിച്ചതിനാല്‍ ആണെന്നും ചെന്നിത്തല പ്രതികരിച്ചു.
അമൃതാന്ദമയിക്കെതിരെ അപകീര്‍ത്തികരമായി ഫേസ്ബുക്കില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് എന്നാല്‍, അമ്മക്കെതിരായ ഗെയിലിന്‍റെ ഗുരുതര ആരോപണത്തിനെതിരെ മൗനം തുടരുകയാണ്.
തന്‍റെ പേരില്‍ അമ്മയുടെ ആശ്രമം വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയെന്ന് മാതാ അമൃതാനന്ദമയിക്കെതിരെ  വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ് വെല്‍. യഥാര്‍ഥ ഫേസ്ബുക്ക് പേജില്‍ ആണ് ഗെയ്ല്‍ ഇതിനെതിരെ പ്രതികരിച്ചത്. ആത്മീയ സംഘടന എങ്ങനെ പെരുമാറുന്നു എന്ന് ഇത് കാണിക്കുന്നുവെന്നും അവര്‍ കുറിച്ചു. വ്യാജ പേജിന്‍റെ ലിങ്കും ഗെയ്ല്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.

ഗെയിലിന്‍റെ യഥാര്‍ഥ ഫോട്ടോ ഉപയോഗിച്ചു തന്നെയാണ് വ്യാജ അക്കൗണ്ടും ഉണ്ടാക്കിയത്. ഇതിന് കേവലം 2,163 ലൈക്ക് മാത്രമാണ് ഇതുവരെ കിട്ടിയത്. ഗെയിലിന്‍റെ വെളിപ്പെടുത്തലുകള്‍ കേരളത്തില്‍ ചര്‍ച്ചയായ ഫെബ്രുവരി 18നാണ് ഈ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍, ഗെയിലിന്‍റെ യഥാര്‍ഥ പേജിന് 20,000ത്തിലേറെ ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്. മലയാളികളുടെ സജീവ സാന്നിധ്യമാണ് ഈ പേജില്‍ ഉള്ളത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗെയ്ല്‍  പോസ്റ്റ് ഇട്ടിരുന്നു. ഇത് വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
അമ്മക്കെതിരെ കേസെടുക്കാനാവില്ല -ചെന്നിത്തല
Join WhatsApp News
keralite 2014-02-21 06:01:11
Ramesh should not say this. She is not above the law. If accusations are found true, whoever may be the party, the law should go its own way.
We have seen bishops and priests in jail in america. Yet it has not affected Christianity.
Amma has money. She can institute court cases worldwide.
Anthappan 2014-02-21 12:02:40
In kollam police charged 3 citizens for making bad comment. Chennithala should drop the case against them based on his stand on this case.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക