Image

മഠം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ലെന്നു സുധീരന്‍

Published on 24 February, 2014
മഠം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ലെന്നു  സുധീരന്‍
മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ചു മഠം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ടതില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അതിനെക്കാള്‍ വലിയ അഭിപ്രായമില്ല. ഈ വിഷയം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
അമൃതാനന്ദമയി മഠത്തിന്‍്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ഫേസ്ബുക്കലിട്ട പോസ്റ്റ് പിന്‍വലിച്ചു. കമന്‍്റു ചെയ്ത ഭൂരിപക്ഷം പേരും പോസ്റ്റിനെതിരായി രംഗത്തുവന്നതോടെയാണ് ് പിന്‍വലിച്ചത്.
‘അമൃതാന്ദമയി മഠത്തിന്‍്റെ സേവനങ്ങള്‍ മറക്കരുത്. മഠത്തിന്‍്റെ സേവനങ്ങള്‍ കാണാതെ കാര്യങ്ങള്‍ വിലയിരുത്തരുത്. സൂനാമി കാലത്ത് ഉള്‍പ്പെടെ അവര്‍ ചെയ്ത സേവനങ്ങളുമായി സഹകരിക്കുകയും പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. അവരുടെ സേവനങ്ങള്‍ വളരെ വലുതാണ് ‘എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി കമന്‍്റുകള്‍ എത്തിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.

മഠത്തിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ഫേസ് ബുക്കിലൂടെ രൂക്ഷ വിമര്‍ശവുമായി രംാത്തുവന്ന സി.പി.എം നേതാവ് പി.ജയരാജന്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചത് വാര്‍ത്തയായിരുന്നു.


Join WhatsApp News
dheera.. 2014-02-24 07:30:37
Let us believe the accused! No investigation needed.
Sudheeran should not stoop to this level.
keraleeyan 2014-02-24 07:36:08
പ്രതിക്കൂട്ടില്‍ നില്ക്കുന്നയാള്‍ പറയുന്നത് അംഗീകരിക്കാം. പിന്നെ പോലീസ് ഡിപ്പാര്‍ട്മന്റ് തന്നെ വേണ്ടല്ലോ.
എസ്കെ 2014-02-24 11:50:29
തൊണ്ടിയോടെ കള്ളനെ പിടിച്ചാലും ഒരു തുണ്ട് കടലാസ്സില്‍ "ഞാനല്ല ഇത്  കട്ടത്" എന്നെഴുതി ഒപ്പിട്ടുകൊടുത്താല്‍ അയാളെ വെറുതെ വിടണം സാര്‍. 

andrews-Millennium bible 2014-02-24 19:47:41
Lost all faith and respect for you dear Sudiharan. I never thought Kerala & politicians will drown themselves in dirt like this. SHAME ON YOU ALL.
Anthappan 2014-02-24 21:47:23
The country's most notorious drug cartel leader, Joaquín "El Chapo" Guzmán, was arrested early Saturday by Mexican government though he was helping thousands of poor people in his village where he was hiding.  The point is that the drug cartel was grooming the village to support him whenever there is any threat from the Government or the Police. The villagers were protecting  him thus-far from the police and Mexican army from capturing him.  Oommen Chandy Government is nothing different from the villagers. They don't want even their police to investigate the complaint against Matha Amarathamai because she was helping people.  Is n't it ludicrous? The entire Malayalees all over the world look dumb and dull witted.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക